Kerala Assembly Election 2026: ചൂണ്ടുവിരലില്‍ മുറിവ്, തൃശൂരില്‍ യുവതിയുടെ വോട്ടവകാശം നിഷേധിച്ചു
Voter Turned Away in Thrissur During Kerala Election 2026: വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. ഇതേതുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥനെ മാറ്റി. വോട്ട് ചെയ്യാന്‍ എത്തിയവരോട് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ഇയാള്‍ പറഞ്ഞതായി കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. മാനന്തവാടി ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
തൃശൂര്‍: ചൂണ്ടുവിരലില്‍ മുറിവുണ്ടെന്ന് കാണിച്ച് വോട്ട് ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍. മഷി പുരട്ടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വോട്ട് നിഷേധിക്കുന്നത്. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് സംഭവം. വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് അവസാനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ഒന്നരയോടെ പോളിങ് ബൂത്തില്‍ എത്തിയെങ്കിലും, യുവതിക്ക് വോട്ടിങ് സമയം കഴിയും വരെ അനുമതിയ്ക്കായി കാത്തിരിക്കേണ്ടി വന്നു.ഡോക്ടര്‍ ബൂത്തിലെത്തി മുറിവ് പരിശോധിക്കണമെന്ന് ഉള്‍പ്പെടെ റിട്ടേണിങ് ഓഫീസര്‍ പറഞ്ഞിരുന്നു.
നാലരമണിക്കൂര്‍ കാത്തുനിന്നതിന് ശേഷം അക്ഷയ വോട്ട് ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അക്ഷയയ്ക്ക് വോട്ട് ചെയ്യാനായത്. സംഭവത്തിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധം നടന്നിരുന്നു. ഇതാണ് വോട്ട് ചെയ്യാനുള്ള അവസരം അക്ഷയയ്ക്ക് നേടിക്കൊടുത്തത്. കൈക്കുഞ്ഞുമായാണ് അക്ഷയ പോളിങ് ബൂത്തിലേക്ക് എത്തിയത്, വോട്ടര്‍ക്ക് നേരെയുണ്ടായ ഈ അവഗണനയ്‌ക്കെതിരെ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം
വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. ഇതേതുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥനെ മാറ്റി. വോട്ട് ചെയ്യാന്‍ എത്തിയവരോട് താമര ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ഇയാള്‍ പറഞ്ഞതായി കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. മാനന്തവാടി ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ 199ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
എല്‍ഡിഎഫ് പ്രതിനിധിക്കെതിരെ പരാതി
കണ്ണൂര്‍ അഴീക്കോട് സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 32ല്‍ വോട്ടറുടെ അനുമതിയില്ലാത്ത എല്‍ഡിഎഫ് പ്രതിനിധി ഓപ്പണ്‍ വോട്ട് ചെയ്തൂവെന്ന് പരാതി. ഇതേതുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറെ മാറ്റി. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ കരിം ചേലേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.