AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Supplyco: ഒരു രൂപയ്ക്ക് പുട്ടുപൊടി, വോട്ട് ചെയ്യാൻ മടിക്കല്ലേ

Supplyco one kilo Sabari Puttu powder For one rupee: പുട്ടുപൊടി വാങ്ങിക്കാൻ ഏപ്രിൽ 10, 11 തീയതികളിൽ സപ്ളൈകോ വില്പനശാലകൾ സന്ദർശിക്കേണ്ടതാണ്. വിരലിൽ മഷിയടയാളം പരിശോധിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാ​ഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ച് വോട്ട് ചെയ്യൂ, പുട്ടടിക്കൂ എന്ന ടാ​ഗ്ലൈനോടെയാണ് പ്രചരണം.

Supplyco: ഒരു രൂപയ്ക്ക് പുട്ടുപൊടി, വോട്ട് ചെയ്യാൻ മടിക്കല്ലേ
പ്രതീകാത്മക ചിത്രംImage Credit source: EyesWideOpen/Getty Images, Facebook
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 24 Apr 2026 | 07:57 PM

ഏപ്രിൽ ഒമ്പതാം തീയതി കേരളം നിയമസഭ തിരഞ്ഞെടുപ്പിനായി (Kerala Assembly Election 2026) പോളിങ് ബൂത്തിലേക്ക് പോകുകയാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർക്ക് വമ്പൻ ഓഫർ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ സപ്ലൈകോ (Supply Co) ഒരുക്കിട്ടിണ്ട്. വോട്ട് ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചു. സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്കും, തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.

‘വോട്ട് ചെയ്യൂ, പുട്ടടിക്കൂ’

ഓഫറുള്ള പുട്ടുപൊടി വാങ്ങിക്കാൻ ഏപ്രിൽ 10, 11 തീയതികളിൽ സപ്ളൈകോ വില്പനശാലകൾ സന്ദർശിക്കേണ്ടതാണ്. വിരലിൽ മഷിയടയാളം പരിശോധിച്ചതിന് ശേഷമെ ഓഫറിലുള്ള പുട്ടുപൊടി നൽകൂ. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാ​ഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് സപ്ലൈകോ ഈ ഓഫർ ഒരുക്കിയിരിക്കുന്നത്. ‘വോട്ട് ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാ​ഗ്ലൈനോടെയാണ് സപ്ലൈകോയുടെ പ്രചരണം.

ALSO READ: മുന്നാക്ക വിഭാഗക്കാര്‍ക്കും വിവാഹത്തിനായി ധനസഹായം; ഇന്ന് തന്നെ അപേക്ഷിക്കാം

വിഷുവിന് സപ്ലൈകോയുടെ സ്പെഷ്യൽ കിറ്റ്

അതേസമയം വിഷു പ്രമാണിച്ച് പതിവ് പോലെ സ്പെഷ്യൽ കിറ്റുമായി ഇത്തവണയും സപ്ലൈകോ എത്തിയിട്ടുണ്ട്. 1250 രൂപയുടെ 16 ഇനം സാധനങ്ങൾ 1001 രൂപയ്ക്ക് വിഷു കിറ്റിലൂടെ വാങ്ങാവുന്നതാണ്. കൂടാതെ ഏപ്രിൽ ഒന്നു മുതൽ 14 തീയതി വരെ വിഷു ഫെയറും സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിക്കുകയാണ്. സപ്ലൈകോ, മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളിലാണ് വിഷു ഫെയർ സംഘടിപ്പിക്കുന്നത്.

വിഷു കിറ്റിലെ 16 ഇനം സാധനങ്ങളും കൈനീട്ടവും

പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് കിറ്റിലുള്ള 16 ഇനം സാധനങ്ങൾ. ഇത് കൂടാതെ സപ്ലൈകോ വിഷു കൈനീട്ടവും നൽകുന്നുണ്ട്. സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ ബങ്കുകളും എൽപിജി ഔട്ട്ലെറ്റുകളും ഒഴികെയുള്ള വിൽപനശാലകളിൽ നിന്നും ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കുന്നതാണ്.

Follow Us