AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UDF Cabinet: വിക്കിപീഡിയയില്‍ സതീശന്‍ മുഖ്യമന്ത്രി; ഫേസ്ബുക്കില്‍ യുഡിഎഫ് മന്ത്രിസഭയും ‘രൂപീകരിച്ചു’; 21 അംഗങ്ങള്‍

Viral Virtual UDF Cabinet In Social Media: വോട്ടെണ്ണലിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. കണക്കുകൂട്ടലിലാണ് മുന്നണികള്‍. ഇതിനിടെ വിക്കിപീഡിയയില്‍ വി.ഡി. സതീശനെ ആരോ 'മുഖ്യമന്ത്രി'യാക്കി. ചിലര്‍ ഫേസ്ബുക്കില്‍ യുഡിഎഫ് മന്ത്രിസഭയും 'രൂപീകരിച്ചി'ട്ടുണ്ട്. ഈ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

UDF Cabinet: വിക്കിപീഡിയയില്‍ സതീശന്‍ മുഖ്യമന്ത്രി; ഫേസ്ബുക്കില്‍ യുഡിഎഫ് മന്ത്രിസഭയും ‘രൂപീകരിച്ചു’; 21 അംഗങ്ങള്‍
വി.ഡി. സതീശന്‍, വൈറല്‍ പോസ്റ്റ്, വിക്കിപീഡിയ പേജ്‌ Image Credit source: facebook.com/VDSatheeshanParavur
Jayadevan AM
Jayadevan AM | Updated On: 11 Apr 2026 | 06:43 PM

തിരുവനന്തപുരം: മെയ് നാലിന് നടക്കുന്ന വോട്ടെണ്ണല്‍ വരെയുള്ള കാത്തിരിപ്പിന് അല്‍പം ദൈര്‍ഘ്യം കൂടുതലാണ്. കൂട്ടലും കിഴിക്കലുമായി മുന്നോട്ടുപോവുകയാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് നെഞ്ചിടിപ്പും കൂടുതലാകാം. 10 വര്‍ഷത്തിനു ശേഷം അധികാരത്തിലെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. പോളിങ് ശതമാനം കൂടിയത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 100-ലേറെ സീറ്റുകള്‍ നേടുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം.

തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. ഭൂരിപക്ഷം അല്‍പം കുറഞ്ഞാലും ‘എല്‍ഡിഎഫ് 3.O’ സാധ്യമാകുമെന്നും ഇടതുനേതാക്കള്‍ പറയുന്നു. ഭരണവിരുദ്ധ വികാരമില്ലെന്നും, പോളിങ് കൂടിയത് എസ്‌ഐആര്‍ മൂലമാണെന്നും അവര്‍ വാദിക്കുന്നു.

ഇത്തവണ മികച്ച റിസള്‍ട്ട് ഉറപ്പെന്നാണ് എന്‍ഡിഎയുടെ നിരീക്ഷണം. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണ്. മറ്റ് 10 മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്നും എന്‍ഡിഎ കണക്കുകൂട്ടുന്നു. എന്തായാലും, സോഷ്യല്‍ മീഡിയയില്‍ സ്വന്തം നിരീക്ഷണങ്ങള്‍ പങ്കുവെച്ച് മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകരും സജീവമാണ്.

Also Read: Kerala Assembly Election 2026: ഭരണത്തുടര്‍ച്ചയോ, അതോ മാറ്റമോ? കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം; നെഞ്ചിടിപ്പില്‍ മുന്നണികള്‍

യുഡിഎഫ് മന്ത്രിസഭ!

വോട്ടെണ്ണലിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. എക്‌സിറ്റ് പോളുകള്‍ പോലും ഏപ്രില്‍ 29-ന് ശേഷം പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ ഇതിനിടെ വിക്കിപീഡിയയില്‍ വി.ഡി. സതീശനെ ആരോ ‘മുഖ്യമന്ത്രി’യാക്കി. അതുകൊണ്ടും തീര്‍ന്നില്ല, ചിലര്‍ ഫേസ്ബുക്കില്‍ യുഡിഎഫ് മന്ത്രിസഭയും ‘രൂപീകരിച്ചി’ട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകര്‍ അവരുടെ പ്രതീക്ഷകളായും, ഇടത് സൈബറിടങ്ങള്‍ ട്രോളുകളായും പ്രചരിപ്പിച്ചതോടെ യുഡിഎഫ് മന്ത്രിസഭയെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സതീശന്‍ മുഖ്യമന്ത്രിയാകുമെന്നും, എപി അനില്‍കുമാര്‍ സ്പീക്കറാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ പോസ്റ്റിലെ അവകാശവാദം. പിസി വിഷ്ണുനാഥും, ചാണ്ടി ഉമ്മനുമടക്കം 21 പേര്‍ ഈ ‘വൈറല്‍ വെര്‍ച്വല്‍ മന്ത്രിസഭ’യില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ പോസ്റ്റുകളെ അനുകൂലിച്ചും, പരിഹസിച്ചും നിരവധി പേരാണ് കമന്റുകള്‍ ചെയ്യുന്നത്.

വെര്‍ച്വല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍

  • മുഖ്യമന്ത്രി: വി.ഡി. സതീശന്‍
  • രമേശ് ചെന്നിത്തല
  • സണ്ണി ജോസഫ്
  • പിസി വിഷ്ണുനാഥ്
  • കെ മുരളീധരൻ
  • അൻവർ സാദത്ത്
  • വിപി സജീന്ദ്രൻ
  • ബിന്ദു കൃഷ്ണ
  • എം വിൻസെന്റ്
  • എം ലിജു
  • ചാണ്ടി ഉമ്മൻ
  • പികെ കുഞ്ഞാലിക്കുട്ടി
  • കെഎം ഷാജി
  • എൻ ഷംസുദ്ദീൻ
  • പികെ ബഷീർ
  • മോൻസ് ജോസഫ്
  • അപു ജോൺ ജോസഫ്
  • ഷിബു ബേബി ജോൺ
  • സിപി ജോൺ
  • അനൂപ് ജേക്കബ്
  • കെകെ രമ/ മാണി സി കാപ്പൻ

ഒരു വൈറല്‍ പോസ്റ്റ്‌

Follow Us