AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Christmas Liquor Sale: ക്രിസ്മസ് ശരിക്കും വെള്ളത്തില്‍ തന്നെ; കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന

Christmas 2024 Liquor Sale in Kerala: ക്രിസ്മസ് ദിനത്തിലും അതിന് തലേ ദിവസവുമാണ് കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോര്‍ഡ് മദ്യവില്‍പന നടന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്മസ് ദിനത്തിലേയും തലേ ദിവസത്തേയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷന്‍ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.

Kerala Christmas Liquor Sale: ക്രിസ്മസ് ശരിക്കും വെള്ളത്തില്‍ തന്നെ; കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന
Bevco Image Credit source: Tetra Images/Getty Images
shiji-mk
Shiji M K | Published: 26 Dec 2024 20:45 PM

തിരുവനന്തപുരം: ഓണമായാലും ക്രിസ്മസ് ആയാലും മദ്യമില്ലാതെ മലയാളിക്ക് എന്ത് ആഘോഷം. എല്ലാ ആഘോഷങ്ങളും മദ്യത്തോടൊപ്പമാണ് മലയാളികള്‍ ആഘോഷിക്കാറുള്ളത്. ഇത്തവണത്തെ ക്രിസ്മസിനും മലയാളികള്‍ കുടിച്ച് തീര്‍ത്ത മദ്യത്തിന്റെ കണക്കും ഞെട്ടിപ്പിക്കുന്നത് തന്നെ. 152 കോടി രൂപയുടെ മദ്യമാണ് ഇത്തവണത്തെ ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിറ്റഴിഞ്ഞത്.

ക്രിസ്മസ് ദിനത്തിലും അതിന് തലേ ദിവസവുമാണ് കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോര്‍ഡ് മദ്യവില്‍പന നടന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്മസ് ദിനത്തിലേയും തലേ ദിവസത്തേയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷന്‍ നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.

ഡിസംബര്‍ 24, 25 തീയതികളിലായി ആകെ 152.06 കോടി രൂപയാണ് മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളില്‍ 122.14 കോടി രൂപയുടെ മദ്യം മാത്രമായിരുന്നു വിറ്റുപോയിരുന്നത്. ക്രിസ്മസ് ദിനത്തിലും അതിന് തലേ ദിവസത്തിലുമുണ്ടായ മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24.50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

2024 ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാല്‍ 2023ല്‍ ഡിസംബര്‍ 25ന് 51.14 കോടിയുടെ മദ്യമായിരുന്നു വിറ്റുപോയിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

Also Read: Irani Gang : പകലും മോഷണത്തിനിറങ്ങും, കുറുവാ സംഘത്തെ പോലെയല്ല; ആരാണ് ഇറാനി ഗ്യാങ്‌ ?

2024 ഡിസംബര്‍ 24ന് ബീവറേജനസ് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടി രൂപയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടി രൂപയുടെ മദ്യവില്‍പന ഉള്‍പ്പെടെ ആകെ 97.42 കോടി രൂപയാണ് മദ്യമാണ് വിറ്റഴിച്ചത്. എന്നാല്‍ 2023 ഡിസംബര്‍ 24ന് ബീവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമായിരുന്നു വില്‍പന നടന്നിരുന്നത്. ഡിസംബര്‍ 24ലെ മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37.21 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ഓണത്തിനും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പനയായിരുന്നു നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 124 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് കൊല്ലം ആശ്രാമത്തായിരുന്നു. മദ്യവില്‍പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് കരുനാഗപ്പള്ളിയും മൂന്നാം സ്ഥാനത്തെത്തിയത് തിരുവനന്തപുരം പവര്‍ഹൗസുമായിരുന്നു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് കോടി രൂപയുടെ അധിക വരുമാനമാണ് ഈ വര്‍ഷം സര്‍ക്കാരിനുണ്ടായത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ മദ്യവില്‍പനയായിരുന്നു ആകെ നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ടാണ് മദ്യവില്‍പനയില്‍ ഇടിവ് സംഭവിച്ചതെന്ന് അറിയാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.