Kerala Assembly Election Result 2026: മന്ത്രിപ്പടയെ പോലും വിറപ്പിച്ച വില്ലാളിവീരന്മാര്‍; ഇവരാണ് ആ കൊലകൊമ്പന്മാര്‍

Candidates Who Defeated Sitting Ministers – Full List: ഭൂരിപക്ഷമെല്ലാം യുഡിഎഫിന്റെ കൈകളില്‍ ഭദ്രം. മോഹനവാഗ്ദാനങ്ങള്‍ക്കോ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കോ വേണ്ടി നിലപാടില്‍ ഒരിഞ്ച് പോലും മാറ്റം വരുത്താതെയാണ് ഇത്തവണ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിലുപരി പിണറായി വിജയന്‍ വിരുദ്ധ വികാരം പോലും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു.

Kerala Assembly Election Result 2026: മന്ത്രിപ്പടയെ പോലും വിറപ്പിച്ച വില്ലാളിവീരന്മാര്‍; ഇവരാണ് ആ കൊലകൊമ്പന്മാര്‍

എല്‍ഡിഎഫ്, കോണ്‍ഗ്രസ്‌

Updated On: 

04 May 2026 | 03:10 PM

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ്. വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും, ആ ഭൂരിപക്ഷമെല്ലാം യുഡിഎഫിന്റെ കൈകളില്‍ ഭദ്രം. മോഹനവാഗ്ദാനങ്ങള്‍ക്കോ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കോ വേണ്ടി നിലപാടില്‍ ഒരിഞ്ച് പോലും മാറ്റം വരുത്താതെയാണ് ഇത്തവണ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തിലുപരി പിണറായി വിജയന്‍ വിരുദ്ധ വികാരം പോലും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു.

സ്ഥാനാര്‍ഥികളായി നിന്ന മന്ത്രിമാരെ പോലും നിഷ്‌കരുണം തോല്‍പ്പിച്ചാണ് യുഡിഎഫിന്റെ നിയമസഭയിലേക്കുള്ള യാത്ര. വന്‍ പ്രതീക്ഷയോടെ നിന്ന പലര്‍ക്കും തിരിച്ചടി നേരിടേണ്ടതായി വന്നു. കരുത്തുറ്റ നേതാക്കളെ പോലും മലര്‍ത്തിയടിച്ച വമ്പന്മാരെ ഒന്ന് പരിചയപ്പെട്ടാലോ?

എല്‍ഡിഎഫിന്റെ അടിത്തറ പിഴുതവര്‍

പയ്യന്നൂരില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി സമ്മാനിച്ചത് കോണ്‍ഗ്രസിന്റെ വി കുഞ്ഞികൃഷ്‌നാണ്. വി കുഞ്ഞികൃഷ്ണനില്‍ നിന്നുള്ള പരാജയം സിപിഎം ചോദിച്ച് വാങ്ങിയതാണ്. പയ്യന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമാണ് സിപിഎം തോല്‍ക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. രക്തസാക്ഷി സിവി ധനരാജിന്റെ കുടുംബസഹായ ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് ഉണ്ടെന്ന് പറഞ്ഞതിന് വി കുഞ്ഞികൃഷ്ണനെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

തൃത്താല മണ്ഡലത്തില്‍ മന്ത്രി എംബി രാജേഷിനെ പരാജയപ്പെടുത്തി അധികാരം ഉറപ്പിച്ചിരിക്കുകയാണ് വിടി ബല്‍റാം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ തന്നെ എംബി രാജേഷിന്റെ തോല്‍വി വ്യക്തമായിരുന്നു.

തവനൂര്‍ മണ്ഡലത്തില്‍ നിന്നും കെടി ജലീലിനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുകയാണ് വിഎസ് ജോയി. കെടി ജലീല്‍ പലകുറി മത്സരിച്ച് വിജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണിത്.

ഇടതുകോട്ടയായ തളിപ്പറമ്പ് ഇത്തവണ യുഡിഎഫിന്. എംവി ഗോവിന്ദന്റെ ഭാര്യയാ പികെ ശ്യാമളയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ടികെ ഗോവിന്ദന്‍ വിജയിച്ചു.

വട്ടിയൂര്‍ക്കാവിലും ഇത്തവണ യുഡിഎഫ് തരംഗം തന്നെയാണ്. വികെ പ്രശാന്തില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിച്ച് വി കെ മുരളീധരന്‍ വിജയിച്ച് കയറി.

മൂന്നാം തവണയും വിജയമുറപ്പിച്ച് ഇറങ്ങിയ വീണ ജോര്‍ജിനെ തുരത്തി അബിന്‍ വര്‍ക്കി. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അബിന്റെ വിജയം.

എല്‍ഡിഎഫ് കോട്ടയായ കൊല്ലം മണ്ഡലത്തിലും യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ജയമോഹനെ ബിന്ദു കൃഷ്ണയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.

Also Read: Kerala Assembly Election Result 2026: താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ

സിറ്റിങ് എംഎല്‍എ ലിന്റോ ജോസഫിനെ തകര്‍ത്ത് സികെ കാസിം. തിരുവനമ്പാടി മണ്ഡലത്തിലും സിപിഎമ്മിന് കനത്ത തിരിച്ചടി.

റോയ് കെ പൗലോസ് ആണ് മറ്റൊരുതാരം. റോഷി അഗസ്റ്റിന്റെ വോട്ടുകോട്ട തൂത്തുവാരി കോണ്‍ഗ്രസ് ഇടുക്കിയില്‍ വിജയിച്ചു.

ജിഎസ് ജയലാലില്‍ നിന്ന് അതായത് സിപിഎമ്മില്‍ നിന്ന് ചാത്തന്നൂര്‍ മണ്ഡലം പോയിരിക്കുന്നത് നേരെ ബിജെപിയിലേക്കാണ്. ചാത്തന്നൂര്‍ മണ്ഡലം അടുത്ത അഞ്ച് വര്‍ഷം ബിജെപിയുടെ ബിബി ഗോപകുമാര്‍ ഭരിക്കും.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ വിജയിച്ചിരിക്കുകയാണ്. എല്‍ഡിഎഫിന്റെ ഡോ. വിപിപി മുസ്തഫയെയാണ് സന്ദീപ് വാര്യര്‍ പരാജയപ്പെടുത്തിയത്.

ചടയമംഗലം മണ്ഡലത്തില്‍ ജെ ചിഞ്ചുറാണിയെ പരാജയപ്പെടുത്തി യുഡിഎഫിന്റെ എംഎം നസീര്‍ വിജയം ഉറപ്പിച്ചു. സിറ്റിങ് മന്ത്രിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് എംഎം നസീര്‍.

എലത്തൂര്‍ മണ്ഡലം എകെ ശശീന്ദ്രനെ കൈവിട്ടു. നിയോജക മണ്ഡലത്തില്‍ ശശീന്ദ്രനെ പരാജയപ്പെടുത്തി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ വിജയിച്ചു.

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വിഎന്‍ വാസവനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ നാട്ടകം സുരേഷ് വിജയിച്ചു.

പത്തനാപുരത്ത് കെബി ഗണേഷ് കുമാറും തോല്‍വി നേരിട്ടു. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ജ്യോതി കുമാര്‍ ചാലക്കാല എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.

കളമശേരിയിലും എല്‍ഡിഎഫിന് തിരിച്ചടിയാണ്. കളമശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെ പരാജയപ്പെടുത്തി മുസ്ലിം ലീഗിന്റെ വിഇ അബ്ദുള്‍ ഗഫൂര്‍ വിജയിച്ചുകയറി.

ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ആര്‍ ബിന്ദുവിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസിന്റെ അഡ്വ. തോമസ് ഉണ്ണിയാടന്‍ വിജയിച്ചു.

വി അബ്ദു റഹിമാനെ തോല്‍പ്പിച്ച് താനൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ പികെ നവാസ് ആണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇടതുകോട്ടയായ കണ്ണൂരിലും യുഡിഎഫ് തരംഗം. രാമചന്ദ്രന്‍ കടന്നപള്ളിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ടിഒ മോഹനന്‍ വിജയിച്ചിരിക്കുന്നു.

മാനന്തവാടി മണ്ഡലത്തില്‍ ഒ ആര്‍ കേളുവിനെ കോണ്‍ഗ്രസിന്റെ ഉഷ വിജയന്‍ പരാജയപ്പെടുത്തി.

നേമത്ത് രാജീവ് ചന്ദ്രശേഖറിനോട് തോല്‍വി നേരിട്ട് വി ശിവന്‍കുട്ടി.

English Summary

The Kerala Assembly Election Results 2026 saw major setbacks for the LDF. Several candidates secured strong victories while even sitting ministers faced heavy defeats. The results mark a significant shift in the state’s political landscape.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്