LIVE Vote Counting of Kerala Election Results 2026: നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൃത്യതയോടെ ടിവി9മലയാളത്തില്‍ മാത്രം; ഇവിടെ കാണൂ

LIVE Vote Counting of Kerala Assembly Election Results 2026 in Malayalam: തെരഞ്ഞെടുപ്പ് ഫലം വ്യക്തമായും കൃത്യതയോടും അറിയാന്‍ ടിവി9 മലയാളത്തിന്റെ ലൈവ് നിങ്ങളെ സഹായിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അതുപോലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങള്‍. അടുത്ത കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകും. 

Updated On: 

04 May 2026 | 10:14 AM

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേരളത്തില്‍ ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇതിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് വോട്ടെണ്ണി തുടങ്ങുമ്പോള്‍ തന്നെ എത്തുന്നത്.

43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ എല്ലാ തവണയും എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന പോസ്റ്റല്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് കൂടി വഴിമാറി പോകുന്നത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചന നല്‍കുന്നു. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലം പൂര്‍ണമായി എത്തും. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികള്‍. കോണ്‍ഗ്രസും യുഡിഎഫും അധികാരം ഉറപ്പിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുമ്പോള്‍, രണ്ട് സീറ്റെങ്കിലും നേടാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി.

ഫലം കൃത്യമായി ടിവി9ല്‍

തെരഞ്ഞെടുപ്പ് ഫലം വ്യക്തമായും കൃത്യതയോടും അറിയാന്‍ ടിവി9 മലയാളത്തിന്റെ ലൈവ് നിങ്ങളെ സഹായിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അതുപോലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങള്‍. അടുത്ത കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ ചിത്രം വ്യക്തമാകും.

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്