Railway Update: കണ്ണൂർ – എറണാകുളം റൂട്ടിൽ യാത്ര ചെയ്യുന്നവരാണോ; വൈകിയോടുന്നതും റദ്ദാക്കിയതുമായ ട്രെയിനുകൾ
Kannur Ernakulam Intercity Express Partially Cancelled: ട്രാക്ക് അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് വിവിധ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കുകയും ചില സാഹചര്യങ്ങളിൽ വൈകിയോടുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. കൂടാതെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന ചില പ്രമുഖ ട്രെയിനുകൾ വൈകിയോടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

Kannur Ernakulam Intercity
കണ്ണൂർ-എറണാകുളം റൂട്ടിൽ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർക്ക് പ്രധാന അറിയിപ്പുമായി ദക്ഷിണ റെയിൽവേ. ട്രാക്ക് അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് വിവിധ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കുകയും ചില സാഹചര്യങ്ങളിൽ വൈകിയോടുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. കൂടാതെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന ചില പ്രമുഖ ട്രെയിനുകൾ വൈകിയോടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
ALSO READ: കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി ഭാഗികമായി റദ്ദാക്കി; പല സർവീസുകളും വൈകിയോടും, കാരണം
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം, സേലം ഡിവിഷനുകളിൽ നടക്കുന്ന പാത അറ്റകുറ്റപ്പണികളെ തുടർന്ന് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ഉൾപ്പെടെയുള്ള നിരവധി ട്രെയിൻ സർവീസുകളിൽ റെയിൽവേ മാറ്റങ്ങൾ വരുത്തി. ചില സർവീസുകൾ ഭാഗികമായി റദ്ദാക്കിയപ്പോൾ മറ്റു ചിലതിന്റെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്.
കണ്ണൂർ – എറണാകുളം ജങ്ഷൻ ഇന്റർസിറ്റി (16306): സെപ്റ്റംബർ 25, 26, 27, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ റദ്ദാക്കിയതായി അധികാരികൾ അറിയിച്ചു. തൃശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.
കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ (56603): സെപ്റ്റംബർ 18, 26 തീയതികളിൽ റദ്ദാക്കി. കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂർ ജങ്ഷനിൽ നിന്ന് യാത്ര തിരിക്കും.
ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604): സെപ്റ്റംബർ 18, 26 തീയതികളിൽ റദ്ദാക്കി. പോത്തന്നൂരിനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.
കോയമ്പത്തൂർ – ജബൽപൂർ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ് (02197): സെപ്റ്റംബർ 21ന് റദ്ദാക്കി. കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ പോത്തന്നൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.
വൈകിയോടുന്ന ട്രെയിനുകൾ
മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): സെപ്റ്റംബർ 10, 13 തീയതികളിൽ 45 മിനിറ്റ് വരെ വൈകിയോടും.
ഹസ്രത് നിസാമുദ്ദീൻ – എറണാകുളം മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618): സെപ്റ്റംബർ 12ന് 45 മിനിറ്റ് വരെ വൈകിയോടും.
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307): ഒക്ടോബർ 3-ന് 30 മിനിറ്റ് വരെ വൈകിയോടും.
എറണാകുളം – പാലക്കാട് മെമു (66610): സെപ്റ്റംബർ 25, ഒക്ടോബർ 3 തീയതികളിൽ 35 മിനിറ്റ് വരെ വൈകിയോടും.
English Summary:
Kannur Ernakulam Intercity Express Partially Cancelled And Several Trains Running Late Due to Track Maintanance work. Check The Latest Southern Railway Updates And Train Service News Here.