AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold: കള്ളനെ പേടിച്ച് സ്വ‍ർണം ഒളിപ്പിച്ചു, ഒടുവിൽ എത്തിയത് ആക്രികടയിലും!

Gold Hidden Inside Book: വീട്ടുകാരും കടയിലെ തൊഴിലാളികളും ചേർന്ന് ആക്രിക്കൂമ്പാരത്തിൽ നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങൾ കണ്ടെടുത്തത്. രണ്ട് ദിവസത്തോളമാണ് തിരച്ചിൽ നടത്തിയത്. ആദ്യം പെട്ടിയിൽ നിന്ന് പുറത്ത് പോയ വളയും കമ്മലും മോതിരവും കണ്ടെത്തി. തിരച്ചലിന്റെ ഫലമായി കണ്ടെത്തിയ ആഭരണങ്ങൾ ആക്രിക്കട ഉടമ പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി.

Gold: കള്ളനെ പേടിച്ച് സ്വ‍ർണം ഒളിപ്പിച്ചു, ഒടുവിൽ എത്തിയത് ആക്രികടയിലും!
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Apr 2026 | 10:28 AM

സ്വർണ വില കുതിച്ചുയരുന്നത് ഒരു വശത്ത്, മറുവശത്ത് കള്ളന്മാരുടെ ശല്യവും…എന്നാൽ ഈ പ്രതിസന്ധിക്ക് ഒരു കുടുംബം കണ്ട പരിഹാരം അവരെ ആക്രികട വരെ കൊണ്ടെത്തിച്ചു. ചവറയിലാണ് സംഭവം. കള്ളനെ പേടിച്ച് പാഠപുസ്തകത്തിലാണ് ആറ് പവൻ സ്വർണം ഒളിപ്പിച്ചത്. എന്നാൽ അബദ്ധത്തിൽ ഇത് ആക്രികട വരെ എത്തിയെങ്കിലും തിരച്ചലിനൊടുവിൽ സ്വർണം തിരികെ ലഭിച്ചു. ആകെ ഉണ്ടായിരുന്ന സ്വർണത്തിൽ നാല് ഗ്രാം ഒഴികെയുള്ളവ കണ്ടെത്താൻ സാധിച്ചു.

ചവറ പാലയ്ക്കൽ സ്വ​ദേശിയായ ഉമ്മർകുട്ടി കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയാണ് പഴയ പുസ്തകങ്ങളും പാത്രങ്ങളും ആക്രി കടയിൽ കൊണ്ടുപോയി വിറ്റത്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ് പുസ്തകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണം അബദ്ധത്തിൽ ആക്രികടയിൽ കൊണ്ടുപോയി വിറ്റതെന്ന് മനസിലാക്കുന്നത്. ഉടൻ തന്നെ ആക്രിക്കടക്കാരനെ വിവരം അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകങ്ങൾ മറ്റ് ആക്രി സാധനങ്ങൾക്കൊപ്പം കൂടിക്കലർന്നിരുന്നു.

തുടർന്ന് വീട്ടുകാരും കടയിലെ തൊഴിലാളികളും ചേർന്ന് ആക്രിക്കൂമ്പാരത്തിൽ നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങൾ കണ്ടെടുത്തത്. രണ്ട് ദിവസത്തോളമാണ് തിരച്ചിൽ നടത്തിയത്. ആദ്യം പെട്ടിയിൽ നിന്ന് പുറത്ത് പോയ വളയും കമ്മലും മോതിരവും കണ്ടെത്തി. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് മാലയും കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ നാല് ​ഗ്രാം സ്വർണം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ALSO READ: മുക്കം ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയവരെ നീർനായ കടിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

അതേസമയം, കൊടുംചൂടിനെ അവഗണിച്ച് നടത്തിയ തിരച്ചിലിനിടെ ആക്രിക്കടയിലെ രണ്ട് തൊഴിലാളികൾക്ക് സൂര്യതാപമേൽക്കുകയും ചെയ്തു. രണ്ട് ദിവസത്തെ തിരച്ചലിന്റെ ഫലമായി കണ്ടെത്തിയ ആഭരണങ്ങൾ ആക്രിക്കട ഉടമ നിസാർ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ വെച്ച് ഉമ്മർകുട്ടിയുടെ ഭാര്യ അനിതയ്ക്ക് കൈമാറി.

സ്വർണത്തിന്റെ പേരിൽ കൊലപാതക ശ്രമം

സ്വർണത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ  ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂരില്‍ വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണം ആവശ്യപ്പെട്ടതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. പാൽകുളങ്ങര സ്വദേശി ശംഭുദേവ് (30) പിടിയിലായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ യുവതിയുടെ പക്കൽ നിന്ന് സ്വർണം പല ഘട്ടങ്ങളിലായി ശംഭുദേവ് കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതും കൂടുതൽ സ്വർണം നൽകാൻ യുവതി വിസമ്മതിച്ചതുമാണ് തർക്കത്തിലേക്ക് നയിച്ചത്. യുവതിയെ അസഭ്യം പറയുകയും തലയിലും ശരീരത്തിലും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.

നിലവിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവില മുന്നേറുകയാണ്. വിലയിലെ കുതിപ്പ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിലവിൽ പവന് 1,12,960 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ​ഗ്രാമിന് 14,120 രൂപയാണ് നൽകേണ്ടത്. വിപണി വില 1,12,960 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും ഉയരും.

Follow Us