Kerala Election Update: പാമ്പ് പാമ്പ്… പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ജീപ്പിനുള്ളിൽ അപ്രതീക്ഷിത അതിഥി; സംഭവം കായംകുളത്ത്

Kayamkulam Polling Booth Incident: ബൂത്തിൽ വോട്ടർമാർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പോലീസ് വാഹനത്തിനുള്ളിൽ പാമ്പ്. ബൂത്തിലെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനായി പോലീസ് സംഘം ജീപ്പ് നിർത്തിയതിന് പിന്നാലെയാണ് വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പോളിങ് ബൂത്തിലുണ്ടായിരുന്ന എല്ലാവരും പരിഭ്രാന്തരായി. എന്നാൽ അല്പ നേരത്തിനകം പാമ്പ് തനിയെ ഇഴഞ്ഞ് കാട്ടിലേക്ക് പോയി.

Kerala Election Update: പാമ്പ് പാമ്പ്... പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ജീപ്പിനുള്ളിൽ അപ്രതീക്ഷിത അതിഥി; സംഭവം കായംകുളത്ത്

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 06:03 PM

കായംകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് (Kerala Assembly Election) പുരോഗമിക്കുന്നതിനിടെ കായംകുളത്ത് നിന്ന് കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതിനിടെ നാടകീയ സംഭവങ്ങൾ നടന്നത്.

ബൂത്തിൽ വോട്ടർമാർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പോലീസ് വാഹനത്തിനുള്ളിൽ പാമ്പ്. ബൂത്തിലെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനായി പോലീസ് സംഘം ജീപ്പ് നിർത്തിയതിന് പിന്നാലെയാണ് വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പോളിങ് ബൂത്തിലുണ്ടായിരുന്ന എല്ലാവരും പരിഭ്രാന്തരായി.

ALSO READ: എൽഡിഎഫിന് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി, ചിറ്റൂരിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം

ബൂത്തിലുണ്ടായിരുന്ന പോലീസുകാരും വോട്ടർമാരും എല്ലാവർക്കും കൗതുകകരമായ കാഴ്ച്ചയാണ് അവിടെ നടന്നത്. എന്നാൽ അല്പ നേരത്തിനകം തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാമ്പ് ജീപ്പിനുള്ളിൽ നിന്നും പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് തനിയെ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

ഇതോടെ ബൂത്തിലെ വലിയൊരു ആശങ്കയാണ് ഒഴിഞ്ഞുപോയത്. ഇതിനുശേഷം ബൂത്തിലെ തർക്കങ്ങൾ പരിഹരിക്കുകയും വോട്ടെടുപ്പ് സാധാരണ നിലയിൽ തുടരുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ജന പങ്കാളിത്തം കൊണ്ട് വളരെ അധികം ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായവർക്ക് നന്ദിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

 

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി