Kerala Assembly Election 2026: ജനവിധിക്ക് ഇനി ഒരു ദിവസം മാത്രം, ഇന്ന് നിശബ്ദ പ്രചാരണം
Kerala Assembly Election Silent period 2026: 140 മണ്ഡലങ്ങളിലെ ജനവിധി ഏപ്രിൽ 9ന് (നാളെ) നടക്കും. 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനം കുറച്ച് കഴിഞ്ഞ ദിവസം കൊട്ടിക്കലാശം നടന്നു. സ്ഥാനാർത്ഥികൾ ക്രെയിനിൽ കയറി പലയിടത്തും ആവേശം ഇരട്ടിയാക്കി. ചില പ്രദേശങ്ങളിൽ പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടലും ഉണ്ടായി.
തിരുവനന്തപുരം: കേരളം ഇനി ആര് ഭരിക്കും എന്ന തീരുമാനത്തിന് ഇനി ഒരു ദിവസം മാത്രം. 140 മണ്ഡലങ്ങളിലെ ജനവിധി ഏപ്രിൽ 9ന് (നാളെ) നടക്കും. സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണമാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ. 23 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനം കുറച്ച് കഴിഞ്ഞ ദിവസം കൊട്ടിക്കലാശം നടന്നു. വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം അവസാനിച്ചത്. സ്ഥാനാർത്ഥികൾ ക്രെയിനിൽ കയറി പലയിടത്തും ആവേശം ഇരട്ടിയാക്കി. ചില പ്രദേശങ്ങളിൽ പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടലും ഉണ്ടായി.
അതേസമയം, മൂന്നിടത്ത് യുഡിഎഫ് കൊട്ടിക്കലാശം റദ്ദാക്കിയിരുന്നു. പ്രളയ ദുരന്തത്തിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറൻമുളയിലും കൊട്ടിക്കലാശം ഒഴിവാക്കി, യുഡിഎഫ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയിൽ കൊട്ടിക്കലാശം നടത്തില്ലെന്നും ആ തുക ഉപയോഗിച്ച് വീട് നിർമ്മിച്ചു നൽകുമെന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു.
മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും പ്രതീക്ഷിക്കുന്നു. കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ചരിത്രവിജയം നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ALSO READ: വോട്ടെടുപ്പ് കഴിഞ്ഞ്, ഈ രണ്ട് ദിവസം അവധി എടുക്കൂ, വിഷു ഒരാഴ്ച അടിച്ചുപൊളിക്കാം
നിശബ്ധ പ്രചാരണം – നിയന്ത്രണങ്ങൾ
നിശബ്ദ പ്രചാരണത്തിന്റെ 48 മണിക്കൂർ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങൾ അനുവദിക്കില്ല. വാഹന പ്രചാരണങ്ങളും അവസാനിപ്പിക്കണം. ഉച്ചഭാക്ഷിണികൾ ഉപയോഗിക്കാൻ പാടില്ല.
ജാഥകൾ, സംഗീത പരിപാടികൾ തുടങ്ങി വോട്ടർമാരെ ആകർഷിക്കുന്ന തരത്തിവുള്ള ഒരു പരിപാടികളും നടത്താൻ പാടില്ല. ടെലിവിഷൻ, സിനിമ, റേഡിയോ, സോഷ്യൽ മീഡിയ, പത്രങ്ങൾ തുടങ്ങിയവ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കരുത്.