AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kasaragod News: കാസർഗോഡ് ശൈശവ വിവാഹം: പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

Kasaragod Child Marriage News: പ്രതിയായ 22 വയസ്സുകാരൻ ഷബീർ ഷെയ്ഖിന് 16 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു നൽകിയെന്നാണ് പരാതി.കഴിഞ്ഞ പതിമൂന്നാം തീയതി ആണ് സംഭവം. പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടുന്ന മഹല്ല് കമ്മിറ്റിക്കാർ വിവാഹം നടത്തി കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് വരന്റെ മഹലിൽ കാനത്ത് നടത്തി കൊടുക്കുകയായിരുന്നു.

Kasaragod News: കാസർഗോഡ് ശൈശവ വിവാഹം: പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 26 Apr 2026 | 10:51 AM

കാസർഗോഡ്: ജില്ലയിൽ ശൈശവ വിവാഹം നടന്നതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ പടന്ന പഞ്ചായത്തിൽ എടച്ചാക്കൈ അഴീക്കാൽ ജുമാമസ്ജിദിൽ വെച്ചാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പെൺകുട്ടിയുടെ 55 വയസ്സുള്ള അച്ഛൻ,പടന്ന എടച്ചാക്കൈയിലെ പ്രവാസിയായ ഷബീർ ഷെയ്ഖ് (28), ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്തംഗവുമായ പി.കെ.താജുദ്ദീൻ (48), കാനത്ത് ചടങ്ങിനു നേതൃത്വം നൽകിയ റഹ്മത്തുല്ല മദനി (62) എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പ്രതിയായ 22 വയസ്സുകാരൻ ഷബീർ ഷെയ്ഖിന് 16 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു നൽകിയെന്നാണ് പരാതി.

ALSO READ:കള്ളനെ പേടിച്ച് സ്വ‍ർണം ഒളിപ്പിച്ചു, ഒടുവിൽ എത്തിയത് ആക്രികടയിലും!

കഴിഞ്ഞ പതിമൂന്നാം തീയതി ആണ് സംഭവം. പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടുന്ന മഹല്ല് കമ്മിറ്റിക്കാർ വിവാഹം നടത്തി കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് വരന്റെ മഹലിൽ കാനത്ത് നടത്തി കൊടുക്കുകയായിരുന്നു.

പ്രായപൂർത്തിയാക്കാതെ പെൺകുട്ടിയെ മഹലിൽ വച്ച് ബന്ധുക്കളുടെയും മറ്റു പുരോഹിതരുടെയും നേതൃത്വത്തിൽ വിവാഹം നടത്തിയെന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് വിവരം പുറത്തെത്തുന്നത്. ജില്ലാ ശിശുക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവനിരോധന ഓഫീസുകളുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.ശൈശവ നിരോധന ഓഫിസർ ബിജി കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Follow Us