Kerala Assembly Election 2026 Live : പ്രചാരണം അവസാനം ലാപ്പിൽ; മോദിയും രാഹുലും ഇന്ന് കേരളത്തിൽ
Kerala Assembly Election 2026 Live Updates : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും. പരസ്യപ്രചാരണം അവസാനിക്കാൻ ഇനി നാല് നാൾ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്, ഫലം മെയ് നാലിനാണ്.

Kerala Election Live Today
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ലാപ്പിലേക്ക്. ദേശീയ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമായിട്ടാണ് പ്രധാനമന്ത്രിയുടെ പര്യടനം. രാഹുൽ ഗാന്ധി ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായിട്ടാണ് പ്രചാരണം നടത്തുന്നത്.
LIVE NEWS & UPDATES
-
പി കെ ശശിയുടെ നാമനിർദേശ പത്രികയിൽ കൃത്രിമം
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശിയുടെ നാമനിർദ്ദേശക പത്രികയിലെ പേരിലും വയസ്സിലും കൃത്രിമം കാട്ടിയതായി എൽഡിഎഫ് ആക്ഷേപം. അദ്ദേഹം പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണ്. തൻ്റെ പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമ പ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത് ചെയ്തതായി വിവരമില്ലെന്നും സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നുമാണ് എൽഡിഎഫ് ആരോപിക്കുന്നത്.
-
വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം
തിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ തൃശൂരിൽ വോട്ടർമാർക്ക് ബി ജെ പി കിറ്റുകൾ വിതരണം ചെയ്തതായി പരാതി ഉയർന്നു. തൃശ്ശൂരുള്ള ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടന്നതെന്ന് സി പി എം ആരോപിച്ചു. സംഭവത്തെത്തുടർന്ന് എൽ ഡി എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സൂപ്പർമാർക്കറ്റ് താൽക്കാലികമായി അടപ്പിച്ചു. Read more
-
-
മോദി തിരുവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ
എൻഡിഎ ക്യാംപിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയിലാണ് മോദി പങ്കെടുക്കുക.
-
പാലാ നിയസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
പാലാ നിയസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കൽ രാജൻ പി.ടി (57) ആണ് അന്തരിച്ചത്. ശനിയാഴ്ച എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി നടന്ന വാഹന റാലിക്കിടെയായിരുന്നു ദാരുണമായ സംഭവം. കൂരാലി പ്രാവിൻകൂടിന് സമീപമെത്തിയപ്പോൾ വാഹനത്തിൽ വെച്ച് രാജൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
-
ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചു
ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിലാണ് നരേന്ദ്ര മോദി ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിച്ചത്. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നും എൻഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ സ്വര്‍ണക്കൊള്ളക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു.
-
എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങി, തിരുവല്ലയിൽ ആവേശം വിതറി നരേന്ദ്ര മോദി
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിക്കാനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആദ്യമായി ഒരു എൻഡിഎ സർക്കാർ അധികാരത്തിൽ വരാൻ പോകുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പതിവ് പോലെ മലയാളത്തിൽ പ്രസംഗം ആരംഭിച്ച മോദി, തിരുവല്ലയിലെ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി.
-
വയനാട് ഫണ്ട്: കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ട് വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകിയതായും കണക്കുകൾ വ്യക്തമാക്കി.
-
ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാൻ വോട്ടർമാർക്ക് ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ലളിതമായ ഘട്ടങ്ങളിലൂടെ പരിശോധന നടത്താം. Read more
-
പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ
താൻ വളർന്നത് പിണറായി വിജയൻ്റെ തണലിലാണെന്ന വാദത്തെ തള്ളി അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ. 63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 15-ാം വയസ്സിലാണ് പാർട്ടിയിൽ ചേർന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനാണ് തന്നെ വളർത്തിയതെന്ന വാദത്തെ നിഷേധിച്ച സുധാകരൻ 1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്നും പറഞ്ഞു.
-
കാപട്യമേ നിന്റെ പേരോ പിണറായി; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഡിപിഐയുടെ പിന്തുണ വാഗ്ദാനം തള്ളാത്ത നിലപാടിനെതിരെയാണ് രംഗത്തെത്തിയത്. കാപട്യമേ നിന്റെ പേരോ പിണറായി എന്നാണ് സതീശൻ പ്രതികരിച്ചത്.
-
കേരളം വികസനക്കുതിപ്പില്‍
വികസന കുതിപ്പിലേക്ക് എത്താവുന്ന രീതിയില്‍ കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വമ്പിച്ച നുണ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും യഥാര്‍ഥ വസ്തുതകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ നല്ല ശ്രദ്ധ വേണമെന്നും അദ്ദേഹം.
-
കെസി വേണുഗോപാലിനെതിരെ വ്യാജ പ്രചാരണം
എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് പരാതി. കൈരള ന്യൂസിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പണം കൈപ്പറ്റുന്നുവെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ചിത്രമാണ് പ്രചരിപ്പിച്ചത്.
-
രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ
യുഡിഎഫിൻ്റെ പ്രാചരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ എത്തും. രാവിലെ ആലപ്പുഴയിലും ഉച്ചയ്ക്ക് ഇടുക്കിയിലും കൊച്ചിയിലുമായിട്ടാണ് രാഹുൽ ഗാന്ധ പ്രചാരണത്തിനെത്തുക.
-
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
എൻഡിഎയുടെ അവസാനഘട്ടം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രി പ്രചാരണം നടത്തുക. Read More