Dharmadom Constituency Counting 2026: ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌

Kerala Dharmadom constituency counting 2026: ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് വിപി അബ്ദുല്‍ റഷീദ്. മൂന്ന് റൗണ്ടിലും അബ്ദുല്‍ റഷീദാണ് ലീഡ് ചെയ്തത്. 2027 വോട്ടുകള്‍ക്കാണ് പിണറായി പിന്നില്‍ പോയത്. 2021-ല്‍ മൂന്ന് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പിണറായി മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

Dharmadom Constituency Counting 2026: ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌

വി.പി. അബ്ദുൾ റഷീദും പിണറായി വിജയനും

Published: 

04 May 2026 | 10:39 AM

തിരുവനന്തപുരം, 4-5-2026: വോട്ടെണ്ണല്‍ തുടങ്ങി രണ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് വിപി അബ്ദുല്‍ റഷീദ്. ആദ്യ മൂന്ന് റൗണ്ടിലും അബ്ദുല്‍ റഷീദാണ് ലീഡ് ചെയ്തത്. 2027 വോട്ടുകള്‍ക്കാണ് പിണറായി പിന്നില്‍ പോയത്. കഴിഞ്ഞ തവണ മൂന്ന് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പിണറായി മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

ആദ്യ റൗണ്ടിലും, രണ്ടാം റൗണ്ടിലും പിണറായി പിന്നിലാലായിരുന്നു. രണ്ടാം റൗണ്ടില്‍ 2,523 വോട്ടുകള്‍ക്കും, ആദ്യ റൗണ്ടില്‍ 733 വോട്ടുകള്‍ക്കും അബ്ദുല്‍ റഷീദ് ലീഡ് ചെയ്തിരുന്നു. സിപിഎം ശക്തികേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തില്‍ പിണറായിക്ക് അടി തെറ്റി. 2021-ല്‍ ഇവിടെ 3500 വോട്ടിന് പിണറായി ലീഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി മാത്രമല്ല, പല മന്ത്രിമാരും പിന്നിലാണ്.

ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒആര്‍ കേളു, നേമത്ത് വി ശിവന്‍കുട്ടി, പത്തനാപുരത്ത് ഗണേഷ് കുമാര്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെല്ലാം പിന്നിലാണ്.

Also Read:  Pinarayi Vijayan vs VP Abdul Rasheed: പിണറായിയെ വിറപ്പിച്ച് തുടക്കം; ആരപ്പാ അബ്ദുള്‍ റഷീദ്

കണ്ണൂരില്‍ ഇടതുപക്ഷത്തിന്റെ ഉറച്ചു കോട്ടകളായ പയ്യന്നൂരും, തളിപ്പറമ്പിലുമടക്കം ശക്തമായ പോരാട്ടമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ തലശേരിയില്‍ കാരായ് രാജന്‍ ലീഡ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഭരണവിരുദ്ധവികാരമോ?

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണ് പുറത്തുവരുന്നത്. നിലവില്‍ 96 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 39 സീറ്റുകളില്‍ മാത്രം ലീഡ് ചെയ്യുന്നു. അഞ്ച് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്ന എന്‍ഡിഎയും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

മാറിമറിയുമോ?

ഇനിയും ഏറെ റൗണ്ടുകള്‍ വോട്ടെണ്ണാന്‍ ബാക്കിയുണ്ട്. ഈ റൗണ്ടുകളില്‍ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഇടതുപ്രതീക്ഷ. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം ഭരണം ഇനി അസാധ്യമാണെന്നാണ് ഇടതു വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇടതുക്യാമ്പ് നിലവില്‍ ഏറെക്കുറെ നിശബ്ദമാണ്. മറുവശത്ത്, യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

10 വര്‍ഷത്തിനുശേഷം വീണ്ടും അധികാരത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസും, യുഡിഎഫും. എക്‌സിറ്റ് പോള്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് നിലവില്‍ യുഡിഎഫ് കാഴ്ചവെയ്ക്കുന്നത്. പരാജയപ്പെട്ടാലും 60-ലേറെ സീറ്റുകളില്‍ വിജയം ഉറപ്പെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. രണ്ട് റൗണ്ട് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്ന് വ്യക്തമാവുകയാണ്.

കൊല്ലം ജില്ലയിലടക്കം പതറി

കൊല്ലം ജില്ലയിലടക്കം എല്‍ഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ കാണുന്നത്. എട്ട് മണ്ഡലങ്ങളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. മൂന്നിടത്ത് മാത്രമാണ് നിലവില്‍ ഇടതുമുന്നണി ലീഡ് ചെയ്യുന്നത്.

English Summary

After the first three rounds in Dharmadam, Pinarayi Vijayan is trailing. VP Abdul Rasheed is leading by more than 2,000 votes. This setback is unexpected for the LDF. The UDF camp is excited.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു