Kannur Mother And Son Death: മൂന്ന് വയസുകാരനുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ

Mother Jump To The River With Son: ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടക്കുന്നത്. കുഞ്ഞിനായി ഫയർഫോഴ്‌സും നാട്ടുകാരും പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കുറച്ചുകാലമായി റീമ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഭർതൃപീഡനത്തെത്തുടർന്ന് പോലീസിൽ പരാതിയും നൽകിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Kannur Mother And Son Death: മൂന്ന് വയസുകാരനുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചിൽ

Kannur Mother And Son Death

Published: 

20 Jul 2025 12:42 PM

കണ്ണൂർ: മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ജീവനൊടുക്കി. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. കണ്ണൂർ വെങ്ങര സ്വദേശിയായ എംവി റീമയാണ് കൊല്ലപ്പെട്ടത്. ചെമ്പല്ലികുണ്ട് പാലത്തിൽനിന്നാണ് യുവതി മൂന്ന് വയസ്സുള്ള മകനുമായി പുഴയിലേക്ക് ചാടിയത്.

ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടക്കുന്നത്. കുഞ്ഞിനായി ഫയർഫോഴ്‌സും നാട്ടുകാരും പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കുറച്ചുകാലമായി റീമ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഭർതൃപീഡനത്തെത്തുടർന്ന് പോലീസിൽ പരാതിയും നൽകിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

റീമയും ഭർത്താവും കുറച്ചുകാലം ഗൾഫിലായിരുന്നു. അടുത്തിടെയാണ് ഇരവുരും നാട്ടിലെത്തിയതെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞുമായി റീമ പുഴയിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തും. സ്‌കൂട്ടറിലാണ് മകനേയും കൊണ്ട് റീമ ചെമ്പല്ലികുണ്ട് പാലത്തിന് സമീപത്ത് എത്തിയത്. തുടർന്നാണ് പാലത്തിന് മുകളിലെത്തി പുഴയിലേക്ക് ചാടിയത്.

ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല; അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

കൊല്ലം ചവറ സ്വദേശിനി അതുല്യ ഷാർജയിൽ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവ് സതീഷിൽ നിന്ന് അതുല്യ നേരിട്ടത് കൊടും ക്രൂരതയാണെന്നാണ് വെളിപ്പെടുത്തൽ. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തന്നെ അയാൾ ചവിട്ടി കൂട്ടിയെന്നും ഇനിയും അയാൾക്കൊപ്പം ജീവിക്കാൻ പറ്റുന്നില്ലെന്നുമാണ് ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നത്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം തൻ്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ളയും പറയുന്നത്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്