AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Election Symbol: ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Election Symbol: രണ്ടില നഷ്ടപ്പെട്ട കേരള കോൺഗ്രസ് ജോസഫിന് ലോക്സഭ തിരഞ്ഞെടുപ്പിൽ അനുവദിച്ച് കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ.

Election Symbol: ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം
Neethu Vijayan
Neethu Vijayan | Published: 18 Jun 2024 | 06:13 AM

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാ‍ർട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷ സ്ഥിരം ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യവുമായി പാർട്ടി ചെയർമാൻ പി ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ സമീപിക്കും. രണ്ടായപ്പോൾ രണ്ടിലയും നഷ്ടപ്പെട്ട കേരള കോൺഗ്രസ് ജോസഫിന് ലോക്സഭ തിരഞ്ഞെടുപ്പിൽ അനുവദിച്ച് കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ. നെടുകെ പിളർന്ന കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടിയ കോട്ടയത്തെ തിരഞ്ഞെടുപ്പിൽ രണ്ടില പരാജയപ്പെടുകയും ഓട്ടോറിക്ഷ വിജയിക്കുകയും ആയിരുന്നു.

തിഞ്ഞടുപ്പിൽ വൈകി കിട്ടിയതെങ്കിലും ഓട്ടോറിക്ഷ ഭാഗ്യ ചിഹ്നമാണ് പി ജെ ജോസഫിനും കൂട്ടർക്കും. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലും ഇക്കാര്യത്തിൽ‍ മറ്റൊരു അഭിപ്രായം ഉണ്ടായില്ല.

ALSO READ: വയനാടിനെ ഗാന്ധി കുടുംബം കൈ ഒഴിയില്ല; രാഹുൽ റായ്ബറേലിയിൽ; പകരം പ്രിയങ്ക എത്തും

ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ പാർട്ടി ചെയർമാനായ പി ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓട്ടോ കിട്ടിയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിലിരിക്കാമെന്നും പാർട്ടി ലക്ഷ്യമിടുന്നുണ്ട്.

രണ്ടിലയ്ക്ക് വേണ്ടി ജോസ് കെ മാണിയുമായുള്ള തർക്കവും ജോസഫ് അവസാനിപ്പിക്കുകയാണെന്നാണ് സൂചന. ഒരു എംപിയെ കൂടി കിട്ടിയതോടെ സംസ്ഥാന പാർട്ടി പദവിയും ഉറപ്പിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് ജോസഫ്.

പാർട്ടിയുടെ ആവശ്യം പരിഗണിച്ച് ഇനി തുടർ നടപടി സ്വീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അവസാനം മാണി കേരള കോൺഗ്രസിൽ ലയിക്കുന്നതിന് മുമ്പ് സൈക്കിളായിരുന്നു ജോസഫിന്റെ ചിഹ്നം