AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Live : രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

നാളെ നിശബ്ദ പ്രചാരണവും പൂർത്തിയാകുന്നതോടെ വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും. വാശിയേറിയ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലെല്ലാം അവസാന വട്ടവും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാര്യമായ സമയം ലഭിച്ചില്ലെന്ന പരാതിയുണ്ടെങ്കിൽ ഏതാണ്ട് എല്ലായിടത്തും തങ്ങളുടെ സാ.ന്നിധ്യം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് പാർട്ടികൾ.

Arun Nair
Arun Nair | Edited By: Jayadevan AM | Updated On: 08 Apr 2026 | 07:54 AM
Kerala Assembly Election Live : രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്
Kerala Assembly Election Live Updates 2026 April 07

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കും. നാളെ നിശബ്ദ പ്രചാരണവും പൂർത്തിയാകുന്നതോടെ വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും. വാശിയേറിയ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലെല്ലാം അവസാന വട്ടവും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിങ്ങളറിയേണ്ട എല്ലാ പ്രധാനപ്പെട്ട വാർത്തകളും വിശേഷങ്ങളും നിങ്ങൾക്ക് ഇവിടെ വായിച്ചറിയാം.

 

 

LIVE NEWS & UPDATES

The liveblog has ended.
  • 07 Apr 2026 08:04 PM (IST)

    കൊട്ടിക്കലാശത്തിനിടെ സംഘർഷം, പത്ത് പേർക്ക് പരിക്ക്

    കൊട്ടിക്കലാശത്തിൽ സംഘർഷം. ഹരിപ്പാടുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി വിവരം. എസ്.ഐ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. കൊട്ടിക്കലാശത്തിന് ശേഷൺ പിരിഞ്ഞുപോകുന്നതിനിടെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

  • 07 Apr 2026 07:06 PM (IST)

    ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു നാൾ… അത് കഴിഞ്ഞു കേരളം വിധിയെഴുതുന്ന ദിനം

    ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് വിരാമം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവർത്തകർ ആവേശം വിതറിയ കൊട്ടിക്കലാശത്തിന് പിന്നാലെ കേരളം ഇനി 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണത്തിലേക്ക്. വ്യാഴാഴ്ചയാണ് സംസ്ഥാനം പോളിങ് ബൂത്തിലെത്തുന്നത്.തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും, പത്ത് വർഷത്തിന് ശേഷം അധികാരം പിടിച്ചെടുക്കാൻ യുഡിഎഫും കളം നിറഞ്ഞു. നിർണ്ണായക സ്വാധീനമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും സജീവമാണ്. തൃശൂരിലെ പുലിക്കളിയും റോബോട്ടിക് ആനയും, പലയിടങ്ങളിലും ക്രെയിനിൽ ഉയർന്നുനിന്ന സ്ഥാനാർത്ഥികളും കൊട്ടിക്കലാശത്തിന് ആവേശം കൂട്ടി.

  • 07 Apr 2026 06:35 PM (IST)

    ആവേശം കൊട്ടിക്കയറി തിരഞ്ഞെടുപ്പ് കലാശക്കൊട്ട്, നാളെ മൗന പ്രചാരണം

    ദിവസങ്ങളോളം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമിയെ ഇളക്കിമറിച്ച് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ടായി. ആറ് മണിയോടെ ആവേശ പ്രചാരണത്തിന് സമാപനംകുറിച്ചു. അവസാന മണിക്കൂറുകളിൽ താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ മുന്നണി പ്രവർത്തകർ ഒത്തുചേർന്നിട്ടുണ്ട്. കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ബുധനാഴ്ചത്തെ മൗന പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് കേരളം വിധിയെഴുതുക.

  • 07 Apr 2026 05:30 PM (IST)

    കലാശക്കൊട്ട് ആവേശത്തിൽ മുന്നണികൾ, പരസ്യ പ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം

    നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ മിനിറ്റുകൾ മാത്രം. വൈകിട്ട് ആറ് മണിവരെയാണ് സമയം. റോഡ് ഷോകളുമായി കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ മുന്നണികൾ സജീവമാവുകയാണ്. നാളെ നിശബ്ദ പ്രചാരണമായിരിക്കും. ഏപ്രിൽ 9നാണ് തിരഞ്ഞെടുപ്പ്. അതേസമയം പത്തനംതിട്ടയിൽ കലാശക്കൊട്ട് ഉണ്ടായിരിക്കുന്നതല്ല. കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തി പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.

     

  • 07 Apr 2026 04:30 PM (IST)

    അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വേണം; സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട് കലാപത്തിന് ശ്രമിക്കുന്നുവെന്ന് ജി. സുധാകരൻ

    അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ തീവ്രവാദ സംഘടനകൾ സജീവമാണെന്നും തിരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുണ്ടെന്നും ആരോപിച്ച് ജി. സുധാകരൻ രംഗത്ത്. സിപിഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.

    യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി. സുധാകരൻ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ടർമാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

  • 07 Apr 2026 04:02 PM (IST)

    ഡാഷ് മോനേ രേവന്തിന് പിന്നാലെ നീണ്ട മറപടിയുമായി മുഖ്യമന്ത്രി

    ‘നീ പോടോ മാനേ വിജയാ’ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  വാർത്ത സമ്മേളനത്തിൽ ‘ഡാഷ് മോനെ രേവന്തെ’ എന്ന മറുപടിക്കൊപ്പം മുഖ്യമന്ത്രി നീണ്ട് കുറിപ്പും പങ്കുവെച്ചാണ് മറ്റൊരു മറുപടി നൽകി. “പോകും മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും” എന്ന് അവസാനം കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ രേഖപ്പെടുത്തി.

  • 07 Apr 2026 03:30 PM (IST)

    മാറ്റത്തിനാണ് വോട്ടെങ്കിൽ അത് യുഡിഎഫിന് ചെയ്യണം: ശശി തരൂർ

    സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നൽകിയത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും മാറ്റത്തിനാണ് വോട്ട് ചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യുഡിഎഫിലേക്കാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം ശശി തരൂർ എംപി. അഞ്ച് വർഷത്തെ നേട്ടമെന്ന പേരിൽ എൽ.ഡി.എഫ് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കുമ്പോഴും ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  • 07 Apr 2026 02:50 PM (IST)

    മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

  • 07 Apr 2026 01:01 PM (IST)

    ഭരണവിരുദ്ധം വികാരം ഇല്ല ; കേരളം എൽഡിഎഫിനൊപ്പം എന്ന മുഖ്യമന്ത്രി

    കേരളത്തിന്റെ മനസ്സ് എൽഡിഎഫിനൊപ്പം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണവിരുദ്ധ വികാരം ഇല്ലെന്നും അത് പ്രതീക്ഷിച്ചവർക്ക് കടുത്ത നിരാശയെന്നും മുഖ്യമന്ത്രി. പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്ടിയും കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  • 07 Apr 2026 12:20 PM (IST)

    ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്…

    തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ല. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • 07 Apr 2026 12:20 PM (IST)

    ആര് വാഴും?

    കേരള നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആര്‍ക്ക് ജയം നേടാനാകും എന്നറിയാന്‍ മെയ് നാല് വരെ കാത്തിരിക്കണം. വമ്പിച്ച വോട്ട് ചോദിക്കലാണ് ഇത്രയും ദിവസങ്ങളില്‍ കേരളത്തില്‍ നടന്നത്. വിജയപ്രതീക്ഷയില്‍ കോണ്‍ഗ്രസും മൂന്നാം ടേം ഉറപ്പിച്ച് എല്‍ഡിഎഫും, സീറ്റ് നേടാനുള്ള ഓട്ടത്തില്‍ എന്‍ഡിഎയും കളം നിറയുന്നു.

  • 07 Apr 2026 11:30 AM (IST)

    കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നത്.

    കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്നതെങ്ങനെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാ

  • 07 Apr 2026 11:02 AM (IST)

    പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍

    പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ. അവയെ പറ്റി വായിക്കാം ALSO READ

  • 07 Apr 2026 09:30 AM (IST)

    സന്ദീപ് വാര്യർക്ക് നേരെ എസ്എഫ്ഐ ആക്രമണം

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെത്തിയ യുഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം. എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സന്ദീപ് വാരിയർക്ക് ശാരീരികാസ്വസാത്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • 07 Apr 2026 09:02 AM (IST)

    ആലപ്പുഴയിൽ അമിത് ഷാ

    ആലപ്പുഴയിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റോഡ് ഷോ….

  • 07 Apr 2026 08:35 AM (IST)

    തിരഞ്ഞെടുപ്പ് കമ്മിറ്റി ഒഫീസിൽ മരണം

    തിരഞ്ഞെടുപ്പ് കമ്മിറ്റി ഒഫീസിൽ സിപിഐ സ്ഥാനാർത്ഥി തൂങ്ങി മരിച്ചു. വൈക്കം തലയാഴത്താണ് സംഭവം. മരണ കാരണം വ്യക്തമല്ല

  • 07 Apr 2026 08:25 AM (IST)

    ഇന്ന് സംസ്ഥാനത്ത് കൊട്ടിക്കലാശം

    തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാനം കുറിച്ച് ഇന്ന് സംസ്ഥാനത്ത് കൊട്ടിക്കലാശം നടക്കും.. ALSO READ

Published On - Apr 07,2026 8:18 AM

Follow Us