കുടുംബത്തിൽ നിന്ന് ഭീഷണി; കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

High Court Directs Police to Provide Security to Kumbh Mela Viral Star: കൊച്ചി സെൻട്രൽ പോലീസിനാണ് നിർദേശം നൽകിയത്. കേരളത്തിലായത് കൊണ്ടാണ് താൻ ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ഹർജി സമർപ്പിച്ചത്.

കുടുംബത്തിൽ നിന്ന് ഭീഷണി;  കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

കേരള ഹൈക്കോടതി

Updated On: 

20 Jun 2026 | 02:10 PM

കൊച്ചി: കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ പോലീസിന് നിർദേശം നൽകി ഹൈക്കോടതി. ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നൽകിയ ഹർജി പരിശോധിക്കവേയാണ് കോടതി നിർദേശം നൽകിയത്. കൊച്ചി സെൻട്രൽ പോലീസിനാണ് നിർദേശം നൽകിയത്. കേരളത്തിലായത് കൊണ്ടാണ് താൻ ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി ഹർജി സമർപ്പിച്ചത്. കൂടാതെ, തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രായപൂർത്തിയായില്ലെന്ന് ആരോപണം

കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാനുമായാണ് വിവാഹം നടന്നത്. എന്നാൽ, വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തി. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനനസമയം 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് കള്ളമാണെന്നാണ് പെൺകുട്ടി വാദിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി.

ALSO READ: പോലീസുകാരായ സൂരജിന്റെയും അലോഷ്യസിന്റെയും കാലുകൾ മുറിച്ചുമാറ്റി; അ‌പകടം വാഹനപരിശോധനയ്ക്കിടെ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു വിവാഹം നടന്നത്. അതുകൊണ്ട് തന്നെ ആരോപണം ഉയർന്നതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. എന്നിരുന്നാലും പെൺകുട്ടി തന്റെ വാദത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.  പെൺകുട്ടി പോലീസിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഹാജരാക്കിയ ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകൾ ആധികാരികമാണെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന സർട്ടിഫിക്കറ്റിൽ ജനന തീയതി 1-1-2008 എന്നായിരുന്നു. മാതാപിതാക്കളുടെ വാദം 2009 ഡിസംബര്‍ 30 എന്നും.  ഇതിനിടെ, ഭാര്യ ​ഗർഭിണിയാണെന്ന് ഫർമാൻ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തുകയും ഇരുവരോടും നേരിട്ട് ഹാജരാകാൻ അറിയിക്കുകയും ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഭാര്യ ​ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഫർമാൻ പോലീസിനെ അറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സംശയം നിലനിൽക്കുന്നതിനാൽ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

English Summary:

The High Court has directed the police to ensure the security of the Kumbh Mela viral star. The court issued the order to the Kochi Central Police on a petition filed by the girl, citing a threat to her life. The girl also presented screenshots of the threatening messages she received in court.

Follow Us
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ