Kerala Amoebic Meningoencephalitis: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 43കാരിക്ക്
Kerala Amoebic Meningoencephalitis Cases: നിലവിൽ ആറ് പേരാണ് മാത്രം കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉള്ളത്. മലപ്പുറം, വയനാട് ജില്ലകളിലും അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരം അല്ലെന്നാണ് വിവരം.
നിലവിൽ ആറ് പേരാണ് മാത്രം കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉള്ളത്. മലപ്പുറം, വയനാട് ജില്ലകളിലും അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിലെ പല ജിക്കലായിലും രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
കഴിഞ്ഞ ആഴ്ച വയനാട്ടിലെ തരുവണ സ്വദേശിയായ 30കാരനും രോഗം സ്ഥീരീകരിച്ചിരുന്നു. ഇയാൾ ചെന്നൈയിൽ ജോലി ചെയ്ത് വരികയായിരുന്നു. നീന്തൽ കുളത്തിൽ കുളിച്ചതിന് ശേഷമാണ് ഇയാൾക്ക് രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തൽ. ഈ വർഷം മാത്രം 41 അമീബിക്ക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സംസ്ഥാനത്ത് 18 ആക്ടീവ് കേസുകളാണ് ഉള്ളത്.
ALSO READ: ആന്‍ജിയോപ്ലാസ്റ്റി നല്‍കാനാകില്ല; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്
ഇതുവരെ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. ഉറവിടം കൃത്യമായി മനസിലാക്കാൻ കഴിയാത്തതാണ് ആശങ്ക ഉയർത്തുന്നത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻറെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.