Kerala Local Body Election Result 2025: അടൂരിൽ അടിതെറ്റി ഫെന്നി നൈനാൻ; തിരിച്ചടിയായത് രാഹുലിൻ്റെ വലങ്കൈ പരിവേഷം?
Fenni Ninal Lost In Adoor: അടൂർ നഗരഭയിൽ ഫെന്നി നൈനാന് തോൽവി. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ബന്ധമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് സൂചന.

ഫെന്നി നൈനാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫെന്നി നൈനാന് തിരിച്ചടി. പത്തനംതിട്ട അടൂർ നഗരസഭ പോത്രാട് എട്ടാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫെന്നി നൈനാൻ പരാജയപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൻ്റെ വലങ്കൈ ആയിരുന്ന ഫെന്നിയ്ക്ക് ഇത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. രാഹുലിനെതിരെ ഉയർന്ന കേസുകളിൽ ഫെന്നി നൈനാൻ്റെ പേരും ഉയർന്നുകേട്ടിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഫെന്നി നൈനാൻ്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പൂട്ടിയ നിലയിലായിരുന്നു.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായ അംശു വാമദേവനെ തോല്പിച്ചാണ് വൈഷ്ണയുടെ വിജയം. വൈഷ്ണ 363 വോട്ട് നേടിയപ്പോൾ അംശു വാമദേവന് 231 വോട്ട് ലഭിച്ചു.