Kerala Rain Alert Update: അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Kerala Rain Alert Update: ശക്തമായ മഴയ്ക്ക് പുറമെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Rain Alert Update: അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്

പ്രതീകാത്മക ചിത്രം

Updated On: 

18 Jul 2025 | 07:23 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും, അഞ്ചിടത്ത് യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (18/07/2025) വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെ‍ഡ് അലർട്ടും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.മറ്റന്നാൾ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read:ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; ആലുവയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം യെല്ലോ അലർട്ടുമാണ്. തിങ്കളാഴ്ച കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകാൻ കാരണം.ശക്തമായ മഴയ്ക്ക് പുറമെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ​ദിവസങ്ങളിൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Follow Us
Related Stories
പണവും അധികാരവും തേടിവരുന്നവര്‍ക്ക് പറ്റിയ ഇടമല്ല ട്വന്റി 20 , അഖില്‍ മാരാര്‍ക്ക് സാബു എം ജേക്കബ്ബിന്റെ മറുപടി
Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു; സുഹൃത്തുക്കൾ സംഘം ചേർന്ന് ആക്രമിച്ച് മോചിപ്പിച്ചു, കേസ്
നവജാതശിശു വില്‍പനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം വന്‍ മാഫിയയിലേക്ക് ?
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്
ലഹരിസംഘങ്ങളുമായുള്ള അധ്യാപികമാരുടെ ഇടപാട് ഇന്‍സ്റ്റഗ്രാമിലൂടെ; പിന്നില്‍ വലിയ ശൃംഖല! വടകര എംഡിഎംഎ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്‌
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ
മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി