Kerala Assembly Election 2026 Exit Polls: 2021-ലെ ചരിത്രം ആവർത്തിക്കുമോ? നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

Kerala Assembly Election 2026 Exit Poll Results Today: ചില സർവേകൾ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം പ്രവചിക്കുമ്പോൾ മറ്റു ചിലവ നേരിയ മുൻതൂക്കം ഇരു മുന്നണികൾക്കും മാറി മാറി നൽകുന്നുണ്ട്. ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണമെങ്കിലും, ഇന്നത്തെ എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിന്റെ ഭാവി രാഷ്ട്രീയ ചിത്രത്തിന്റെ ഏകദേശ രൂപം നൽകുമെന്നുറപ്പാണ്.

Kerala Assembly Election 2026 Exit Polls: 2021-ലെ ചരിത്രം ആവർത്തിക്കുമോ? നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

പ്രതീകാത്മക ചിത്രം

Edited By: 

Jayadevan AM | Updated On: 29 Apr 2026 | 05:56 PM

തിരുവനന്തപുരം: മാസങ്ങൾ നീണ്ട പ്രചാരണങ്ങൾക്കും വാശിയേറിയ വോട്ടെടുപ്പിനും പിന്നാലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. വോട്ടെണ്ണലിന് മുന്നോടിയായി പുറത്തുവരുന്ന ഈ പ്രവചനങ്ങൾ മുന്നണികളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ഉത്കണ്ഠ പാരമ്യത്തിലെത്തിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകളുടെ ഗതി നിശ്ചയിക്കുന്നതിൽ ഈ ഫലങ്ങൾ നിർണ്ണായകമാകും. തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന സർവേകൾ സമ്മിശ്ര ഫലങ്ങളാണ് പ്രവചിച്ചിരുന്നത്. അതിനാൽ തന്നെ എക്സിറ്റ് പോളുകളിൽ ആർക്ക് മുൻതൂക്കം ലഭിക്കുമെന്നത് പ്രവചനാതീതമാണ്.

കേവല ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
ചില നിർണ്ണായക സീറ്റുകളിൽ അക്കൗണ്ട് തുറക്കാനും വിജയിച്ചു കയറാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ.

Also Read – എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എവിടെ, എങ്ങനെ കാണാം?

2021-ലെ ചരിത്രം ആവർത്തിക്കുമോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ദിവസം തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. അന്ന് പുറത്തുവന്ന 11 എക്സിറ്റ് പോളുകളിൽ ആറും എൽഡിഎഫിന് തുടർഭരണം പ്രവചിച്ചിരുന്നു. അന്ന് വോട്ടെണ്ണിയപ്പോൾ 99 സീറ്റുകളുമായി എൽഡിഎഫ് അധികാരം നിലനിർത്തി. 2021-ൽ മിക്ക എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ ബിജെപിക്ക് കൈവശമുണ്ടായിരുന്ന ഏക സീറ്റും നഷ്ടമാവുകയായിരുന്നു.

സമ്മിശ്ര പ്രവചനങ്ങൾക്കിടയിലെ ആകാംക്ഷ

ഇത്തവണ സർവേകൾ ആർക്കും വ്യക്തമായ മേൽക്കൈ നൽകാത്ത സാഹചര്യത്തിൽ എക്സിറ്റ് പോളുകൾ കൂടുതൽ പ്രസക്തമാകുന്നു. ചില സർവേകൾ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം പ്രവചിക്കുമ്പോൾ മറ്റു ചിലവ നേരിയ മുൻതൂക്കം ഇരു മുന്നണികൾക്കും മാറി മാറി നൽകുന്നുണ്ട്. ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണമെങ്കിലും, ഇന്നത്തെ എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിന്റെ ഭാവി രാഷ്ട്രീയ ചിത്രത്തിന്റെ ഏകദേശ രൂപം നൽകുമെന്നുറപ്പാണ്.

വോട്ടെണ്ണൽ, അവസാനഘട്ട ഒരുക്കം

വോട്ടെണ്ണൽ പ്രക്രിയ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മെയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൗണ്ടിങ് ഹാളിന്റെ വിസ്തീർണ്ണവും വോട്ടിങ് യന്ത്രങ്ങളുടെ (EVM) എണ്ണവും കണക്കിലെടുത്താണ് മേശകൾ ക്രമീകരിക്കുന്നത്. ഓരോ ഹാളിന്റെയും വലുപ്പമനുസരിച്ച് 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും.

സുതാര്യത ഉറപ്പാക്കാൻ ഓരോ മേശയ്ക്കരികിലും പ്രത്യേക ബാരിക്കേഡുകൾക്ക് പിന്നിലായി രാഷ്ട്രീയ പാർട്ടികളുടെ കൗണ്ടിങ് ഏജന്റുമാർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഓരോ ഹാളിലെയും നടപടിക്രമങ്ങൾ നിയന്ത്രിക്കാൻ ഒരു ഉപവരണാധികാരി ഉണ്ടാകും. കൂടാതെ വരണാധികാരിയെ സഹായിക്കാൻ കൗണ്ടിങ് സൂപ്പർവൈസറും അസിസ്റ്റന്റും മേശകളിലുണ്ടാകും.

വോട്ടെണ്ണൽ ക്രമം

മെയ് 4-ന് നിശ്ചയിച്ച സമയത്ത് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ വോട്ടെണ്ണൽ തുടങ്ങുമ്പോൾ പോസ്റ്റൽ ബാലറ്റുകളും സർവീസ് വോട്ടുകളുമാണ് എണ്ണുന്നത്. രണ്ടാം ഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ തുടങ്ങിയതിന് പിന്നാലെ എല്ലാ മേശകളിലും ഒരേസമയം ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാൻ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ കടുത്ത നിബന്ധനകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിന് ശേഷം ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ ഒരു കാരണവശാലും പരിഗണിക്കില്ല. ഇവ നിരസിച്ച് പ്രത്യേക പാക്കറ്റുകളിൽ സീൽ ചെയ്ത് സൂക്ഷിക്കും. ഡിക്ലറേഷൻ ഫോം ഇല്ലാതിരിക്കുക, ഫോമിൽ ഒപ്പിടാതിരിക്കുകയോ സാക്ഷ്യപ്പെടുത്താതിരിക്കുകയോ ചെയ്യുക തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ബാലറ്റ് നിരസിക്കാൻ വരണാധികാരിക്ക് അധികാരമുണ്ട്.

എക്‌സിറ്റ് പോള്‍ ലൈവ് ടിവി 9 മലയാളത്തില്‍ വായിക്കാം.

English Summary

Exit poll results for the 2026 Kerala Assembly elections will be released today, providing the first major indication of whether the LDF, UDF, or NDA holds the upper hand. While the official counting of votes is set for May 4, these predictions are expected to intensify political debates across the state

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്