Kerala Power Crisis: ഇരുട്ടിലേക്ക്! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി; ഇന്നും പവർകട്ട് തുടരും

Kerala Electricity Crisis Update: വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12:45 വരെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ഉണ്ടാകും. ഓരോ പ്രദേശത്തും വ്യത്യസ്ത സമയങ്ങളിലാകും പവർകട്ട് ഉണ്ടാവുകയെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ കെഎസ്ഇബി അറിയിച്ചു.

Kerala Power Crisis: ഇരുട്ടിലേക്ക്! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി; ഇന്നും പവർകട്ട് തുടരും

പ്രതീകാത്മക ചിത്രം

Published: 

11 Sep 2026 | 08:56 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പവർകട്ട് സമയം ദീർഘിപ്പിച്ച് കെഎസ്ഇബി (KSEB). എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴയുടെ കുറവും അന്തരീക്ഷത്തിലെ വർദ്ധിച്ച താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12:45 വരെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ഉണ്ടാകും. ഓരോ പ്രദേശത്തും വ്യത്യസ്ത സമയങ്ങളിലാകും പവർകട്ട് ഉണ്ടാവുകയെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ കെഎസ്ഇബി അറിയിച്ചു.

ALSO READ: റൂട്ട് മാറ്റി ട്രെയിനുകൾ; ഈ റൂട്ടുകളിൽ ട്രെയിൻ വഴിതിരിച്ചുവിടും

വൈദ്യുതി കിട്ടാനില്ല?

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത റെക്കോർഡ് തലത്തിലേക്ക് ഉയർന്നതോടെ വൻ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ വൈദ്യുതി മേഖലയെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. പവർ എക്സ്ചേഞ്ചുകൾ വഴി ബാഹ്യ ഏജൻസികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭ്യമായിരുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവാണ് ഇതുമൂലം രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയ 12,000 മെഗാവാട്ടിന്റെ ദേശീയ ഉൽപ്പാദന കുറവ് പൂർണ്ണമായും പരിഹരിക്കാൻ സാധിക്കാത്തതും സംസ്ഥാനത്തെ പ്രതിസന്ധി ഇരട്ടിയാക്കി.

കൂടാതെ ഇക്കഴിഞ്ഞ സെപ്റ്റംബർ 10-ന് രാത്രി 10:30-ന് രേഖപ്പെടുത്തിയ 5,450 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിലെ ഉപയോഗത്തിന് തുല്യമാണ്. ദേശീയ തലത്തിൽ ഡിമാൻഡ് ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ഉയർന്ന തുക കൊടുത്തുപോലും വൈദ്യുതി വാങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഇവയെല്ലാം നിലവിലെ വൈദ്യുതി നിയന്ത്രണത്തിന് വലിയ കാരണമായിട്ടുണ്ട്.

മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പ്രതിദിന വൈദ്യുതി ഉപയോ​ഗത്തിൽ ഇത്തവണ ഏകദേശം 1,100 മെഗാവാട്ടിന്റെ വർധനവാണുണ്ടായതും പവർ കട്ടിന് കാരണമായിരിക്കുകയാണ്. സംസ്ഥാനത്തെ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മധ്യപ്രദേശിൽ നിന്നുള്ള കൈമാറ്റക്കരാർ വഴി ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതായതും പ്രതിസന്ധി രൂക്ഷമാക്കി. മഴ മാറിനിൽക്കുന്നതിനാൽ മുൻദിവസങ്ങളെ അപേക്ഷിച്ച് 900 മുതൽ 1,000 മെഗാവാട്ട് വരെ ലഭ്യതക്കുറവ് നേരിടാൻ സാധ്യതയുണ്ട്.

മെസേജ് വഴി മുൻകൂട്ടി മുന്നറിയിപ്പ്

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ വിത് യു എന്ന കെഎസ്ഇബിയുടെ ആപ്പുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം മെസേജ് വഴി മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം കെഎസ്ഇബി പ്രാവർത്തികമാക്കിയിട്ടുണ്ട്. ആപ്പിൽ രജിസ്റ്രർ ചെയ്യുന്നതോട് കൂടി വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ എസ്എംഎസ് ആയി എത്തും. ഇന്ന് ഉച്ചയോടെ സംസ്ഥാനം മുഴുവൻ സംവിധാനം നിലവിൽ വന്നു. വൈദ്യുതി നിയന്ത്രണത്തിൻറെ സമയം എസ്എംഎസ് ആയി പൊതുജനങ്ങളെ അറിയിക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്.

English Summary:

Kerala Electricity Crisis, power cut timings extended till 12.45 am due to severe shortage in state. KSEB implemented SMS system across kerala. Today September 11 power cut may between 6.15 pm to 12.45 am.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്