Chief Electoral Officer: കേരളത്തിലെ എസ്.ഐ.ആർ നീട്ടിവയ്ക്കണം; സാവകാശം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
SIR Process in Kerala: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം അംഗീകരിച്ചാൽ കേരളത്തിലെ എസ്ഐആർ ഡിസംബറിന് ശേഷം നടപ്പാക്കും.
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്‌ഐആർ) നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. കഴിഞ്ഞ ദിവസം വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികളെല്ലാം സമാന ആവശ്യം ഉന്നയിച്ചിരുന്നു.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആയിരിക്കും. എസ്ഐആറിൻ്റെ ചുമതലയുള്ള കളക്ടർമാരും ഡെപ്യൂട്ടി കലക്ടർമാരും തദ്ദേശ തെതിരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസർമാരായതിനാൽ നടപടികളിൽ ആശയക്കുഴപ്പമുണ്ടാകും എന്ന ആശങ്കയുണ്ട്. ഇത് പരിഗണിച്ചാണ് എസ്ഐആർ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് കത്തയച്ചത്.
ALSO READ: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെജിഎംസിടിഎ
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം അംഗീകരിച്ചാൽ കേരളത്തിലെ എസ്ഐആർ ഡിസംബറിന് ശേഷം നടപ്പാക്കും. ഈ മാസം ആദ്യത്തോടെയാണ് എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആർ നടത്താന്‍ തീരുമാനമായത്. ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.
2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍ പട്ടിക പുതുക്കുക. 2002ലെ പട്ടിക കഴിഞ്ഞ ദിവസം കേരളം പ്രസിദ്ധീകരിച്ചിരുന്നു. മുമ്പ് 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആർ നടപ്പാക്കിയത്.