Kerosene Shortage: മണ്ണെണ്ണ വില കൂടുമോ? തിരിച്ചടിയായി കേന്ദ്ര തീരുമാനം

Kerala Kerosene Crisis: മൂന്ന് മാസത്തേക്കുള്ള വിഹിതമാണ് കേന്ദ്രം അനുവദിക്കുന്നത്. 5.94 ലക്ഷം മുൻഗണനാ കാർഡുകൾക്ക് ഒരുലിറ്റർവീതം നൽകിയിരുന്നത് തുടരാമെങ്കിലും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്റർ വീതം കൊടുക്കാൻ പറ്റാതെവരും. കൂടാതെ, വിഹിതത്തിൽ നിന്ന് മീൻപിടിത്ത ബോട്ടുകൾക്കും വിഹിതം നൽകാൻ നിർദേശിച്ചിട്ടുണ്ട്.

Kerosene Shortage: മണ്ണെണ്ണ വില കൂടുമോ? തിരിച്ചടിയായി കേന്ദ്ര തീരുമാനം

പ്രതീകാത്മക ചിത്രം

Updated On: 

18 Sep 2026 | 10:21 AM

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മണ്ണെണ്ണ ക്ഷാമത്തിലേക്കെന്ന് റിപ്പോർട്ട്. കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കാതെ വന്നതാണ് തിരിച്ചടിയായത്. 56.76 ലക്ഷം ലിറ്ററായിരുന്നു കേരളത്തിന്റെ മുൻവിഹിതം. ഇത് 40.68 ലക്ഷം ലിറ്ററായിട്ടാണ് കുറച്ചത്. അതായത്, മൊത്തം 16.08 ലക്ഷം ലിറ്ററിന്റെ കുറവാണ് ഉണ്ടായത്.

കേന്ദ്ര വിഹിതം എങ്ങനെ?

മൂന്ന് മാസത്തേക്കുള്ള വിഹിതമാണ് കേന്ദ്രം അനുവദിക്കുന്നത്. 5.94 ലക്ഷം മുൻഗണനാ കാർഡുകൾക്ക് ഒരുലിറ്റർവീതം നൽകിയിരുന്നത് തുടരാമെങ്കിലും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്റർ വീതം കൊടുക്കാൻ പറ്റാതെവരും. കൂടാതെ, വിഹിതത്തിൽനിന്ന് മീൻപിടിത്ത ബോട്ടുകൾക്കും വിഹിതം നൽകാൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, എല്ലാ കാർഡുകൾക്കും മണ്ണെണ്ണ കൊടുക്കാൻ പറ്റാതെവരുന്ന സാഹചര്യത്തിൽ വിതരണം പുനഃപരിശോധിക്കേണ്ടിവരുമെന്നാണ് ഒാൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ അഭിപ്രായം. വിഹിതം കുറയ്ക്കുന്നതോടെ ചരക്ക് നീക്കത്തിന് പഴയതുക നൽകുന്നത് നഷ്ടമാകുമെന്ന് വ്യാപാരികളും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങൾക്ക് വിതരണരീതി നിശ്ചയിക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ചില്ലറ വിൽപ്പന വില 71 രൂപയായി തുടരും.

ALSO READ: പരശുറാം യാത്രികർ ആശങ്കപ്പെടേണ്ട; സൗകര്യങ്ങൾ കൂടും, ജനറൽ കോച്ച് കുറയില്ലെന്ന് റെയിൽവേ

സെപ്റ്റംബർ മാസത്തിലെ റേഷൻ മണ്ണെണ്ണ വിഹിതം

മുൻ മാസങ്ങളിലെ പോലെ സെപ്റ്റംബർ മാസത്തിലും കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വാങ്ങാവുന്നതാണ്. 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.

റേഷൻ വിഹികം എങ്ങനെ?

  1. അന്ത്യോദയ അന്നയോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
  2. മുൻഗണന വിഭാഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും.
  3. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
  4. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
  5. പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും.
  6. പൊതുവിഭാ​ഗം കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
  7. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26ല രൂപ നിരക്കിൽ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് ലഭിക്കുന്നതാണ്.
Loading...
Unable to load recommendations.
Follow Us
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു