Kerala Assembly Election 2026: സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; പ്രചാരണത്തിന് ചെലവാക്കാം പരമാവധി 40 ലക്ഷം മാത്രം

Kerala Assembly Election Campaign Expenses: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഓരോ ചെറിയ വസ്തുവിനും സേവനത്തിനും കൃത്യമായ വില നിശ്ചയിക്കുന്ന പട്ടികയെയാണ് റേറ്റ് ചാർട്ട് എന്ന് പറയുന്നത്. തിരഞ്ഞെടുപ്പിൻ്റെ പേരിൽ പണം വാരിക്കോരി ചെലവഴിക്കുന്നത് തടയാനും എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഈ റേറ്റ് ചാർട്ട് സാധാരണയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Kerala Assembly Election 2026: സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുക; പ്രചാരണത്തിന് ചെലവാക്കാം പരമാവധി 40 ലക്ഷം മാത്രം

Kerala Assembly Election

Published: 

25 Mar 2026 | 05:24 PM

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവുകൾക്ക് നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Campaign Expenses). 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോൾ, പ്രചാരണത്തിന് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികൾക്കും നിഷ്‌കർഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഓരോ ചെറിയ വസ്തുവിനും സേവനത്തിനും കൃത്യമായ വില നിശ്ചയിക്കുന്ന പട്ടികയെയാണ് റേറ്റ് ചാർട്ട് എന്ന് പറയുന്നത്. തിരഞ്ഞെടുപ്പിൻ്റെ പേരിൽ പണം വാരിക്കോരി ചെലവഴിക്കുന്നത് തടയാനും എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഈ റേറ്റ് ചാർട്ട് സാധാരണയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ALSO READ: വി.ഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ ; മുഖ്യമന്ത്രി

പ്രചാരണ വാഹനങ്ങളുടെ വാടക, പോസ്റ്ററുകൾ, ബാനറുകൾ, തോരണങ്ങൾ എന്നിവയുടെ നിർമ്മാണ ചെലവ്, ലൗഡ് സ്പീക്കർ, സ്റ്റേജ് നിർമ്മാണം, കസേരകൾ, ഭക്ഷണം, സോഷ്യൽ മീഡിയ പരസ്യങ്ങൾക്കുള്ള തുക എന്നിവയാണ് റേറ്റ് ചാർട്ടിൽ ഉൾപ്പെടുന്നത്. അതുകൂടാതെ സ്ഥാനാർത്ഥികൾ തങ്ങളുടെ ദൈനംദിന ചെലവുകൾ പ്രത്യേകം എഴുതി രേഖപ്പെടുത്തേണ്ടതാണ്. റേറ്റ് ചാർട്ടിലെ നിരക്കുകൾ അനുസരിച്ചായിരിക്കണം ഈ കണക്കുകൾ കാണപ്പെടുന്നത്.

കണക്കുകൾ എഴുതിയ രജിസ്റ്ററിൻ്റെ പകർപ്പും അനുബന്ധ രേഖകളും കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ് ഫിനാൻസ് ഓഫീസറുടെ കാര്യാലയത്തിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഒബ്സർവർമാരെയും കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. കമ്മീഷൻ നിശ്ചയിച്ച തുകയിൽ കൂടുതൽ ചെലവാക്കുന്നത് സ്ഥാനാർത്ഥിയുടെ അയോഗ്യതയ്ക്ക് വരെ കാരണമായേക്കാം.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഭാരം 7 കിലോ മാത്രം, പോഷകാഹാരക്കുറവുമൂലം ആലപ്പുഴയിൽ രണ്ടുവസ്സുകാരൻ മരിച്ചു
ഹോർട്ടി വൈൻ; ഉത്തരവ് മരവിപ്പിച്ചു ,തീരുമാനമെടുത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ തെറിച്ചു
Mathew Kuzhalnadan: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?