Kerala Election 2026: പൊതുയോഗങ്ങള്‍ പാടില്ല, പുറത്തുനിന്നുള്ളവര്‍ മണ്ഡലം വിടണം; പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറത്ത്‌

Kerala election campaigning to end on April 7: പരസ്യ പ്രചാരണം നാളെ അവസാനിക്കും. പരസ്യ പ്രചാരണം അവസാനിച്ചതിനു ശേഷം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ സമയം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.

Kerala Election 2026: പൊതുയോഗങ്ങള്‍ പാടില്ല, പുറത്തുനിന്നുള്ളവര്‍ മണ്ഡലം വിടണം; പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറത്ത്‌

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 08:44 PM

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് ആറു മണിക്ക് അവസാനിക്കും. പരസ്യ പ്രചാരണം അവസാനിച്ചതിനു ശേഷം പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ സമയം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ, പങ്കെടുക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും.

ഘോഷയാത്രകള്‍, നാടകങ്ങള്‍, ജാഥകള്‍, സംഗീത പരിപാടികള്‍ തുടങ്ങിയ പ്രചാരണ രീതികളും അനുവദിക്കില്ല. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന മറ്റ് വിനോദ പരിപാടികളും ഈ കാലയളവില്‍ നിരോധിച്ചിട്ടുണ്ട്. ടിവി, ചലച്ചിത്രം, അല്ലെങ്കില്‍ സമാനമായ മറ്റ് മാധ്യമങ്ങള്‍ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

Also Read: Kerala Assembly Election 2026: ജനവിധി തേടാൻ ഇനി മണിക്കൂറുകൾ ബാക്കി, നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിക്കും

റേഡിയോ വഴിയുള്ള പ്രചാരണങ്ങളും അനുവദിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസവും, അതിന്റെ തലേന്നും രാഷ്ട്രീയ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണം. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മരല്ലാത്ത, പുറത്തുനിന്ന് എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഭാരവാഹികള്‍ എന്നിവര്‍ പ്രചാരണം അവസാനിക്കുമ്പോള്‍ മണ്ഡലം വിട്ടുപോകേണ്ടതാണ്.

ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. തുടര്‍ന്നുള്ള സമയം നിശബ്ദ പ്രചാരണത്തിൻ്റേതാണ്. മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ, പ്രകടനങ്ങളോ ഈ സമയം അനുവദിക്കില്ല. തിരഞ്ഞെടുപ്പിൽ നിശബ്ദ പ്രചാരണത്തിന് വളരെ അധികം വലിയ പങ്കുണ്ട്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്