AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Kottayam NH Corridor : പുതിയ റോഡിൽ 1 മണിക്കൂർ മാത്രം, രണ്ട് ജില്ലക്കാർക്ക് മാത്രമല്ല, നേട്ടം പലർക്ക്

കോട്ടയത്തിനടുത്ത് നിന്ന് ആരംഭിച്ച്. കുമരകം, വൈക്കം എന്നീ വിനോദസഞ്ചാര, കാർഷിക കേന്ദ്രങ്ങളിലൂടെ കടന്ന് ഈ പാത തൃപ്പൂണിത്തുറയിൽ എത്തിച്ചേരും,

Kochi Kottayam NH Corridor : പുതിയ റോഡിൽ 1 മണിക്കൂർ മാത്രം, രണ്ട് ജില്ലക്കാർക്ക് മാത്രമല്ല, നേട്ടം പലർക്ക്
Represental ImageImage Credit source: PTI/Photos
arun-nair
Arun Nair | Published: 23 Dec 2025 16:36 PM

കൊച്ചി: നടന്നാൽ രണ്ട് ജില്ലക്കാർക്ക് മാത്രമല്ല, സമീപ ജില്ലക്കാർക്ക് പോലും നേട്ടമെന്ന് കരുതുന്ന ഒരു റോഡ് നിർമ്മാണ പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് എത്ര പേർക്കറിയാം. കോട്ടയത്തെയും-കൊച്ചിയെയെും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ദേശീയ പാത ഇടനാഴിയുടെ സാധ്യത പഠനത്തിന് കേന്ദ്രം പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ങ്കമാലി-കുണ്ടന്നൂർ ബൈപാസുമായി ഇടനാഴിയെ ബന്ധിപ്പിച്ചാൽ ഗതാഗതക്കുരുക്കും, യാത്രാ ദൈർഘ്യവും പകുതിയായി കുറയും. നിലവിലുള്ള ഗതാഗതക്കുരുക്കിന് പകരം അതിവേഗ പാതയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണം എന്ന ആവശ്യം പരിഗണിച്ചാണിത്.

കോട്ടയത്തിനും കൊച്ചിക്കും ഇടയിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നതാണ് പാതയും ലക്ഷ്യം. ഇതിനായി 60 കിലോമീറ്റർ ഗ്രീൻഫീൽഡ് സ്പർ റോഡിന്റെ രൂപരേഖയാണ് കരട് നിർദ്ദേശത്തിലുള്ളത്. നിലവിൽ പ്രതിദിനം ശരാശരി 90,000 പാസഞ്ചർ കാറുകളെങ്കിലും കൊച്ചി- കോട്ടയം റൂട്ടിൽ പോകുന്നുണ്ട്. പാരിസ്ഥിതിക ആഘാതം കൂടി നോക്കിയാവും നിർമ്മാണം. ജലാശയങ്ങൾ, വിവിധ കാർഷിക മേഖലകൾ എന്നിവയെല്ലാം പരിഗണനയിൽ എടുത്ത് ഫ്ലൈയോവറുകളും, പാലങ്ങളും, റോഡിൻ്റെ ഭാഗമായി ഉണ്ടാവും.

ALSO READ: Namma Metro: ബെംഗളൂരു മുതല്‍ തുമകുരു വരെ മെട്രോ; ആഹാ യാത്ര ഇനി എന്തെളുപ്പം

ആരംഭിക്കുന്നത്

ദേശീയപാത 183-ൽ കോട്ടയത്തിനടുത്തുള്ള മുളങ്കുഴയിലാണ് അതിവേഗ ഇടനാഴി ആരംഭിക്കുന്നത്. കുമരകം, വൈക്കം എന്നീ വിനോദസഞ്ചാര, കാർഷിക കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത തൃപ്പൂണിത്തുറയിൽ എത്തിച്ചേരും, അവിടെ അങ്കമാലി-കുണ്ടന്നൂർ ബൈപാസുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യം. ഇതോടെ ഇടനാഴി മധ്യ തിരുവിതാംകൂറിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും എൻഎച്ച് 544 ന്റെ വടക്കൻ ഭാഗങ്ങളിലേക്കും യാത്രാ ദൈർഘ്യം കുറയും.

കോട്ടയത്ത് നിന്ന് തൃപ്പൂണിത്തുറ വരെ

നിലവിൽ, കോട്ടയത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പരമ്പരാഗത റൂട്ടിൽ യാത്രക്ക് ഏകദേശം 2.5 മണിക്കൂർ എടുക്കും. പുതിയ ഇടനാഴി വന്നാൽ യാത്രാ സമയം വെറും ഒരു മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷ.