AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഒരു കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ ; സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കി പോലീസ്

Kannur Vaniyampara Church Mystery : കണ്ണൂരിലെ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കിയിരിക്കുകയാണ് പോലീസ്. ഒരു കല്ലറയില്‍ തന്നെ രണ്ട് മൃതദേഹ അവശിഷ്ടങ്ങള്‍ സംഭത്തില്‍ ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്. സെമിത്തേരിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നക്കുന്ന സമയത്ത് കല്ലറകള്‍ തമ്മില്‍ നമ്പറുകള്‍ മാറിപ്പോയതാണ് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി.

ഒരു കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ ; സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കി പോലീസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images Creatives- Facebook / Kerala Police
Amal KV
Amal KV | Published: 20 Jun 2026 | 02:43 PM

ഇരിട്ടി : കണ്ണൂരിലെ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കിയിരിക്കുകയാണ് പോലീസ്. ഒരു കല്ലറയില്‍ തന്നെ രണ്ട് മൃതദേഹ അവശിഷ്ടങ്ങള്‍ സംഭത്തില്‍ ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്. സെമിത്തേരിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നക്കുന്ന സമയത്ത് കല്ലറകള്‍ തമ്മില്‍ നമ്പറുകള്‍ മാറിപ്പോയതാണ് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്.

2006 ലും അതിന് ശേഷും പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2015 ലും അതേ കല്ലറയില്‍ മൃതദേഹങ്ങള്‍ അടക്കയിരുന്നു. പായയില്‍ പൊതിഞ്ഞ രീതിയിലായിരുന്നു 2015 ല്‍ മൃത ദേഹം സംസ്‌കരിച്ചത്. പോസ്റ്റ് മോര്‍ട്ടം ചെയ്ത മൃത ശരീരമായതിനാലാണ് അങ്ങനെ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും പോലീസിന് ലഭിച്ചു. ഈ മാസം 13 ന് ഒരു മൃതദേഹം അടക്കുന്നതിനായി കല്ലറ തുറന്നതോടെയാണ് ദുരൂഹതകള്‍ ആരംഭിക്കുന്നത്. കല്ലറ തുറന്നപ്പോള്‍ അതില്‍ രണ്ട് മൃതദേഹങ്ങള്‍. ഒന്ന് സാധാരണ രീതിയല്‍ പെട്ടിയില്‍ അടക്കം ചെയ്തതും. മറ്റൊന്ന് പായയില്‍ പൊതിഞ്ഞതും. ഇത് കണ്ട പള്ളിയിലെ കൈക്കാരന്മാര്‍ ബന്ധപ്പെട്ട പള്ളിവികാരിയെ കാര്യമറിയിച്ചു. വികാരി പോലിസെനയും മേലധികാരികളെയും ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു.

Also Read : പോലീസുകാരായ സൂരജിന്റെയും അലോഷ്യസിന്റെയും കാലുകൾ മുറിച്ചുമാറ്റി; അ‌പകടം വാഹനപരിശോധനയ്ക്കിടെ

തുടര്‍ന്ന് പള്ളിയിലെ മരണ രജിസ്റ്റര്‍ പരിശോധിച്ചെങ്കിലും പായയില്‍ പൊതിഞ്ഞ മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 2006 ല്‍ മരണപ്പെട്ട ആളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും മറ്റ് സൂചനകള്‍ ഒന്നും കിട്ടിയില്ല. ഒടുവില്‍ 2015 ല്‍ മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് ചിത്രം തെളിഞ്ഞത്. അന്ന് രക്തം ഛര്‍ദ്ദിച്ച് മരിച്ച ആളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കുകയാണുണ്ടായത്. അന്ന് പോയയോടെ തന്നെയാണ് അടക്കം ചെയ്തത്. 2019 ന് ശേഷം സെമിത്തേരി നവീകരിച്ചിരുന്നു. ആ സമയത്ത് കല്ലറകളുടെ നമ്പറുകളില്‍ മാറ്റം വന്നു. ഇതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ചത്.

സംഭവത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്.
പള്ളി അധികാരികള്‍ വിഷയം മൂടി വയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് നാട്ടുകരനായ ജില്‍സ് ഉണ്ണിമാക്കല്‍ എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പോലീസന്റെ ഭാഗത്ത് നിന്ന് കാര്യമായി നടപടയുണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ പള്ളിവികാരി ഈ വാദത്തെ തള്ളി രംഗത്തെത്തി. സംഭവം അറിഞ്ഞ ഉടന്‍ പോലീസിനെ തങ്ങളാണ് അദ്യം വിവരം അറിയിച്ചതെന്നും അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് അദ്ദഹം പറഞ്ഞത്. ക്രിസ്ത്യന്‍ ആചാര പ്രകാരം പായയില്‍ മൃതദേഹം സംസ്‌രിക്കാറില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേങ്ങളാണ് അപൂര്‍വ്വമായി പായയോട് കൂടി അടക്കം ചെയ്യാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English Summary

Police have cleared up the mystery surrounding the graves at the Infant Jesus Church in Vaniyappara, Kannur. Police say there is no mystery surrounding the discovery of two bodies in one grave. Police said the confusion was caused by the numbers of the graves being switched during renovation work at the cemetery.

Follow Us