Kerala Government: സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു; ഇത്തവണ 2000 കോടി രൂപ
Kerala Government: കഴിഞ്ഞ ആഴ്ച 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് വീണ്ടും വായ്പയെടുക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതില്‍ സർക്കാർ പ്രതിസന്ധി നേരിട്ടിരുന്നു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്.
കഴിഞ്ഞ ആഴ്ച 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് വീണ്ടും വായ്പയെടുക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതില്‍ സർക്കാർ പ്രതിസന്ധി നേരിട്ടിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടിയാണ് പൊതുവിപണിയിൽ നിന്ന് വീണ്ടും കടമെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഓണക്കാലത്തും പൊതുവിപണിയില്‍ നിന്ന് 8000 കോടി രൂപയോളം വായ്പയെടുത്തിരുന്നു.
കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ കെഎം ഷാജഹാന്‍ കസ്റ്റഡിയില്‍
സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ അധിക്ഷേപ കേസില്‍ കെഎം ഷാജഹാനെ എറണാകുളം റൂറല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഷൈനിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.
മുമ്പ് ഇതേ കേസില്‍ ഷാജഹാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഷൈനിന്റെ പേര് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഷാജഹാന്‍ ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ പിന്നീട് ഷൈനിന്റെ പേര് പറഞ്ഞ് ഷാജഹാന്‍ വീഡിയോ ചെയ്തു. ഇതിനെതിരെ ഷൈന്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസിലാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.