PV Sreenijin: പാര്‍ട്ടിയുടെ കണക്കില്‍ എല്‍ഡിഎഫ് പുറകില്‍; കുന്നത്തുനാട്ടില്‍ ‘554’ വോട്ടിന് ജയിക്കുമെന്ന് ശ്രീനിജിന്‍

PV Srinijin LDF Candidate Kunnathunadu: കുന്നത്തുനാട്ടില്‍ താന്‍ തോല്‍ക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കെന്ന് തുറന്നു സമ്മതിച്ച് പി.വി. ശ്രീനിജിന്‍. പാര്‍ട്ടിയുടെ കണക്കുകള്‍ പ്രകാരം ആറായിരത്തോളം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

PV Sreenijin: പാര്‍ട്ടിയുടെ കണക്കില്‍ എല്‍ഡിഎഫ് പുറകില്‍; കുന്നത്തുനാട്ടില്‍ 554 വോട്ടിന് ജയിക്കുമെന്ന് ശ്രീനിജിന്‍

പി.വി. ശ്രീനിജൻ

Published: 

02 May 2026 | 09:14 PM

കുന്നത്തുനാട്, 2-5-2026: കുന്നത്തുനാട്ടില്‍ താന്‍ തോല്‍ക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കെന്ന് തുറന്നു സമ്മതിച്ച് പി.വി. ശ്രീനിജിന്‍ എംഎല്‍എ. പാര്‍ട്ടിയുടെ കണക്കുകള്‍ പ്രകാരം ആറായിരത്തോളം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിന്നിലാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വോട്ട് കിട്ടും. കോണ്‍ഗ്രസിന്റെയും ട്വന്റി ട്വന്റിയുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. കുന്നത്തുനാട് ത്രികോണ മത്സരം നടന്നിട്ടുണ്ട്. യുഡിഎഫ് തന്നെയായിരുന്നു മുഖ്യ എതിരാളി. എന്‍ഡിഎയുടെ ഭാഗമായതോടെ സാബു ജേക്കബ് ശക്തി പ്രാപിച്ചിട്ടുണ്ടാകാം. പക്ഷേ, അദ്ദേഹത്തിന്റെ പാര്‍ട്ടി ദുര്‍ബലമായെന്നാണ് തന്റെ വിശ്വാസമെന്നും ശ്രീനിജിന്‍ പറഞ്ഞു. ഇതിന് പിന്നാലെ താന്‍ 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്‌

ശക്തമായ ത്രികോണ പോരാട്ടമാണ് കുന്നത്തുനാട് നടക്കുന്നത്. മുന്‍ എംഎല്‍എ വി. സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയ്ക്ക് വേണ്ടി ബാബു ദിവാകരനും മത്സരിക്കുന്നു. ട്വന്റി ട്വന്റിയുടെ തട്ടകമെന്ന നിലയിലും കുന്നത്തുനാട് ശ്രദ്ധേയമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി.പി. സജീന്ദ്രനെ അട്ടിമറിച്ചാണ് ശ്രീനിജിന്‍ കുന്നത്തുനാട് ജയിച്ചത്. 2,717 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ശ്രീനിജിന് 51,180 വോട്ടുകള്‍ ലഭിച്ചു. 48,463 വോട്ടുകളാണ് സജീന്ദ്രന്‍ നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ ട്വന്റി ട്വന്റിയുടെ ഡോ. സുജിത്ത് പി. സുരേന്ദ്രന്‍ 41,980 വോട്ടുകള്‍ നേടി. അന്ന് ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമല്ലായിരുന്നു.

2011-ലും 2016-ലും വി.പി. സജീന്ദ്രനാണ് കുന്നത്തുനാട് ജയിച്ചത്. 2016-ല്‍ സിപിഎമ്മിലെ ശിവാജി ശിവാജിയെ 2,679 വോട്ടുകള്‍ക്കാണ് സജീന്ദ്രന്‍ തോല്‍പിച്ചത്. 2011-ല്‍ സിപിഎമ്മിലെ എം.എ. സുരേന്ദ്രനെയും സജീന്ദ്രന്‍ തോല്‍പിച്ചു.

Also Read: Kerala Election Counting 2026: കേരളം ഒരുങ്ങി; വോട്ടെണ്ണാന്‍ ഇനി രണ്ട് ദിനം മാത്രം; ആദ്യ ഫലസൂചന എപ്പോള്‍?

കുന്നത്തുനാടിന്റെ ജനപ്രതിനിധികള്‍

  • 1967-എംകെ കൃഷ്ണന്‍-സിപിഎം
  • 1970-ടിഎ പരമന്‍-ആര്‍എസ്പി
  • 1977, 1980-പിആര്‍ എസ്‌തോസ്-സിപിഎം
  • 1982, 1987, 1991-ടിഎച്ച് മുസ്തഫ-കോണ്‍ഗ്രസ്
  • 1996-എംപി വര്‍ഗീസ്-സിപിഎം
  • 2001-ടിഎടച്ച് മുസ്തഫ-കോണ്‍ഗ്രസ്
  • 2006-എംഎം മോനായ്-സിപിഎം
  • 2011, 2016-വിപി സജീന്ദ്രന്‍-കോണ്‍ഗ്രസ്
  • 2021-പിവി ശ്രീനിജിന്‍-സിപിഎം

ആരു ജയിക്കും?

കുന്നത്തുനാട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ആരു വിജയക്കൊടി പാറിക്കുമെന്ന് തിങ്കളാഴ്ച അറിയാം. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍. ഒമ്പത് മണിക്കുള്ളില്‍ ആദ്യ ഫലസൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. 10 മണിയോടെ ഏകദേശ ട്രെന്‍ഡ് വ്യക്തമാകും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇതിനുശേഷം ഇവിഎം വോട്ടുകള്‍ എണ്ണും.

140 മണ്ഡലങ്ങളിലെ 43 കേന്ദ്രങ്ങളിലായി വോട്ടെണ്ണും. ഇവിഎമ്മുകള്‍ക്കായി ഒരു ഹാളില്‍ 7-14 ടേബിളുകള്‍ വരെ ക്രമീകരിക്കും. 500 പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് ഒന്നെന്ന തരത്തില്‍ പ്രത്യേകം കൗണ്ടിങ് മേശകള്‍ ക്രമീകരിക്കും. 15,465 ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകും. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരെ സാക്ഷിയാക്കി സ്‌ട്രോങ് റൂം തുറക്കും. സ്‌ട്രോങ് റൂം തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ റെക്കോഡ് ചെയ്യും.

പോള്‍ ചെയ്ത വോട്ടുകള്‍, ഇവിഎമ്മിലെ വോട്ടുകള്‍ എന്നിവയില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവിപാറ്റ് സ്ട്രിപ്പുകള്‍ കൂടി എണ്ണും. ടിവി 9 മലയാളത്തില്‍ വോട്ടെണ്ണലിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ലഭ്യമാകും. എല്ലാ എക്‌സിറ്റ് പോളുകളും അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് ഐക്യജനാധിപത്യ മുന്നണി. എന്നാല്‍ എല്‍ഡിഎഫ് ക്യാമ്പ് എക്‌സിറ്റ് പോള്‍ മുഖവിലയ്‌ക്കെടുന്നില്ല. ഇത്തവണ മികച്ച പ്രകടനം നടത്താനായെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍.

PV Sreenijin says he will win in Kunnathunadu. He revealed that according to the CPM’s calculations, the LDF is behind. He wrote on social media that he will win by 554 votes. Sreenijin is optimistic that he will win.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്