AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Govt theatres: നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ, സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് തീരുമാനം

Kerala Film Chamber to Boycott Government Theatres: നിലവിലെ ബഹിഷ്‌കരണം ഒരു സൂചനാ സമരം മാത്രമാണെന്നും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചേംബർ പ്രസിഡന്റ് അനിൽ തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Govt theatres: നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ, സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് തീരുമാനം
TheaterImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 23 Dec 2025 16:42 PM

കൊച്ചി: സംസ്ഥാന സർക്കാരുമായി കടുത്ത നിസ്സഹകരണത്തിനൊരുങ്ങി സിനിമാ സംഘടനകളുടെ മാതൃസംഘടനയായ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു എന്ന് ആരോപിച്ച്, ജനുവരി മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ചേംബർ പ്രഖ്യാപിച്ചു.

 

പ്രധാന തീരുമാനങ്ങൾ

 

കെ.എസ്.എഫ്.ഡി.സി.യുടെ (KSFDC) കീഴിലുള്ള സർക്കാർ തിയേറ്ററുകൾക്ക് സിനിമകൾ പ്രദർശനത്തിന് നൽകില്ല. ഇത് ജനുവരി മുതൽ പ്രാബല്യത്തിൽ വരും. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സിനിമാ മേഖലയിലെ പരിപാടികളിൽ നിന്നും ജനുവരി മുതൽ വിട്ടുനിൽക്കും.

Also Read:ശബരിമല സ്വർണ്ണക്കൊള്ള: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ SITക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വി.ഡി. സതീശൻ

നിലവിലെ ബഹിഷ്‌കരണം ഒരു സൂചനാ സമരം മാത്രമാണെന്നും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചേംബർ പ്രസിഡന്റ് അനിൽ തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

സിനിമാ സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ

 

സിനിമ വ്യവസായത്തിൽ നിന്ന് വലിയ തോതിൽ നികുതി വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സർക്കാർ ഈ മേഖലയെ അവഗണിക്കുകയാണെന്ന് ചേംബർ ആരോപിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി പല ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

ജി.എസ്.ടി.ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണം എന്നതാണ് ആദ്യത്തേത്. തിയേറ്ററുകൾക്ക് വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കണം. സിനിമാ വ്യവസായത്തിന് അനുകൂലമായ നടപടികൾ സ്വീകരിക്കുക എന്നിങ്ങനെ ഉള്ള ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ഒട്ടനവധി തിയേറ്ററുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. ഫിലിം ചേംബറിന്റെ ഈ തീരുമാനം നടപ്പിലായാൽ സർക്കാർ തിയേറ്ററുകളുടെ പ്രവർത്തനത്തെയും അതുവഴി കെ.എസ്.എഫ്.ഡി.സി.യുടെ വരുമാനത്തെയും ഇത് സാരമായി ബാധിക്കും.