AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

High Speed Rail Corridor : 3.5 മണിക്കൂറിൽ കണ്ണൂർ നിന്ന് തിരുവനന്തപുരം, അതിവേഗ റെയിൽ കേരളത്തിൽ

Kerala High Speed Rail Corridor Launching Time; പുതിയ ഇടനാഴിയിൽ ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷനുകൾ, ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടും

High Speed Rail Corridor : 3.5 മണിക്കൂറിൽ കണ്ണൂർ നിന്ന് തിരുവനന്തപുരം, അതിവേഗ റെയിൽ കേരളത്തിൽ
Kerala High Speed Rail CorridorImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 23 Jan 2026 | 11:44 AM

കൊച്ചി: ഒരു പക്ഷെ വന്ദേഭാരതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന പുതിയ പദ്ധതിയുമായി എത്തുകയാണ് റെയിൽവേ. കേരളത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു അതിവേഗ റെയിൽ ഇടനാഴിക്ക് കേന്ദ്രം അംഗീകാരം നൽകി. മെട്രോമാൻ ഇ.ശ്രീധരൻ്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് ഒമ്പത് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും ശ്രീധരൻ പറയുന്നു. ജനുവരി 16 ന് ഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പുതിയ നീക്കം. നിർദ്ദിഷ്ട ഇടനാഴി രൂപകൽപ്പനയിലും നിർവ്വഹണത്തിലും വ്യത്യസ്തമായിരിക്കും.

സിൽവർ ലൈൻ അല്ല

പുതിയ ഇടനാഴിയിൽ ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷനുകൾ, ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുമെന്നും ഇ ശ്രീധരൻ പറയുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റോഡ് അപകടങ്ങളിലും വലിയ കുറവ് തന്നെ പ്രതീക്ഷിക്കാം. സിൽവർ ലൈനിനായി വിഭാവനം ചെയ്ത ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ നിർദ്ദിഷ്ട പദ്ധതിക്ക് ആവശ്യമുള്ളൂ എന്നതിനാൽ ഭൂമി ഏറ്റെടുക്കൽ ഒരു വലിയ തടസ്സമാകില്ല. അതിവേഗ ഇടനാഴിയുടെ 70-75% ഭാഗവും ഉയർന്ന നിലയിലായിരിക്കും. ഒരു ഭാഗം ഭൂമിക്കടിയിൽ ആയിരിക്കും. പുതിയ ഭൂമി ഏറ്റെടുക്കൽ നയം പ്രകാരം, ഉയർന്ന പ്രദേശങ്ങൾക്ക് താഴെയുള്ള ഭൂമി കാർഷിക ഉപയോഗത്തിനോ പാട്ടത്തിന് മേച്ചിൽപ്പുറത്തിനോ ഉടമകൾക്ക് തിരികെ നൽകും.

തിരുവനന്തപുരം മുതൽ കൊല്ലം വരെ

തിരുവനന്തപുരം മുതൽ കൊല്ലം വരെ നിലവിലുള്ള റെയിൽ‌വേ ലൈനിൻ്റെ സമാന്തരമായിരിക്കും പുതിയ പാത, അതിനുശേഷം നിലവിൽ ട്രാക്കുകളില്ലാത്ത പ്രദേശങ്ങളിലൂടെ കണ്ണൂർ വരെ കടന്നുപോകും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പദ്ധതിയിലുള്ളത്, പിന്നീടിത് കാസർഗോഡേക്കും മംഗളൂരുവിലേക്കും, മുംബൈയിലേക്കും വരെ വ്യവസ്ഥകളോടെ നീട്ടാം .

പദ്ധതിക്ക് അനുമതി

പദ്ധതിക്ക് നിലവിൽ സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയം അനുമതി നൽകാൻ വിമുഖത കാണിച്ചതിനാലാണ് ഈ കാലതാമസം എന്ന് സംസ്ഥാന സർക്കാർ പ്രതിനിധി കെവി തോമസ് പറയുന്നു. ഡൽഹി-മീററ്റ് ലൈൻ പോലുള്ള റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റങ്ങളുടെ (ആർആർടിഎസ്) മാതൃകയിലാണ് ഈ ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ഗേജിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ലൈറ്റ് ട്രെയിനുകൾ ഇതിൽ ഉണ്ടാകും. വാണിജ്യ വേഗത മണിക്കൂറിൽ 135 കിലോമീറ്ററായിരിക്കുമെന്നും തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിൽ മൂന്നര മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാൻ കഴിയും. പദ്ധതിയിൽ കൊങ്കൺ റെയിൽ മാതൃക പിന്തുടരും, കേന്ദ്രവും സംസ്ഥാനവും യഥാക്രമം 51% ഉം 49% ശതമാനം വീതം പദ്ധതിയിൽ മുതൽ മുടക്കും.