Kerala Assembly Election 2026: ചിഹ്നം തന്നെ പ്രശ്നം… എൽഡിഎഫിൽ ആശങ്ക, തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്

Kerala Assembly Elections 2026, Final Candidate List Out: പല മണ്ഡലങ്ങളിലും അപ്രതീക്ഷിത ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുള്ളത്. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് തെങ്ങിൻതോട്ടം ചിഹ്നമായി ലഭിച്ചു. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയുടെ മത്സരിക്കുന്ന പിവി അൻവറിന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നം.

Kerala Assembly Election 2026: ചിഹ്നം തന്നെ പ്രശ്നം... എൽഡിഎഫിൽ ആശങ്ക, തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്

Representational Image

Edited By: 

Neethu Vijayan | Updated On: 27 Mar 2026 | 09:32 AM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ മത്സരചിത്രം പൂർണമായി തെളിയുന്നു. മുന്നണി സ്ഥാനാർഥികൾക്കും സ്വതന്ത്രർക്കും ചിഹ്നങ്ങൾ അനുവദിച്ചതോടെ പ്രചാരണം ഔദ്യോഗികമായി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. എന്നാൽ ചില പ്രമുഖ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് സ്ഥിരം ചിഹ്നങ്ങൾ നഷ്ടമായത് ഇടതു ക്യാമ്പുകളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

സ്ഥാനാർത്ഥികളും ചിഹ്നങ്ങളും

പല മണ്ഡലങ്ങളിലും അപ്രതീക്ഷിത ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുള്ളത്. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന് തെങ്ങിൻതോട്ടം ചിഹ്നമായി ലഭിച്ചു. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയുടെ മത്സരിക്കുന്ന പിവി അൻവറിന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നം. അൻവറിന്റെ നാല് അപരന്മാർ പത്രിക പിൻവലിക്കാത്തത് അദ്ദേഹത്തിന് വെല്ലുവിളിയാകുന്നുണ്ട്.

Also Read – 2006-ലെ ആർഎസ്എസ് ബന്ധം എന്ത് ഡീൽ ആയിരുന്നു?’ വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം സെൻട്രലിലെ കാര്യം എടുത്താൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് കപ്പലാണ് ചിഹ്നമായി ലഭിച്ചത്. ഇവിടെ എൽഡിഎഫ് സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി ലഭിച്ചു. കോവളത്തെ കാര്യം എടുത്താൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഭഗത് റൂഫസിന് മുന്തിരി ചിഹ്നമായി കിട്ടി. ലക്കിടിയിൽ മത്സരിക്കുന്ന എൻ എം റസാക്കിന് കുടവും ടി കെ ഗോവിന്ദന് ഗ്യാസ് സിലിണ്ടറും പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോളുമാണ് ചിഹ്നമായി ലഭിച്ചത്.

ചിഹ്ന മാറ്റം തിരിച്ചടിയാകുന്നു

എൽഡിഎഫിലെ രണ്ട് പ്രമുഖ നേതാക്കൾക്ക് ഇത്തവണ തങ്ങളുടെ സ്ഥിരം ചിഹ്നം ലഭിക്കാത്തത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച ശശീന്ദ്രന് ഇത്തവണ അത് ലഭിച്ചില്ല. അജിത് പവാർ വിഭാഗം സ്ഥാനാർഥി എ കെ ശശീന്ദ്രനാണ് ക്ലോക്ക് ലഭിച്ചിട്ടുള്ളത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ശശീന്ദ്രൻ വിഭാഗം വ്യക്തമാക്കി. കോഴിക്കോട് സൗത്തിൽ മത്സരിക്കുന്ന അഹമ്മദ് ദേവർകോവിൽ കഴിഞ്ഞതവണ ഗ്ലാസ് ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ അത് ബക്കറ്റ് ആയി മാറി.

Loading...
Unable to load recommendations.
Follow Us
Related Stories
പിണറായിക്കെതിരേ കേസ്: കുഴൽനാടന് ആവേശം, കെണിയാകാമെന്ന് ബൽറാം, കേസെടുക്കേണ്ട സാഹചര്യമെന്ന് വിഡി സതീശൻ
Kerala Weather Update : കൊടുംചൂടിന് വിട? 4 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്ത കാലാവസ്ഥ
Thiruvananthapuram Metro: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….
Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ
Kerala Power Restriction: വൈദ്യുതി നിയന്ത്രണം ഇനി SMS വഴി അറിയാം!; കെഎസ്ഇബി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Railway Update: കണ്ണൂർ – എറണാകുളം റൂട്ടിൽ യാത്ര ചെയ്യുന്നവരാണോ; വൈകിയോടുന്നതും റദ്ദാക്കിയതുമായ ട്രെയിനുകൾ
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്