Kerala Government: ബഹുമാനം നിർബന്ധം; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ ചേർത്ത് വിശേഷിപ്പിക്കണം

Kerala government circular use Prefix 'Bahu': ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും, ചില കത്തിടപാടുകളിൽ അത് പാലിക്കാറില്ലായിരുന്നു.

Kerala Government: ബഹുമാനം നിർബന്ധം; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹു ചേർത്ത് വിശേഷിപ്പിക്കണം

സർക്കുലർ

Updated On: 

10 Sep 2025 | 12:24 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ‘ബഹു’ എന്ന് ചേർക്കണമെന്ന് സർ‌ക്കുലർ. പൊതുജനങ്ങൾ നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.

പൊതുജനങ്ങൾ‌ വിവിധ ആവശ്യങ്ങൾ‌ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫീസുകളിൽ പരിശോധിച്ച ശേഷം നടപടി എടുക്കാറുണ്ട്. ശേഷം നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നൽകുന്ന മറുപടി സംബന്ധമായ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തണമെന്നാണ് സർ‌ക്കുലറിലെ നിർദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും, ചില കത്തിടപാടുകളിൽ അത് പാലിക്കാറില്ലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇനി വില കൂടും; ഇന്ന് മുതൽ 20 രൂപ അധിക ചാർജ്

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് സെപ്തംബർ 10 മുതൽ 20 രൂപയുടെ അധിക ചാർജാണ് ഈടാക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബെവറജസ് ഷോപ്പുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും.

പ്ലാസ്റ്റിക് കുപ്പികളിൽ സി ഡിറ്റ് തയ്യാറാക്കിയ ലേബൽ പതിപ്പിക്കുകയും 20 രൂപ അധിക ചാർജിന് പ്രത്യേക രസീത് നൽകുകയും ചെയ്യും. പ്ലാസ്റ്റിക് കുപ്പി തിരികെ നൽകുമ്പോൾ ഈ പണവും തിരികെ ലഭിക്കും എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. സി ഡിറ്റിൻ്റെ ലേബൽ ഇല്ലെങ്കിൽ പണം മടക്കി ലഭിക്കില്ല.

Related Stories
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്