AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kasargod Students Clash: ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർഥികൾ

Kasaragod School Ragging: സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിച്ചതിന് പിന്നാലെ ഷാനിദ് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് അധ്യാപകരാണ് ഷാനിദിനെ ആശുപത്രിയിൽ എത്തിച്ചത്.

Kasargod Students Clash: ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർഥികൾ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 06 Aug 2025 06:53 AM

കാസർഗോഡ്: പ്ലസ് വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചെന്ന് പരാതി. കാസർഗോഡ് മടിക്കൈ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. ബല്ലാകടപ്പുറം സ്വദേശി ഷാനിദിനെയാണ് വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഷർട്ടിന്റെ ബട്ടൻസ് ഇടാതെ വന്നതിനായിരുന്നു സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മടിക്കൈ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ആണ് പരിക്കേറ്റ ഷാനിദ്. സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിച്ചതിന് പിന്നാലെ ഷാനിദ് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് അധ്യാപകർ ചേർന്നാണ് ഷാനിദിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: ബാലുശ്ശേരിയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വീട്ടിലുണ്ടായിരുന്നത് രണ്ടു വയസുള്ള മകൻ മാത്രം

ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ബാലുശ്ശേരിയിലെ പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌നയെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് രണ്ടുവയസുള്ള മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

കണ്ണൂർ കേളകം സ്വദേശിനിയാണ് ജിസ്ന. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭർതൃപിതാവാണ് ജിസ്നയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്നയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. മൂന്നു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ബാലുശ്ശേരി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.