Kerala Assembly Election Result 2026: അൻവർ കമ്മലിട്ട് നടക്കുമോ? പി എ മുഹമ്മദ് റിയാസ് വിജയിച്ചു

Kerala Assembly Election Result Beypore Constituency:വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ മണ്ഡലത്തിൽ എൽഡിഎഫിന് അതായത് പി എ മുഹമ്മദ് റിയാസിന് തന്നെയാണ് മുന്നേറ്റം ഉള്ളത്.1982 മുതൽ തുടർച്ചയായി എൽഡിഎഫിന്റെ കോട്ടയാണ് ബേപ്പൂര്. ഇടതു സ്ഥാനാർഥികൾക്കാണ് മണ്ഡലത്തിൽ എന്നും സ്വീകാര്യത.മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പുരോഗമനവും എണ്ണിപ്പറഞ്ഞാണ് മുഹമ്മദ് റിയാസ് വോട്ട് തേടിയത്.....

Kerala Assembly Election Result 2026: അൻവർ കമ്മലിട്ട് നടക്കുമോ? പി എ മുഹമ്മദ് റിയാസ് വിജയിച്ചു

Pv Anvar, Pa Muhammed Riyas

Updated On: 

04 May 2026 | 03:49 PM

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ മുഹമ്മദ് റിയാസ് വിജയിച്ചു. 81,849 വോട്ടുകൾ ആണ് പി എ മുഹമ്മദ് റിയാസ് നേടിയത്. 7487 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാൻ ആയത്. കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. കാരണം കേരളത്തിന്റെ മന്ത്രിയായിരുന്ന മുഹമ്മദ് റിയാസും ഇടതുപക്ഷത്തിനൊപ്പം തന്നെ പ്രവർത്തിച്ചുവന്ന ഇടതുപക്ഷത്തിന്റെ എംഎൽഎയായി പിന്നീട് തെറ്റി പിരിഞ്ഞ പിവി അൻവറും നേർക്കുനേർ മത്സരിക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ മണ്ഡലത്തിൽ എൽഡിഎഫിന് അതായത് പി എ മുഹമ്മദ് റിയാസിന് തന്നെയാണ് മുന്നേറ്റം ഉണ്ടായിരുന്നത്.

അതേസമയം പി വി അൻവറിനെ പ്രതീക്ഷിച്ച അത്ര വോട്ട് നേടാൻ ആയിട്ടില്ല. കൂടാതെ എൻഡിഎസ് സ്ഥാനാർത്ഥിയായ അഡ്വക്കറ്റ് പ്രകാശ് ബാബു 26543 വോട്ടുകൾ മാത്രമാണ് നേടിയത്.കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂര്.83.77 ശതമാനം വോട്ടാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 1982 മുതൽ തുടർച്ചയായി ഇടതുപക്ഷമാണ് ബേപ്പൂര് ഭരിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17.4 ശതമാനം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് പി എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും വിജയിച്ച് നിയമസഭയിൽ മന്ത്രി ആയത്.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പുരോഗമനവും എണ്ണിപ്പറഞ്ഞാണ് മുഹമ്മദ് റിയാസ് വോട്ട് തേടിയത്. കൂടാതെ എൽഡിഎഫിന്റെ സംഘടനാ സംവിധാനവും മണ്ഡലത്തിൽ അദ്ദേഹത്തിന് അനുകൂലമായി മാറി. എൽഡിഎഫിന്റെ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കി അട്ടിമറി വിജയം നേടാൻ ആയിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നിരുന്നാലും ബേപ്പൂരിലെ പരമ്പരാഗതമായ ഇടതു വോട്ടുകൾ മറിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമായ കാര്യമായിരുന്നില്ല.

ബിജെപിയെ സംബന്ധിച്ച് ബേപ്പൂരിൽ സ്ഥിരമായി 26,000 ത്തിലധികം വോട്ടുകൾ അതായത് ഏകദേശം 15 മുതൽ 16 ശതമാനം വരെ വോട്ട് വിഹിതം ഉണ്ട്. ഇത്തവണയും വോട്ട് എത്രത്തോളം ഉയർത്താൻ ആകും എന്നായിരുന്നു ബിജെപിയുടെ ശ്രമവും. എൽഡിഎഫ് മണ്ഡലത്തിലുള്ള ശക്തമായ അടിത്തറയും വികസന പ്രവർത്തനവും നിരീക്ഷിക്കുമ്പോൾ മുഹമ്മദ് റിയാസിന്റെ വിജയസാധ്യതയാണ് ഉയരുന്നത്. എന്നിരുന്നാലും പി വി അൻവറിന്റെ അട്ടിമറി വിജയവും തള്ളിക്കളയാൻ സാധിക്കില്ല.

ബേപ്പൂരിന്റെ ചരിത്രം

1982 മുതൽ തുടർച്ചയായി എൽഡിഎഫിന്റെ കോട്ടയാണ് ബേപ്പൂര്. ഇടതു സ്ഥാനാർഥികൾക്കാണ് മണ്ഡലത്തിൽ എന്നും സ്വീകാര്യത. 1967 ലും സിപിഐഎമ്മിന്റെ പ്രതിനിധിയായ കെ ചാത്തുണ്ണിയും മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്.2021 മുതൽ ആണ് പി എ മുഹമ്മദ് റിയാസ് മണ്ഡലത്തെ കേന്ദ്രീകരിച്ച് എംഎൽഎയായി വിജയിച്ചത്. 2016 മുതൽ 2021 വരെ ബേപ്പൂരിനെ പ്രതിനിധീകരിച്ചത് വി.കെ.സി മമ്മദ് കോയ ആയിരുന്നു. 2006 മുതൽ 2016 വരെ തുടർച്ചയായി രണ്ടു തവണ ബേപ്പൂരിൽ നിന്നും വിജയിച്ചത് എളമരം ആണ്. 1987 മുതൽ 2001 വരെ തുടർച്ചയായി 4 തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ടി കെ ഹംസയാണ്.

ENGLISH SUMMARY

Beypore is a constituency that Kerala is eyeing in the 2026 Kerala Assembly elections. Because it is a constituency where Kerala’s minister, Muhammad Riyas, and PV Anwar, who worked with the Left and later defected as an MLA of the Left, will contest head-to-head.

Follow Us
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല