Kannur University Professor Arrest: വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ
Kannur University Professor Arrested For Assaulting Student: അധ്യാപകൻ്റെ ചേംമ്പറിലും തലശ്ശേരിയിലെ ഒരു ലോഡ്ജിലും എത്തിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
തലശ്ശേരി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലാണ് സംഭവം. ഇംഗ്ലീഷ് വിഭാഗം മേധാവിയായ കുറ്റ്യാടി സ്വദേശി കെ കെ കുഞ്ഞമ്മദിനെയാണ് കേസിൽ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകൻ്റെ ചേംമ്പറിലും തലശ്ശേരിയിലെ ഒരു ലോഡ്ജിലും എത്തിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
സുഹൃത്തിനോട് സംസാരിച്ചതിന് സദാചാര ആക്രമണം; യുവതി ജീവനൊടുക്കി
കണ്ണൂരിൽ സദാചാര ആക്രമണത്തിൽ ഇരയായ യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീനയെയാണ് (40) വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ സുഹൃത്തിനോട് സംസാരിച്ച് നിൽക്കവെയാണ് റസീനയ്ക്ക് ദുരനുഭവം ഉണ്ടായത്. ഇത് കണ്ട് എത്തിയ സംഘം ഇരുവരെയും ചോദ്യം ചെയ്ത് റസീനയെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുയും ചെയ്തു. ഇതിനു ശേഷം സുഹൃത്തിനെ സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോയി കൈയ്യേറ്റം ചെയ്തായും വിവരമുണ്ട്.