Kerala Election Results 2026: വോട്ടെണ്ണൽ ഫലം വിരൽത്തുമ്പിൽ; ഒറ്റക്ലിക്കിൽ ഫലമറിയാൻ ഈ സൈറ്റുകൾ

Kerala Election Results 2026 Updates: നിങ്ങൾ കാത്തിരുന്ന ഫലം ടിവി ചാനലുകളുടെ മുന്നിൽ ഇരിക്കാതെ തന്നെ എങ്ങനെ അറിയാനാകും. അതെ മൊബൈൽ ഫോണിലൂടെ യൂട്യൂബ് ചാനലകളോ മറ്റ് സോഷ്യൽ മീഡിയകളോ ഉപയോ​ഗിക്കാതെ തന്നെ ഒറ്റക്ലിക്കിൽ ഫലമറിയാൻ സാധിക്കും. അതിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബൈസൈറ്റ്. ഇവിടെ തത്സമയം ഫലം അറിയാനാകും. അത്തരത്തിൽ നിങ്ങൾക്ക് എവിടെയെല്ലാം ഫലം വ്യക്തമായി അറിയാൻ കഴിയുമെന്ന് നമുക്ക് നോക്കാം.

Kerala Election Results 2026: വോട്ടെണ്ണൽ ഫലം വിരൽത്തുമ്പിൽ; ഒറ്റക്ലിക്കിൽ ഫലമറിയാൻ ഈ സൈറ്റുകൾ

പ്രതീകാത്മക ചിത്രം

Published: 

03 May 2026 | 04:10 PM

തിരുവനന്തപുരം: കേരളക്കര ഒന്നാകെ കാത്തിരുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വിധി നാളെ അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ, ഓരോ നിമിഷവും മാറിമറിയുന്ന മുന്നണി നിലകളും സ്ഥാനാർത്ഥികളുടെ ലീഡും തത്സമയം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് നമ്മൾ. തെരഞ്ഞെടുപ്പ് ദിവസം പുലർച്ചെ മുതൽ തന്നെ എല്ലാ മാധ്യമങ്ങളുടെ ലൈവ് കവറേജ് ആരംഭിക്കും. പല ടിവി ചാനലുകളും മത്സരിച്ച് ഫലം പുറത്തുവിടുമെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് തെറ്റപോകാറുമുണ്ട്. എന്നാൽ ഔദ്യോഗിക വോട്ടെണ്ണൽ ഫലങ്ങൾ എവിടെ അറിയാൻ കഴിയുമെന്നത് പലരുടെയും ഉള്ളിലെ സംശയമാണ്.

നിങ്ങൾ കാത്തിരുന്ന ഫലം ടിവി ചാനലുകളുടെ മുന്നിൽ ഇരിക്കാതെ തന്നെ എങ്ങനെ അറിയാനാകും. അതെ മൊബൈൽ ഫോണിലൂടെ യൂട്യൂബ് ചാനലകളോ മറ്റ് സോഷ്യൽ മീഡിയകളോ ഉപയോ​ഗിക്കാതെ തന്നെ ഒറ്റക്ലിക്കിൽ ഫലമറിയാൻ സാധിക്കും. അതിലൊന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബൈസൈറ്റ്. ഇവിടെ തത്സമയം ഫലം അറിയാനാകും. അത്തരത്തിൽ നിങ്ങൾക്ക് എവിടെയെല്ലാം ഫലം വ്യക്തമായി അറിയാൻ കഴിയുമെന്ന് നമുക്ക് നോക്കാം.

ALSO READ: ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരും, യുഡിഎഫ് വന്നാൽ അടി; വെള്ളാപ്പള്ളി നടേശൻ

തത്സമയം ഫലമറിയാൻ ഈ സൈറ്റുകൾ

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക പോർട്ടലായ https://results.eci.gov.in/ എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് തത്സമയം ഫലമറിയാൻ സാധിക്കുന്നതാണ്. കേരളത്തിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെ ഏറ്റവും കൃത്യമായതും ഔദ്യോഗികവുമായ വിവരങ്ങൾ ഇവിടെ നിങ്ങൾക്ക് പരിശോധിക്കാനാകും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് നാളെ പുറത്തുവരുന്നത്.

കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ട്രെൻഡ്സ് ആൻ്റ് റിസൾട്ട്സ് (Trends & Results) പേജ് പരിശോധിക്കുക. രാവിലെ എട്ട് മണി മുതൽ തന്നെ ഇവിടെ ഫലം വ്യക്തമായി തുടങ്ങും. വോട്ടെണ്ണൽ ആരംഭിക്കുന്നതോടെ കൃത്യമായ ഇടവേളകളിൽ ആരെല്ലാം എവിടെയെല്ലാം ലീഡ് ചെയ്യുന്നതെന്ന് ഓരോ റൗണ്ടിലും സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ഓരോ മണ്ഡലത്തിലെയും റൗണ്ട് തിരിച്ചുള്ള വിശദമായ വിവരങ്ങൾ ലഭിക്കുന്നതാണ്. ഇവിടെ സന്ദർശിച്ചാൽ കൃത്യമായ വിവരം ലഭിക്കുന്നതാണ്.

വോട്ടെടുപ്പിൻ്റെ വിശദമായ വിവരം

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യം തന്നെ തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക.

തപാൽ വോട്ടുകൾ എണ്ണിയ ശേഷം ഏകദേശം 8.30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതോടെ കേരളത്തിൻ്റെ ആദ്യ ട്രെൻഡുകൾ ലഭ്യമായിത്തുടങ്ങും.

പിന്നീട് ഉച്ചയ്ക്ക് 12 മണിയോടെ മിക്ക മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷ നില അറിയാൻ സാധിക്കും.

വൈകുന്നേരത്തോടെ കേരളം അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്നത് അറിയാൻ സാധിക്കുന്നതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ട് മണിയോടെ ഉണ്ടായേക്കാം.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

കേരളം കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് നാളെ വരാനിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പരിശോധിച്ചാൽ കേരളത്തിൽ തൂക്കു മന്ത്രിസഭയ്ക്കും, യുഡിഎഫ് ഭരണത്തിനുമാണ് സാധ്യത കൂടുതൽ. എന്നാൽ നാളെ കൃത്യമായ ഫലം പുറത്തുവന്നാൽ മാത്രമെ അടുത്ത അ‍ഞ്ച് വർഷം കേരളക്കരയെ ആര് നയിക്കുമെന്ന് അറിയാൻ സാധിക്കൂ. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ അരങ്ങേറിയത്.

English Summary:

Kerala Election Results 2026 Vote Counting Bengins Tomorrow 8Am On May 4 Monday. Initial trends for Postal Ballots Appear By 8:30 AM. Here Is Where and When To Watch Election Result Live Streaming And Direct Links Except TV Channels.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്