Kerala Local Body By-Election 2026 : കയ്യാങ്കളിക്കുള്ള മറുപടി? ചിറയിൻകീഴിൽ യുഡിഎഫിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടം

Kerala Local Body Byelection Result 2026 Chirayinkeezhu Ramya Haridas Congress Workers Issue : ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും രമ്യ ഹരിദാസും തമ്മിലുള്ള പ്രശ്നം വലിയ രീതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നീട് സംഭവത്തിൽ കെപിസിസി രണ്ട് പേരെ സസ്പെൻഡ് ചെയ്തു.

Kerala Local Body By-Election 2026 : കയ്യാങ്കളിക്കുള്ള മറുപടി? ചിറയിൻകീഴിൽ യുഡിഎഫിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടം

Kerala Local Body Byelection Result 2026, Ramya Haridas

Updated On: 

29 Sep 2026 | 02:36 PM

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞടുപ്പിൽ ചിറയിൻകീഴിൽ യുഡിഎഫിന് തിരിച്ചടി. ചിറയിൻകീഴ് നിയോജകമണ്ഡലത്തിന് കീഴിലുള്ള രണ്ട് സിറ്റിങ് സീറ്റുകൾ യുഡിഎഫിന് നഷ്ടമായി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് വാർഡിലും മംഗലാപുരം ഗ്രാമപഞ്ചായത്തിലെ സിറ്റിങ് സീറ്റുകളാണ് യുഡിഎഫിന് നഷ്ടമായത്. ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള കയ്യാങ്കളി കേസ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി പ്രതിഫലിച്ചുയെന്നാണ് നിഗമനം. രണ്ട് സിറ്റിങ് സീറ്റുകളും എൽഡിഎഫ് അട്ടിമറിയോടെയാണ് നേടിയത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് വാർഡിൽ എൽഡിഎഫിൻ്റെ ബിജിമോൾ എസ് ആണ് വിജിയിച്ചത്. 359 വോട്ടുകളുടെസ ഭൂരിപക്ഷത്തോടെയായിരുന്നു എൽഡിഎഫിൻ്റെ ജയം. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചിറയിൻകീഴ് നിയോജകമണ്ഡലത്തിന് കീഴിലുള്ള മംഗലാപുരം പഞ്ചായത്ത് മുണ്ടയ്ക്കൽ വാർഡിലാണ് യുഡിഎഫിന് മറ്റൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. യുഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ എൽഡിഎഫിൻ്റെ രമ്യ വി തുളസിയാണ് വിജയിച്ചത്. 139 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ജയം.

ALSO READ : Kerala Local Body By-Election: 38 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം; യുഡിഎഫിനും എൽഡിഎഫിനും നേട്ടം

രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള കയ്യാങ്കളി

രമ്യ ഹരിദാസും കോൺഗ്രസ് പ്രാദേശിക നേതാവും തിരവനന്തപുരം ജില്ല പഞ്ചായത്തംഗവുമായ സജിത് മുട്ടപ്പലവും തമ്മിലുള്ള പ്രശ്നമായിരുന്നു കയ്യാങ്കളിയിൽ കലാശിച്ചത്. സംഭവത്തിൽ മറ്റൊരു പ്രാദേശിക നേതാവയ സജാദിനെയും രമ്യ ഹരിദാസ് എംഎൽഎയുടെ അനുയായി പാളയം പ്രദീപിനെയും കെപിസിസി സസ്പെൻഡ് ചെയ്തിരുന്നു. പ്രാദേശിക തലത്തിലുള്ള സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ എംഎൽഎയുടെ അനുയായി പങ്കെടുത്തതാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം. പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായ സജാദ് വാട്സ്ആപ്പിൽ പോസ്റ്റിട്ടിരുന്നു.

ഇതിന് പിന്നാലെ എംഎൽഎയും അനുയായിയും സജാദിൻ്റെ വീട്ടിലെത്തി, സജാദിൻ്റെ മകളെ കൊണ്ട് വാട്സ്ആപ്പ് പോസ്റ്റിലെ ഉള്ളടക്കങ്ങൾ വായിപ്പിച്ചു. ഇത് തടഞ്ഞുകൊണ്ട് ജില്ല പഞ്ചായത്തംഗം സജിത് മുട്ടപ്പലം ഉൾപ്പെടെയുള്ള അവിടെ എത്തുകയും തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ഇരുകൂട്ടരും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സംഭവത്തിൽ ഇരു കൂട്ടരും പോലീസിൽ പരാതി നൽകിയിരുന്നു.

ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി

വിഡി സതീശൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. ഇരു മുന്നണികളും സിറ്റിങ് സീറ്റുകൾ അങ്ങോമിങ്ങോട്ടും പിടിച്ചെടുത്തെങ്കിലും അന്തിമ കണക്കിൽ എൽഡിഎഫിനാണ് മുൻതൂക്കം. വോട്ടെടുപ്പ് മുമ്പ് യുഡിഎഫ് 22, എൽഡിഎഫ് 15, എൻഡിഎ 1 എന്നിങ്ങിനെയായിരുന്നു കക്ഷി നില. എന്നാൽ ഫലം വന്നതോടെ എൽഡിഎഫ് 18, യുഡിഎഫ് 19, എൻഡിഎയുടെ ഭാഗമായി ട്വൻ്റി20 ഒരു സീറ്റുമാണ് നേടിയത്. യുഡിഎഫിന് മൂന്ന് സീറ്റുകൾ നഷ്ടമാകുകയും ചെയ്തു. അതിൽ രണ്ടെണ്ണം ചിറയിൻകീഴിലാണ്.

English Summary

Kerala Local Body By-Election 2026 Congress Led UDF Face Major Set Back In Chirayinkeezhu. UDF Loss Two Sitting Seats From Chirayinkeezhu Assembly. All Happens Just After Issue Between Chirayinkeezhu MLA Ramya Haridas And Congress Local Leaders Clash.

Loading...
Unable to load recommendations.
Follow Us
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ