Kazhakkoottam Election Result: കഴക്കൂട്ടത്ത് അട്ടിമറി വിജയം, താമര വിരിയിച്ച് വി മുരളീധരൻ

Kazhakkoottam Assembly Election Result 2026: തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് കഴക്കൂട്ടം. എൽഡിഎഫിൽ നിന്ന് കടകംപള്ളി സുരേന്ദ്രനും ബിജെപി സ്ഥാനാർത്ഥിയായ വി മുരളീധരനും ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ, നെഞ്ചിടിപ്പേറ്റിയ മണിക്കൂറുകൾക്കൊടുവിൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയിരിക്കുകയാണ്.

Kazhakkoottam Election Result: കഴക്കൂട്ടത്ത് അട്ടിമറി വിജയം, താമര വിരിയിച്ച് വി മുരളീധരൻ

കടകംപള്ളി സുരേന്ദ്രൻ, വി മുരളീധരൻ, ശരത് ചന്ദ്ര പ്രസാദ്

Updated On: 

04 May 2026 | 04:01 PM

കഴക്കൂട്ടം മണ്ഡലത്തിൽ അട്ടിമറി ജയം. വിജയക്കൊടി പാറിച്ച് ബിജെപിയുടെ വി മുരളീധരൻ.  തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് കഴക്കൂട്ടം. എൽഡിഎഫിൽ നിന്ന് കടകംപള്ളി സുരേന്ദ്രനും ബിജെപി സ്ഥാനാർത്ഥിയായ വി മുരളീധരനും ഇഞ്ചോടിച്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ, നെഞ്ചിടിപ്പേറ്റിയ മണിക്കൂറുകൾക്കൊടുവിൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയിരിക്കുകയാണ്.

താമര വിരിയിപ്പിച്ച് വി മുരളീധരൻ

ഇത്തവണ തിരുവനന്തപുരം ജില്ലയിൽ നിന്ന് തന്നെ ബിജെപി വീണ്ടും അക്കൌണ്ട് തുറക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. ആ പ്രവചനം ശരിവച്ചിരിക്കുകയാണ്.  ർകഴക്കൂട്ടം മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. പരമ്പരാഗതമായി എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് ലഭിച്ചിരുന്ന നായർ-ഈഴവ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ എൻഡിഎയ്ക്ക് കഴിഞ്ഞെന്നാണ് സൂചനകൾ.

കടകംപള്ളിയും വി മുരളീധരനും നേർക്കുനേർ പോരാട്ടത്തിൽ ഇറങ്ങിയത് ഇതാദ്യമായല്ല. 2016ൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 42,732 വോട്ടുകളാണ് മുരളീധരൻ നേടിയത്. കഴക്കൂട്ടത്ത് ഇതുവരെയും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ ചിത്രം മാറി.

ALSO READ: 1 വർഷം എംഎൽഎ ആയാൽ പെൻഷനുണ്ടോ ? ശമ്പളം അതല്ല, വർഷം കൂടുന്നത് വേറെ

മൂന്നിൽ പിഴച്ച് എൽഡിഎഫ്

എൽഡിഎഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കഴക്കൂട്ടത്തും രക്ഷയുണ്ടായില്ല. കഴിഞ്ഞ രണ്ട് തവണത്തെ വിജയം തുടരാൻ കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞില്ല.  ഒന്നാം പിണറായി സർക്കാരിൽ ദേവസ്വം – സഹകരണ വകുപ്പ് മന്ത്രിയായും രണ്ടാം ടേമിൽ എംഎൽഎയായുമാണ് അദ്ദേഹം മണ്ഡലം പിടിച്ചുനിർത്തിയിരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂന്നാം അങ്കത്തിനും ഒരുങ്ങിയത്. എന്നാൽ ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങൾ തോൽവിക്ക് കാരണമായി.

മുന്നേറ്റമില്ലാതെ യു.ഡി.എഫ്

തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫിന് അധികം സ്വാധീനം ചെലുത്താൻ സാധിക്കാതെ പോയ മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയുമാണ് ആധിപത്യം പുലർത്തിയത്. മുൻ എംഎൽഎയും അഭിഭാഷകനുമായ അഡ്വ. ടി. ശരത് ചന്ദ്ര പ്രസാദിനെയാണ് ഇക്കുറി കോൺഗ്രസ് കഴക്കൂട്ടത്ത് നിർത്തിയത്. ശബരിമല സ്വർണക്കൊള്ളയെ ആയുധമാക്കിയായിരുന്നു ശരത് ചന്ദ്രന്റെ പ്രചാരണം. കഴക്കൂട്ടത്തിലൂടെ രാഷ്ട്രീയത്തിൽ വൻ തിരിച്ചുവരവാണ് ശരത് ചന്ദ്ര പ്രസാദ് ആഗ്രഹിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടക്കം കുറിച്ച ശരത് ചന്ദ്ര പ്രസാദം കെ കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയിലാണ് രാഷ്ട്രീയത്തിൽ വളർന്നത്. 91ൽ ആറ്റിങ്ങലിൽ നിന്ന് മത്സരിച്ച് എംഎൽഎ ആയെങ്കിലും പിന്നീട് രാഷ്ട്രീയ ഗ്രാഫ് താഴേക്കായിരുന്നു.

കഴക്കൂട്ടം നിയമസഭ മണ്ഡലം

കേരളത്തിലെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭ മണ്ഡലമാണ് കഴക്കൂട്ടം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരെയും, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് ഈ മണ്ഡലം. മണ്ഡലം രൂപീകരിച്ചത് മുതൽ ഇടതും വലതും ഇവിടെ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചില വർഷങ്ങളിൽ സ്വതന്ത്രർക്കും വിജയം നൽകി. നിലവിൽ കടകംപള്ളി സുരേന്ദ്രനാണ് മണ്ഡലത്തിന്റെ എംഎൽഎ. 63,690 വോട്ടുകളാണ് നേടിയത്.

English Summary:

Kazhakoottam constituency in Thiruvananthapuram district is witnessing a fierce electoral battle. With only hours left for the results to be announced, there is intense public anticipation regarding the outcome.All eyes are on Kadakampally Surendran to see if he can secure a third consecutive victory.

Follow Us
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല