Pattambi Constituency Election 2026: പാലക്കാടിന്റെ നെല്ലറയുടെ ഭരണം ആരുടെ കയ്യിലെത്തും? പട്ടാമ്പി എങ്ങോട്ട് ചായും?

Kerala Assembly Polls 2026, Pattambi Constituency trends: പാലക്കാട് ജില്ലയിലെ 50-ാം നമ്പർ മണ്ഡലമായ പട്ടാമ്പി, കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള ഇടമാണ്. കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, പട്ടാമ്പി, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. 2021-ലെ കണക്കനുസരിച്ച് 1,94,989 വോട്ടർമാർ ഇവിടെയുണ്ട്.

Pattambi Constituency Election 2026: പാലക്കാടിന്റെ നെല്ലറയുടെ ഭരണം ആരുടെ കയ്യിലെത്തും? പട്ടാമ്പി എങ്ങോട്ട് ചായും?

Election Pattambi 2026

Published: 

18 Mar 2026 | 08:37 PM

പാലക്കാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന പട്ടാമ്പി, മണ്ണും മനുഷ്യനും തമ്മിൽ അഭേദ്യബന്ധമുള്ള ഇവിടെ കൃഷിയാണ് പ്രധാന വരുമാനമാർഗ്ഗം. മുസ്ലിം, ഹിന്ദു വിഭാഗങ്ങൾക്കിടയിൽ സന്തുലിതമായ സാമൂഹിക ഘടനയാണ് ഇവിടെ ഉള്ളത് എന്നത് എടുത്തു പറയേണ്ട മറ്റൊരു പ്രധാന സവിശേഷത. കർഷക പ്രശ്നങ്ങൾ സ്വാഭാവികമായും ഉയർന്നു വാരാവുന്ന പ്രധാന വിഷയമാണെങ്കിൽക്കൂടി ഇപ്പോൾ പട്ടാമ്പിക്കാർ കൂടുതൽ ആവശ്യപ്പെടുന്നത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയങ്ങൾ ഇതുതന്നെ.

പട്ടാമ്പിയുടെ ചരിത്രം

പാലക്കാട് ജില്ലയിലെ 50-ാം നമ്പർ മണ്ഡലമായ പട്ടാമ്പി, കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള ഇടമാണ്. കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, പട്ടാമ്പി, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. 2021-ലെ കണക്കനുസരിച്ച് 1,94,989 വോട്ടർമാർ ഇവിടെയുണ്ട്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം (98,418) പുരുഷന്മാരേക്കാൾ (96,571) കൂടുതലാണ്. 2021-ൽ 78.06 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു ഇവിടെ.

Also Read – ചെങ്ങന്നൂരിൽ ഇത്തവണയും ചെങ്കൊടി പാറുമോ?; അതോ അപ്രതീക്ഷിത ട്വിസ്റ്റോ, മണ്ഡലം ആർക്കൊപ്പം

പട്ടാമ്പിയിൽ ഇടതുപക്ഷവും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടുണ്ട്. മുൻപ് യു.ഡി.എഫിലെ സി.പി. മുഹമ്മദ് തുടർച്ചയായി വിജയിച്ചിരുന്ന ഇവിടെ, 2016-ൽ സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിൻ അട്ടിമറി വിജയം നേടി. കോൺഗ്രസിന്റെ റിയാസ് മുക്കോളി (57,337 വോട്ട്) രണ്ടാമതും ബി.ജെ.പിയുടെ കെ.എം. ഹരിദാസ് മൂന്നാമതുമെത്തി.

സീറ്റ് കൈമാറ്റം

കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലെ പ്രധാന കക്ഷികളായ കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ നടന്ന സീറ്റ് വിഭജന ചർച്ചകളാണ് ഇവിടെ നിന്ന് കേൾക്കുന്ന പ്രധാന വിഷയം ഇപ്പോൾ. ഇതിൽ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് പട്ടാമ്പി, തിരുവമ്പാടി മണ്ഡലങ്ങളെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങളാണ്. തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് പകരം പട്ടാമ്പി ലീഗിന് നൽകുക എന്ന നിർദ്ദേശം ചർച്ചകളുടെ ആദ്യഘട്ടം മുതൽ സജീവമായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് നടപ്പായില്ല.

പട്ടാമ്പി സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നത് ഈ ധാരണയ്ക്ക് തിരിച്ചടിയായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫിന്റെ സാമുദായിക പശ്ചാത്തലം കണക്കിലെടുത്ത് കോൺഗ്രസ് നടത്തിയ ചർച്ചകളും തീരുമാനത്തെ ബാധിച്ചു.

തിരുവമ്പാടിയിലേക്ക് പരിഗണിച്ചിരുന്ന വി.എസ്. ജോയിയെ ഒടുവിൽ തവനൂരിൽ കെ.ടി. ജലീലിനെതിരെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ജലീലിനെതിരെ ശക്തനായ സ്ഥാനാർത്ഥിയാകും ജോയി എന്ന കണക്കുകൂട്ടലാണിതിന് പിന്നിൽ.

 

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala: മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്, മണ്ഡലകാല മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തും
ഭണ്ഡാരം കുത്തിത്തുറക്കാൻ നോക്കിയിട്ട് പറ്റിയില്ല! കണ്ണൂരിൽ 14 കാരൻ 3 ചാക്ക് തേങ്ങ മോഷ്ടിച്ചു
ഓർഡർ ചെയ്തത് എൽ.ഇ.ഡി ബൾബ്; കിട്ടിയത് മദ്യക്കുപ്പിയിലാക്കിയ മനുഷ്യമൂത്രം, സംഭവം പത്തനംതിട്ടയിൽ
തിരുവനന്തപുരത്ത് കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു
CM Vijay: അവസാന നിമിഷം, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി, കാരണമിത്
CMRL – Exalogic Case: സിഎംആർഎൽ എക്സാലോജിക്ക് കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയിൽ! വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?