Kerala Assembly Election 2026: ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു നാൾ… അത് കഴിഞ്ഞു കേരളം വിധിയെഴുതുന്ന ദിനം

Kerala Elections 2026, Silent Campaign tomorrow : റാന്നി, ആറന്മുള എന്നിവിടങ്ങളിൽ പ്രളയ ദുരന്തത്തിലെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചതും വ്യത്യസ്തമായി. ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം പരസ്യപ്രചാരണം പൂർണ്ണമായും നിരോധിച്ചു. ഇനി പുറത്തുനിന്ന് വന്ന രാഷ്ട്രീയ പ്രവർത്തകർ മണ്ഡലം വിട്ടുപോകണം എന്നതാണ് ചട്ടം. മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം എന്നത് മറ്റൊന്ന്.

Kerala Assembly Election 2026: ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു നാൾ... അത് കഴിഞ്ഞു കേരളം വിധിയെഴുതുന്ന ദിനം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 07:23 PM

കൊച്ചി: ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് വിരാമം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവർത്തകർ ആവേശം വിതറിയ കൊട്ടിക്കലാശത്തിന് പിന്നാലെ കേരളം ഇനി 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണത്തിലേക്ക്. വ്യാഴാഴ്ചയാണ് സംസ്ഥാനം പോളിങ് ബൂത്തിലെത്തുന്നത്.

തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും, പത്ത് വർഷത്തിന് ശേഷം അധികാരം പിടിച്ചെടുക്കാൻ യുഡിഎഫും കളം നിറഞ്ഞു. നിർണ്ണായക സ്വാധീനമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും സജീവമാണ്. തൃശൂരിലെ പുലിക്കളിയും റോബോട്ടിക് ആനയും, പലയിടങ്ങളിലും ക്രെയിനിൽ ഉയർന്നുനിന്ന സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിന് ആവേശം കൂട്ടി.

മാതൃകയായി പുതുപ്പള്ളി

ആഘോഷങ്ങൾക്കിടയിലും ചില വ്യത്യസ്ത കാഴ്ചകൾക്കും ഇത്തവണത്തെ കലാശക്കൊട്ട് സാക്ഷ്യം വഹിച്ചു. കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ച് നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി ശ്രദ്ധിക്കപ്പെട്ടു.

Also Read – രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

റാന്നി, ആറന്മുള എന്നിവിടങ്ങളിൽ പ്രളയ ദുരന്തത്തിലെ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചതും വ്യത്യസ്തമായി. ഇന്ന് വൈകിട്ട് 6 മണിക്ക് ശേഷം പരസ്യപ്രചാരണം പൂർണ്ണമായും നിരോധിച്ചു. ഇനി പുറത്തുനിന്ന് വന്ന രാഷ്ട്രീയ പ്രവർത്തകർ മണ്ഡലം വിട്ടുപോകണം എന്നതാണ് ചട്ടം. മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം എന്നത് മറ്റൊന്ന്.

സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ച് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. മറ്റന്നാൾ ജനവിധി തേടുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ഭാവി ആർക്കൊപ്പമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ വലിയ മാറ്റങ്ങളും ഇത്തവണ പ്രതീക്ഷിക്കാം.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Weather Update: ഓർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?; സംസ്ഥാനത്തെ ഇന്നത്തെ മഴ മുന്നറിയിപ്പ്
ഓപ്പറേഷൻ തെളിമ: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു, സംസ്ഥാന വ്യാപക പരിശോധന
Bus Strike: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ്സ് സമരം, നിരക്ക് വർദ്ധനവുൾപ്പെടെ നിരവധി ആവശ്യങ്ങൾ
Diwali Special Train: ദീപാവലി സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു, ഡൽഹിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ്
Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
ഗർഭച്ഛിദ്രം വേണ്ട, ജനിച്ചയുടൻ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാം; ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്