AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election: തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽമീഡിയയിലേക്ക്…. ഓരോ സന്ദേശവും ശ്രദ്ധിച്ച് ഫോർവേഡ് ചെയ്യണം, മറക്കരുത് ഇക്കാര്യങ്ങൾ

Kerala Local Body Election campaign social media: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും പ്രചാരണത്തിന് ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

Kerala Local Body Election: തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽമീഡിയയിലേക്ക്…. ഓരോ സന്ദേശവും ശ്രദ്ധിച്ച് ഫോർവേഡ് ചെയ്യണം, മറക്കരുത് ഇക്കാര്യങ്ങൾ
Kerala Local Body Election campaign social media Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 03 Dec 2025 14:24 PM

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ സാഹചര്യത്തിൽ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ നിരീക്ഷണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കർശനമാക്കാൻ നിർദ്ദേശം നൽകി. പരിചയം ഉള്ളവരുടേയും ബന്ധുക്കളുടേയും ഉൾപ്പെടെയുള്ളവരുടെ സ്ഥാനാർത്ഥി പോസ്റ്റുകളും ശബ്ദസന്ദശങ്ങളുമെല്ലാം കണ്ണും പൂട്ടി ഷെയർ ചെയ്യും മുമ്പ് ഒരു നിമിഷം ശ്രദ്ധിക്കൂ… ഈ കാര്യങ്ങൾ മനസ്സിൽവെച്ചു വേണം സോഷ്യൽമീഡിയ പോസ്റ്റ് കൈകാര്യം ചെയ്യാൻ.

 

ശ്രദ്ധിക്കുക… അധികൃതർ ശ്രദ്ധിക്കുന്നു ഇവയെല്ലാം

 

  • സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലെ റീൽസുകൾ.
  • വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ഉള്ളടക്കങ്ങൾ, ചർച്ചകൾ.
  • പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും.
  • ഈ ആവശ്യത്തിനായി പോലീസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമലംഘനങ്ങളും നടപടികളും

 

തിരഞ്ഞെടുപ്പ് ഉള്ളടക്കങ്ങൾ നിർമ്മിക്കുമ്പോഴും പ്രചരിപ്പിക്കുമ്പോഴും ഇവ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന് രണ്ടുവട്ടം ചിന്തിക്കണം. പ്രഖ്യാപനങ്ങളിൽ ജാതി, മതം എന്നിവയുൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരാമർശിക്കുന്നത്. കൂടാതെ വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തെറ്റാണ്.

Also Read:ചക്കുളത്തുകാവ് പൊങ്കാല; ഇവിടങ്ങളിൽ നാളെ പ്രാദേശിക അവധി, ചടങ്ങുകളും സമയവും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും പ്രചാരണത്തിന് ഉപയോഗിക്കുന്നതും നിയമലംഘനമാണ്. ഇനി ഇത്തരത്തിലെന്തെങ്കിലും പ്രചരിപ്പിച്ചതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടാലോ പരാതി ലഭിച്ചാലോ കർശന നടപടി സ്വീകരിക്കാൻ കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.

 

പാലിക്കേണ്ട നിയമങ്ങൾ

 

തിരഞ്ഞെടുപ്പ് പ്രചാരണ ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും ഐടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നീ നിയമങ്ങളിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം.
പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം എന്നാണ് നിയമം. കൂടാതെ ഉത്തരവാദികൾക്ക് മുന്നറിയിപ്പ് നൽകണം. ഒപ്പം വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം.