Kerala Election 2026 Exit Poll Live: എത്ര സീറ്റുകൾ ആകെ? എക്സിറ്റുപോൾ തത്സമയം

Kerala Assembly Election Exit Poll Results 2026 Live updates in Malayalam : രാജ്യത്തെ തന്നെ കുറഞ്ഞത് അഞ്ചിലധികം ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിൻ്റെ തുടർഭരണം, യുഡിഎഫിൻ്റെ അധികാരനേട്ടം, ബിജെപിയുടെ ശക്തി തെളിയിക്കൽ തുടങ്ങി കേരള ചരിത്രത്തിൽ തന്നെ സമീപകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായുള്ള തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിദഗ്ധരും തിരഞ്ഞെടുപ്പ് ഫലങ്ങളെയും, എക്സിറ്റ് പോളുകളെയും പോലും വളരെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.

Kerala Election 2026 Exit Poll Live: എത്ര സീറ്റുകൾ ആകെ? എക്സിറ്റുപോൾ തത്സമയം

Kerala Exit Poll 2026 Live

Updated On: 

29 Apr 2026 | 03:34 PM

LIVE NEWS & UPDATES

  • 29 Apr 2026 03:40 PM (IST)

    2021-ലെ എക്‌സിറ്റ് പോള്‍ കൃത്യമായിരുന്നോ?

    2021-ലെ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ഇടതുമുന്നണിക്ക് തുടര്‍ഭരണം പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാളും സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്തു.

  • 29 Apr 2026 03:20 PM (IST)

    പശ്ചിമ ബം​ഗാൾ എക്സിറ്റ് ഫലം എപ്പോൾ?

    ഇന്ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പോടെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജൻസികളുടെ ഫലങ്ങൾ വന്നു തുടങ്ങുന്നതാണ്.

  • 29 Apr 2026 03:00 PM (IST)

    എക്‌സിറ്റ് പോള്‍ പുറത്തുവിടുന്നത് ഏതൊക്കെ ഏജന്‍സികള്‍?

    സി വോട്ടര്‍, പോള്‍സ്ട്രാറ്റ്, മാട്രിസ് തുടങ്ങിയ ഏജന്‍സികള്‍ ഇന്ന് എക്‌സിറ്റ് പോള്‍ പുറത്തുവിടും. വിവിധ ദേശീയ മാധ്യമങ്ങളും ഇന്ന് എക്‌സിറ്റ് പോള്‍ പുറത്തുവിടും. ടുഡെയ്‌സ് ചാണക്യ നാളെയാണ് എക്‌സിറ്റ് പോള്‍ പുറത്തുവിടുന്നത്.

  • 29 Apr 2026 02:40 PM (IST)

    Kerala Election Result 2026: ഫലം വരാൻ ദിവസങ്ങൾ മാത്രം

    കേരളത്തിലെയും മറ്റു മൂന്ന് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധി അറിയാൻ ഇനി നാല് നാൾ മാത്രമാണ് ബാക്കിയുള്ളത്. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കമുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് വിവിധ ഏജൻസികൾ ഇന്ന് പുറത്തുവിടാൻ ഒരുങ്ങുന്നത്.

  • 29 Apr 2026 02:20 PM (IST)

    Kerala Exit Poll Time: എപ്പോൾ അറിയാം എക്സിറ്റ് പോൾ ഫലങ്ങൾ

    സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോൾ പുറത്തു വിടുമെന്ന് അറിയാമോ? എവിടെയൊക്കെ എക്സിറ്റ് പോളുകൾ കാണാൻ സാധിക്കും..ALSO READ

  • 29 Apr 2026 02:00 PM (IST)

    Kerala Exit Poll 2026: സംസ്ഥാനത്തെ എക്സിറ്റ് പോളുകൾ എപ്പോൾ?

    കേരളത്തിൽ എക്സിറ്റ് പോളുകൾ എപ്പോൾ അറിയാൻ സാധിക്കുമെന്ന് നോക്കാം. ALSO READ

Kerala Exit Poll 2026 Live: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായുള്ള വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തു വിടും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തായകാനുണ്ടായിരുന്നതിനാലാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വിടാൻ വൈകിയത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശന നിർദ്ദേശം മൂലമായിരുന്നു. മുന്നണികളെല്ലാം തങ്ങളുടെ സീറ്റുകൾ സംബന്ധിച്ചുള്ള പ്രവചനങ്ങൾക്കായി കാത്തിരിക്കുകയാണ്. 2021-ലെ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷം ( എൽഡിഎഫ്) 104-നും 120-നും ഇടയിൽ സീറ്റ് നേടി തുടർഭരണം മേടുമെന്നായിരുന്നു ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഏതാണ്ട് 9-ൽ അധികം ഏജൻസികളും ഇടതു പക്ഷത്തിനാണ് തുടർ ഭരണം പ്രവചിച്ചത്.

അതേസമയം യുഡിഎഫ് 20 നും 36 നും ഇടയിൽ സീറ്റുകൾ നേടുമെന്നും എൻഡിഎ 0 മുതൽ 2 സീറ്റുകൾ വരെ മാത്രമേ നേടൂ വിവിധ ഏജൻസികളുടെ പ്രവചനം. അതേസമയം ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. കുറഞ്ഞത് അഞ്ചിലധികം ഏജൻസികളുടെ ഫലങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിൻ്റെ തുടർഭരണം, യുഡിഎഫിൻ്റെ അധികാരനേട്ടം, ബിജെപിയുടെ ശക്തി തെളിയിക്കൽ തുടങ്ങി കേരള ചരിത്രത്തിൽ തന്നെ സമീപകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായുള്ള തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാഷ്ട്രീയ വിദഗ്ധരും തിരഞ്ഞെടുപ്പ് ഫലങ്ങളെയും, എക്സിറ്റ് പോളുകളെയും പോലും വളരെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾക്ക് ആയുസ് അന്തിമഫലം വരുന്നത് വരെ മാത്രമായിരിക്കും. വൈകുന്നേരം ആറരക്ക് ശേഷമാണ് എക്സിറ്റ് പോളുകൾ പുറത്തു വരുന്നത്. അതേസമയം മെയ്-4-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നത്.

English Summary

Kerala’s Election Exit Poll Results Will Release on Today. Party’s are Under Big Expectations. in 2021 Exit Polls of Kerala were Predicts Comeback of LDF. That was True. Here  You can Read all the Latest Updates from this Live Blog Including Party wise Seats. Alliance Vote Share and the Trends all over Kerala.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്