Kerala Assembly Election 2026 Live: പരസ്യ പ്രചാരണം നാളെ അവസാനിക്കും, ഇനി 3 നാൾ മാത്രം

ബിജെപിയുടെ കിറ്റ് വിവാദവും, അഞ്ജലി നായരുടെ പേരുമാറ്റലും. പികെ ശശിയുടെ ഒറ്റപ്പാലം ഡീലും തുടങ്ങി തിരഞ്ഞെടുപ്പിന് ചൂട് കൂട്ടാൻ വിഷയങ്ങൾ നിരവധിയാണ് ഇത്തവണ. ഇതിനിടയിൽ ചാനലുകളുടെ എക്സിറ്റ് പോൾ ഫലങ്ങളും, അതിനൊപ്പം അവയുടെ വിശകലനങ്ങളും കൊണ്ട് വാർത്തകൾക്ക് പോലും ചൂടാണ്. ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് വിശേഷങ്ങളും വാർത്തകളും നിങ്ങൾക്ക് ഇവിടെ വായിച്ചറിയാം.

Kerala Assembly Election 2026 Live: പരസ്യ പ്രചാരണം നാളെ അവസാനിക്കും, ഇനി 3 നാൾ മാത്രം

Kerala Assembly Election Live Updates 2026

Updated On: 

07 Apr 2026 | 07:32 AM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിനത്തിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. പരസ്യ പ്രചാരണം നാളെ അവസാനിക്കുന്നതോടെ കേവലും മണിക്കൂറുകളിലേക്ക് മാത്രമായി തിരഞ്ഞെടുപ്പ് ദിനം ചുരുങ്ങുകയാണ്. ബിജെപിയുടെ കിറ്റ് വിവാദവും, അഞ്ജലി നായരുടെ പേരുമാറ്റലും. പികെ ശശിയുടെ ഒറ്റപ്പാലം ഡീലും തുടങ്ങി തിരഞ്ഞെടുപ്പിന് ചൂട് കൂട്ടാൻ വിഷയങ്ങൾ നിരവധിയാണ് ഇത്തവണ. ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് വിശേഷങ്ങളും വാർത്തകളും നിങ്ങൾക്ക് ഇവിടെ വായിച്ചറിയാം.

 

LIVE NEWS & UPDATES

The liveblog has ended.
  • 06 Apr 2026 06:33 PM (IST)

    R Sreelekha: നാടകീയ രംഗങ്ങള്‍, പ്രചരണ പരിപാടിക്കിടെ വേദിവിട്ട് ആര്‍ ശ്രീലേഖ

    പ്രചരണ പരിപാടിക്കിടെ വേദിവിട്ട് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് കാരണമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നതിനിടെയാണ് ശ്രീലേഖ വേദി വിട്ടത്. പിന്നാലെ അനുനയിപ്പിച്ച് തിരികെയെത്തിച്ചു.

    മസ്‌കത്ത് ഹോട്ടലില്‍ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യമന്ത്രി ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓണ്‍ലൈന്‍ പ്രസംഗത്തില്‍ നേമത്തെ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീലേഖയുടെ പേര് പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ശ്രീലേഖ വേദിവിട്ടത്. നേതാക്കള്‍ പിന്നാലെയെത്തി അനുനയിപ്പിക്കുകയായിരുന്നു.

  • 06 Apr 2026 05:15 PM (IST)

    ട്വന്റി-20യിൽ വൻ പൊട്ടിത്തെറി; ബിജെപി സഖ്യത്തിൽ പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

    ട്വന്റി-20 പാർട്ടിയെയും ഭരണസമിതിയെയും ഞെട്ടിച്ചുകൊണ്ട് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജി പ്രഖ്യാപിച്ചു. പാർട്ടിയുടെ എൻഡിഎ (NDA) പ്രവേശനത്തിലുള്ള കടുത്ത വിയോജിപ്പാണ് രാജിക്കു പിന്നിലെ പ്രധാന കാരണം. താൻ വിശ്വസിച്ച പ്രസ്ഥാനം ബിജെപിയുമായി കൈകോർത്തത് അംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും ഉപേക്ഷിക്കുകയാണെന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


  • 06 Apr 2026 04:39 PM (IST)

    പികെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

    കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസിന്റെ പ്രസംഗം വിവാദത്തില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ലൗ ജിഹാദുമായി ബന്ധപ്പെട്ട് കൃഷ്ണദാസ് നടത്തിയ പ്രസംഗമാണ് വിവാദമായത്.

  • 06 Apr 2026 04:00 PM (IST)

    ആറന്മുളയിൽ വീണാ ജോർജിനെതിരെ ആശാ പ്രവർത്തകരുടെ പ്രതിഷേധം

    ആറന്മുള നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനെതിരെ ശക്തമായ പ്രതിഷേധവുമായി ആശാ പ്രവർത്തകർ രംഗത്ത്. ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. ആശാ സമര നേതാവ് എസ്. മിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കുന്നത്.

  • 06 Apr 2026 03:30 PM (IST)

    ഷോൺ ജോർജ്ജ് സ്വപ്നം കാണുന്ന പാല

  • 06 Apr 2026 02:41 PM (IST)

    തൻ്റെ മണ്ഡലത്തിലെ കൂറ്റനാടിനെ പറ്റി എംബി രാജേഷ്

  • 06 Apr 2026 01:15 PM (IST)

    വോട്ട് ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫറുമായി സപ്ലൈകോ

    നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. വോട്ട് ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചു. ALSO READ:

  • 06 Apr 2026 12:48 PM (IST)

    മുഖ്യമന്ത്രി ധർമ്മടത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ

  • 06 Apr 2026 12:16 PM (IST)

    ഇത്തവണത്തെ ഏറ്റവും ശക്തമായ പോരാട്ടം

    ഇത്തവണത്തെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം ഏതെന്നുള്ള ചർച്ചകളാണ് ഒരു ഭാഗത്ത് നടക്കുന്നത് ഇത് പേരാവൂരാണോ എന്നതും ചർച്ചയിലുണ്ട്.. പേരാവൂരിൽ എന്താണ് പ്രത്യേകത...ALSO READ

  • 06 Apr 2026 12:00 PM (IST)

    പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി

    രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 900 എണ്ണത്തില്‍ 97 ശതമാനവും പൂര്‍ത്തീകരിച്ചതായി അദ്ദേഹം. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.

  • 06 Apr 2026 11:16 AM (IST)

    എറണാകുളം ജില്ലയിൽ എത്ര സീറ്റ് നേടും?

    എറണാകുളത്ത് 6 സീറ്റിൽ തങ്ങൾക്ക് വിജയ പ്രതീക്ഷയെന്ന് ട്വന്റി20 ചെയര്‍മാന്‍ സാബു എം ജേക്കബ്. 80 സീറ്റുകളില്‍ എന്‍ഡിഎ ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്നും സാബു എം ജേക്കബ്

  • 06 Apr 2026 10:00 AM (IST)

    മതവിദ്വേഷം എൽഡിഎഫിന്റെ നയമല്ല; ടിപി രാമകൃഷ്ണൻ

    മതവിദ്വേഷം എൽഡിഎഫിന്റെ നയം അല്ല എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ. കോഴിക്കോട് പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ ആയിരുന്നു വിശദീകരണം. സ്ഥാനാർത്ഥിയുടെയോ മുന്നണിയുടെയോ അറിവോടെയല്ല അനൗൺസ്മെന്റ് ഉണ്ടായത് എന്നും വിശദീകരണം.

  • 06 Apr 2026 09:30 AM (IST)

    കിറ്റ് വിവാദം പുകയുന്നു, കേസെടുത്ത് പൊലീസ്; വെട്ടിലായി ബിജെപി

    വാടാനപ്പള്ളിയിലെ കിറ്റ് വിവാ​ദത്തിൽ വെട്ടിലായി ബിജെപി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്ഐആറിൽ തുടർനടപടിക്ക് പോലീസ് കോടതി അനുമതി തേടിയിട്ടുണ്ട്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് നൽകിയത്. പിടിയിലായ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

  • 06 Apr 2026 09:18 AM (IST)

    കലാശക്കൊട്ട് നാളെ

    സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കലാശക്കൊട്ട് നാളെയായിരിക്കും, ഇനി 3 ദിവസം മാത്രമാണ് തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്.

  • 06 Apr 2026 09:00 AM (IST)

    കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ

    കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നവയിൽ ഒന്ന്

  • 06 Apr 2026 08:17 AM (IST)

    അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിലേക്ക്

    തൻ്റെ പേര് വോട്ടിംഗ് മെഷിനിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർത്ഥിയുമായ അഞ്ജലി നായർ ഹൈക്കോടതിയിലേക്ക്..ALSO READ

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്