AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: കേരളത്തില്‍ ഇത്തവണ എത്ര വോട്ടര്‍മാര്‍? കൂടുതലും സ്ത്രീകളോ? നിങ്ങള്‍ അറിയേണ്ടതെല്ലാം

Kerala Assembly Election 2026 Voter Turnout: കേരളത്തില്‍ ഇത്തവണ 2.72 കോടി വോട്ടര്‍മാര്‍. പൊതുവിഭാഗത്തില്‍ 2,71,42,952 വോട്ടര്‍മാര്‍. കേരളത്തിലുള്ളത് 1,39,21,868 സ്ത്രീ വോട്ടര്‍മാര്‍. പുരുഷ വോട്ടര്‍മാര്‍ 1,32,20,811 പേര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 273 ആളുകള്‍. സര്‍വീസ് വോട്ടര്‍മാരെ കൂടി ചേര്‍ക്കുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 2,71,96,936 ആകും.

Kerala Assembly Election 2026: കേരളത്തില്‍ ഇത്തവണ എത്ര വോട്ടര്‍മാര്‍? കൂടുതലും സ്ത്രീകളോ? നിങ്ങള്‍ അറിയേണ്ടതെല്ലാം
VoterImage Credit source: PTI
Jayadevan AM
Jayadevan AM | Published: 25 Mar 2026 | 06:05 AM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ ആകെ 2.72 കോടി വോട്ടര്‍മാര്‍. 2,71,42,952 വോട്ടര്‍മാരാണ് പൊതുവിഭാഗത്തിലുള്ളത്. കൂടുതലും സ്ത്രീ വോട്ടര്‍മാരാണ്. 1,39,21,868 സ്ത്രീ വോട്ടര്‍മാരാണ് ഇത്തവണ കേരളത്തിലുള്ളത്. 1,32,20,811 പുരുഷ വോട്ടര്‍മാരുമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 273 പേരുണ്ട്. സര്‍വീസ് വോട്ടര്‍മാരെ കൂടി ചേര്‍ക്കുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കും. 53,984 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. അതായത്, ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,96,936 ആകും.

എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 2.69 കോടി പേരാണുണ്ടായിരുന്നത്. ഫെബ്രുവരി 21-ന് പുറത്തുവിട്ട ഈ പട്ടികയില്‍ ഏകദേശം 9,06,211 പേര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. സ്ത്രീകള്‍-1,38,27,319, പുരുഷന്മാര്‍-1,31,26,048 എന്നിങ്ങനെയായിരുന്നു അന്ന് അന്തിമ പട്ടികയിലെ കണക്ക്. ഇതിനുശേഷം കിട്ടിയ അപേക്ഷകള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് പുതിയ കണക്ക് പുറത്തുവന്നിരിക്കുന്നത്.

പത്രിക സ്വീകരിക്കുമോ?

മലമ്പുഴയിലെ ഇടതുസ്ഥാനാര്‍ത്ഥി എ. പ്രഭാകരന്റെ പത്രിക സ്വീകരിക്കുമോയെന്ന് ഇന്നറിയാം. പത്രികയില്‍ തെറ്റുണ്ടെന്ന് ആരോപിച്ച് ബിജെപി പരാതി നല്‍കിയിരുന്നു. പത്രികയില്‍ കൂടുതല്‍ പരിശോധന നടത്തും. തുടര്‍ന്ന് ഇന്ന് തീരുമാനമെടുക്കും.

Also Read: Voters list on mobile: നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ, ഏത് ബൂത്തിലാണ് വോട്ട് ? മൊബൈലിലൂടെ അറിയാം

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാന്റെ പത്രികയിലെ തീരുമാനവും ഇന്നറിയാം. ഇദ്ദേഹം സമര്‍പ്പിച്ച രണ്ട് പത്രികകളില്‍ ഒരെണ്ണം തള്ളിയിരുന്നു.

സ്വീകരിച്ചു

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പത്രികകളുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ടായിരുന്നെങ്കിലും, ഒടുവില്‍ പത്രികകള്‍ സ്വീകരിച്ചു. സതീശന്‍ പത്രികയില്‍ യഥാര്‍ത്ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് ഇടതുസ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററാണ് പരാതി നല്‍കിയത്. അഭിഭാഷകന്‍ എന്ന നിലയിലുള്ള വരുമാനം, വാഹനത്തിന്റെ ട്രാഫിക് പിഴയിലെ വിവരങ്ങള്‍ തുടങ്ങിയവ പത്രികയില്‍ വിശദമാക്കിയിട്ടില്ലെന്നായിരുന്നു ആരോപണം.

നേമത്ത് മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പത്രികയ്‌ക്കെതിരെ, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരിനാഥനാണ് പരാതി നല്‍കിയത്. സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ യഥാര്‍ത്ഥ സ്വത്ത് വിവരം മറച്ചുവെച്ചെന്നായിരുന്നു പരാതി.

സൂക്ഷ്മപരിശോധന

സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ആകെ 1,685 പത്രികകളാണ് സ്വീകരിച്ചത്. രണ്ടെണ്ണം പിന്‍വലിച്ചു. 346 പത്രികകള്‍ തള്ളി. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ഈ സമയപരിധിക്കുള്ളില്‍ വിമതരെയും, അപരന്മാരെയും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.

Follow Us