AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannur question paper controversy: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ചോദ്യപേപ്പറിൽ ഭീകരസംഘടനകളുടെ പേരുകൾ: അന്വേഷണം തുടങ്ങി

Kannur Student Draws Terrorist Group Names and Weapons in Question paper; സാധാരണനിലയിൽ പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന ഒരു വിദ്യാർത്ഥിക്ക് എങ്ങനെയാണ് ഇത്രയും കൃത്യമായി ഈ സംഘടനകളുടെ പേരുകൾ ലഭിച്ചത് എന്നതിലാണ് അന്വേഷണം നടക്കുന്നത്.

Kannur question paper controversy: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ചോദ്യപേപ്പറിൽ ഭീകരസംഘടനകളുടെ പേരുകൾ: അന്വേഷണം തുടങ്ങി
പ്രതീകാത്മക ചിത്രംImage Credit source: Getty
aswathy-balachandran
Aswathy Balachandran | Updated On: 28 Sep 2025 11:26 AM

കണ്ണൂർ: ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥി പരീക്ഷാ ചോദ്യക്കടലാസിൽ അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരും ആയുധങ്ങളുടെ ചിത്രങ്ങളും വരച്ച സംഭവം പോലീസ് അന്വേഷിക്കുന്നു. കുട്ടിയുടെ ഈ പ്രവൃത്തി ഒരു കൗതുകം മാത്രമാണോ അതോ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു.

കണ്ണൂരിലെ ഒരു സർക്കാർ സ്കൂളിൽ ഈ മാസം നടന്ന പാദവാർഷിക പരീക്ഷയിലെ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് സംഭവം. ചോദ്യക്കടലാസിന്റെ ആദ്യ പേജിൽ വിദ്യാർത്ഥി കൈത്തോക്കുകൾ, വെടിയുണ്ടകൾ, വാളുകൾ എന്നിവയുടെ ചിത്രങ്ങൾക്കൊപ്പം ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹമാസ്, ഹൂതി, മൊസാദ് എന്നീ പേരുകൾ കൃത്യമായി എഴുതിയിട്ടുണ്ട്.

 

Also Read:‘ഞങ്ങൾ നല്ല സുഹൃത്തുക്കൾ; ഇവർക്കൊക്കെ അസൂയയാണ്’; വിശദീകരിച്ച് ജിസേൽ

 

സാധാരണനിലയിൽ പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന ഒരു വിദ്യാർത്ഥിക്ക് എങ്ങനെയാണ് ഇത്രയും കൃത്യമായി ഈ സംഘടനകളുടെ പേരുകൾ ലഭിച്ചത് എന്നതിലാണ് അന്വേഷണം നടക്കുന്നത്. പരീക്ഷയുടെ ആദ്യ 15 മിനിറ്റ് സമാശ്വാസ സമയത്ത് തന്നെ കുട്ടി ചോദ്യക്കടലാസിൽ വരയ്ക്കാൻ തുടങ്ങിയിരുന്നു. അധ്യാപികയുടെ നിർദ്ദേശങ്ങൾ അവഗണിച്ച് കുട്ടി ഈ പ്രവൃത്തി തുടരുകയായിരുന്നു.

ഉത്തരക്കടലാസ് തിരികെ വാങ്ങുന്ന സമയത്ത് സംശയം തോന്നിയ അധ്യാപിക ചോദ്യപേപ്പർ പരിശോധിച്ചപ്പോഴാണ് ഈ എഴുത്തുകളും ചിത്രങ്ങളും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരമറിയിക്കുകയും, പിന്നീട് പോലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.