Kerala Assembly Election Result 2026: വീണ വീണു, ആറന്മുളയില്‍ ജയിച്ചുകയറി അബിന്‍ വര്‍ക്കി

Aranmula Constituency Election Result 2026: ബിജെപിയുടെ കുമ്മനം രാജശേഖരന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കി, സിപിഐഎമ്മിന്റെ വീണ ജോര്‍ജ് എന്നിവരയായിരുന്നു മത്സരരംഗത്തെ പ്രമുഖര്‍. ഇവരോടൊപ്പം തന്നെ എപിഐയുടെ ഓമല്ലൂര്‍ രാമചന്ദ്രന്‍, ബിഎസ്പി പ്രഭാകരന്‍ വിആര്‍, എസ്‌യുസിഐസിയുടെ രാധാമണി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.

Kerala Assembly Election Result 2026: വീണ വീണു, ആറന്മുളയില്‍ ജയിച്ചുകയറി അബിന്‍ വര്‍ക്കി

ആറന്മുള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം, ഫോട്ടോയില്‍ അബിന്‍ വര്‍ക്കി, വീണ ജോര്‍ജ്‌

Updated On: 

04 May 2026 | 03:49 PM

ആറന്മുള മണ്ഡലത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് അബിന്‍ വര്‍ക്കി. മൂന്നാം തവണയും വിജയം തേടിയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിനെ തോല്‍പ്പിച്ചാണ് അബിന്‍ റെക്കോഡ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിനെതിരെ ജനങ്ങള്‍ക്കുണ്ടായ ശക്തമായ എതിര്‍പ്പ് തന്നെയാണ് വീണയ്ക്ക് ഇവിടെ തിരിച്ചടിയായിരിക്കുന്നത്.  71.50 ശതമാനം ആണ് ഈ വര്‍ഷം ആറന്മുള മണ്ഡലത്തിലെ പോളിങ് ശതമാനം.

ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിലെ നിയമസഭ മണ്ഡലങ്ങളിലൊന്നാണ് ആറന്മുള. ബിജെപിയുടെ കുമ്മനം രാജശേഖരന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കി, സിപിഐഎമ്മിന്റെ വീണ ജോര്‍ജ് എന്നിവരയായിരുന്നു മത്സരരംഗത്തെ പ്രമുഖര്‍. ഇവരോടൊപ്പം തന്നെ എപിഐയുടെ ഓമല്ലൂര്‍ രാമചന്ദ്രന്‍, ബിഎസ്പി പ്രഭാകരന്‍ വിആര്‍, എസ്‌യുസിഐസിയുടെ രാധാമണി എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.

മൂന്നാം തവണയും വീണയോ?

2021 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ ജോര്‍ജ് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. മണ്ഡലത്തിലെ ഏകദേശം 47 ശതമാനത്തോളം വോട്ടുകളും വീണ നേടിയിരുന്നു. അതായത്, 19,003 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വീണയ്ക്ക് നേടാന്‍ സാധിച്ചത്. 2016ലും കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായരെ തോല്‍പ്പിച്ച് വീണ അധികാരമുറപ്പിച്ചു. മുന്നണിക്ക് മണ്ഡലത്തിലുള്ള വോട്ട്‌ബേസ് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് വീണയുടെ യാത്ര.

ഇടതുമുന്നണിയുടെ ശക്തമായ കോട്ടകളില്‍ ഒന്നാണ് ആറന്മുള. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഡിഎഫും ബിജെപിയും മണ്ഡലത്തില്‍ ശക്തമായ സ്വാധീനം നേടാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കോണ്‍ഗ്രസിന് വോട്ട് നേടാനാകില്ലെന്ന് മണ്ഡലത്തിലെ വോട്ടര്‍മാരും പറയുന്നു. വീണ തന്നെയാകും ഇത്തവണയും വിജയിക്കാന്‍ പോകുന്നതെന്നാണ് നാട്ടുകാരുടെ പ്രവചനം. എക്‌സിറ്റ് പോളുകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് ആറന്മുള മണ്ഡലം. വിശ്വാസവും കൃഷിയും ഒരുപോലെ ഒത്തുച്ചേരുന്ന മണ്ണില്‍ ഇവ രണ്ടും മുറുകെ പിടിച്ച് പ്രവര്‍ത്തനം നടത്താന്‍ എല്ലാ മുന്നണികളും ഒരുപോലെ ശ്രദ്ധിക്കുന്നു.

Also Read: KT Jaleel: പരാജയം സമ്മതിച്ച് കെടി ജലീൽ, ജനവിധി അംഗീകരിക്കുന്നു

ആറന്മുളയുടെ ചരിത്രം

1957ലാണ് ആറന്മുള മണ്ഡലം രൂപീകരിക്കുന്നത്. അതിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ പങ്കുവഹിക്കാന്‍ ഈ മണ്ഡലത്തിനായി. 2011ന് ശേഷമാണ് എല്‍ഡിഎഫിലേക്ക് മണ്ഡലം എത്തുന്നത്. അതിന് മുമ്പ് സിപിഎമ്മിന് വിജയിക്കാന്‍ സാധിച്ചിരുന്നുവെങ്കിലും തുടര്‍ച്ചയായി വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2016 മുതല്‍ മണ്ഡലം വിണയുടെ കയ്യില്‍ ഭദ്രം. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ ശിവദാസന്‍ നായരായിരുന്നു വിജയിച്ചത്. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ആ വിജയം ആവര്‍ത്തിക്കാനായില്ല.

2006ല്‍ സിപിഎമ്മിനോടൊപ്പമായിരുന്നു മണ്ഡലം. സിപിഐഎമ്മിന്റെ കെസി രാജഗോപാലന്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ 2001ല്‍ കോണ്‍ഗ്രസിന്റെ മാളേത്തു ശാരദാദേവിയാണ് വിജയിച്ചത്. 1977 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിനോടൊപ്പമായിരുന്നു മണ്ഡലം. എന്നാല്‍ 2006 മുതല്‍ കഥ മാറി.

English Summary

The Aranmula seat in the Kerala Assembly Election 2026 features a tight contest between Veena George, Abin Varkey, and Kummanam Rajasekharan. With strong competition from LDF, UDF, and BJP, the result is expected to be closely fought and highly significant.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു