Onam Celebration: സര്‍ക്കാര്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍; മുഖ്യാതിഥികളായി ബേസില്‍ ജോസഫും രവി മോഹനും

Kerala government's Onam celebration: സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Onam Celebration: സര്‍ക്കാര്‍ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍;  മുഖ്യാതിഥികളായി ബേസില്‍ ജോസഫും രവി മോഹനും

ബേസിൽ ജോസഫ്, രവി മോഹൻ

Updated On: 

31 Aug 2025 | 03:46 PM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ നടത്തപ്പെടും. ‌സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരങ്ങളായ ബേസിൽ ജോസഫ്, രവി മോ​ഹൻ എന്നിവർ മുഖ്യാതിഥികളാകും.

ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.

നിരവധി പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം കലാകാരന്മാർ ഓണാഘോഷത്തിന്റെ ഭാഗമാകും. സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് കലാപരിപാടികള്‍ നടക്കുന്നത്.

ALSO READ: തല്‍ക്കാലം ചെറിയ ബ്രേക്ക്, പോയ മഴയൊക്കെ ഓണത്തോടെ തിരികെയെത്തും

ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് സെപ്റ്റംബർ ഒമ്പതിന് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിക്കും. വൈകിട്ട് മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 150 ഓളം ഫ്ളോട്ടുകളാണ് ഇത്തവണ മാറ്റുരയ്ക്കാൻ എത്തുന്നത്.

വാരാഘോഷത്തിൽ സംഗീത സംവിധായകന്‍ ശരത്തിന്‍റെ സംഗീത നിശയും മനോ, ചിന്മയി , വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍, തുടങ്ങിയ ഗായകരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിന്‍റെ മെഗാ ഷോയും നിശാഗന്ധിയില്‍ അരങ്ങേറും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം