Kerala Election Dry Day: ബിവറേജ് മാത്രമല്ല, ബാറുമില്ല: ഇനി കേരളത്തിൽ മദ്യം കിട്ടാൻ

തിരഞ്ഞെടുപ്പ് ദിവസമോ, തലേന്നോ അനിഷ്ട സംഭവങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയൊക്കെ ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പ് കാലത്തെ മദ്യനിരോധനം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണ് ഇതിന് സാധുവാകുന്ന ഉത്തരവ്. വോട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചുറ്റും മദ്യ വിൽപ്പന പ്രത്യേകം നിരീക്ഷിക്കും. ഹോട്ടലുകൾ, കടകൾ, പൊതു ഇടങ്ങൾ ഇവിടങ്ങളിൽ ഒന്നും മദ്യവിൽപ്പന അനുവദിക്കില്ല. പിടിക്കപ്പെട്ടാൽ പിഴയും ശിക്ഷയും ഏറ്റുവാങ്ങണം.

Kerala Election Dry Day: ബിവറേജ് മാത്രമല്ല, ബാറുമില്ല: ഇനി കേരളത്തിൽ മദ്യം കിട്ടാൻ

പ്രതീകാത്മക ചിത്രം

Published: 

07 Apr 2026 | 11:56 AM

ഇനി കേരളത്തിൽ മദ്യം കിട്ടാൻ മദ്യപാനികൾ അൽപ്പമൊന്ന് പാടുപ്പെട്ടേക്കാം. ബിവറേജ് മാത്രമല്ല, ബാറും, ബിയർ പാർലറും, ത്രിവേണി ഷോപ്പുകളുമടക്കം തുറക്കില്ല. അതായത് ഇന്നു മുതൽ ( എപ്രിൽ 07) മുതൽ സമ്പൂർണ ഡ്രൈഡേയിലേക്ക് പോവുകയാണ് സംസ്ഥാനം. തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാരിൻ്റെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. ഏപ്രിൽ 7-ന് വൈകീട്ട് ആറ് മുതൽ ഏപ്രിൽ 9-ന് വൈകീട്ട് ആറ് വരെയാണ് സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം നടപ്പാക്കുന്നത്. അതായത് 48 മണിക്കൂർ നേരം കേരളത്തിൽ മദ്യവിൽപ്പന ഉണ്ടാവില്ല.

എന്തുകൊണ്ടാണ് നിരോധനം

തിരഞ്ഞെടുപ്പ് ദിവസമോ, തലേന്നോ തുടങ്ങി അനിഷ്ട സംഭവങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയൊക്കെ ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പ് കാലത്തെ മദ്യനിരോധനം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണ് ഇതിന് സാധുവാകുന്ന ഉത്തരവ്. മാത്രമല്ല വോട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചുറ്റും മദ്യ വിൽപ്പന പ്രത്യേകം നിരീക്ഷിക്കും. ഹോട്ടലുകൾ, കടകൾ, പൊതു ഇടങ്ങൾ ഇവിടങ്ങളിൽ ഒന്നും മദ്യവിൽപ്പന അനുവദിക്കില്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടിയും ഒപ്പം പിഴയും നൽകണം.

ALSO READ: Bevco Holidays 2026: പുതിയ വർഷം ബെവ്കോയിൽ 21 അവധി, പ്രധാന ദിവസങ്ങൾ ഇത്

അവസാനിക്കുന്നില്ല

വോട്ടെണ്ണൽ ദിവസമായ മെയ്-4 ഉം സമ്പൂർണ മദ്യ നിരോധനം നടപ്പാക്കുന്ന ദിവസങ്ങളിൽ ഒന്നാണ്. ഇതോടെ കേരളത്തിൽ ഇത്തവണ ബെവ്കോ അവധി എല്ലാ മാസത്തേയും ഡ്രൈ ഡേ കൂടാതെ 3 ആയി. ദുഖ വെള്ളിയും ബെവ്കോ ഷോപ്പുകളും, ത്രിവേണി സ്റ്റോറുകളും അടഞ്ഞു കിടന്നിരുന്നു. മെയ് മാസത്തിലും 2 അവധി തന്നെ പ്രതീക്ഷിക്കാം. മെയ്-1ൻ്റെ ഡ്രൈ ഡേ കൂടാതെ മെയ്-4 വോട്ടെണ്ണൽ ദിനത്തിലും സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും.

Follow Us
നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
സൺ ടാൻ ആണോ പ്രശ്നം? വീട്ടിലുണ്ട് പ്രതിവിധി
എ​ഗ് സാലഡ് നല്ലതാണ്... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ജയിച്ചിട്ടും തോറ്റ സിനിമയിൽ നിന്നെത്തിയ സ്ഥാനാർത്ഥികൾ
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ